കിടിലൻ ആക്സസറികളുമായി എംജി മോട്ടോർ, വെൻ്റിലേറ്റഡ് സീറ്റ് മുതൽ റഫ്രിജിറേറ്റർ വരെ

ഇരിക്കുന്നവർ കുറവാണ് എന്ന് വേണം പറയാൻ. എംജി മോട്ടോർസ് അത്തരത്തിൽ നിരവധി ആക്സസറികൾ ലഭ്യമാക്കുന്നുണ്ട്. കോമറ്റിൻ്റെ കാർ കവറിന് 1,850 രൂപ മുതലാണ് റേഞ്ച് ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ എംജി തങ്ങളുടെ മുൻനിര എസ്‌യുവി ഗ്ലോസ്റ്ററിന് 9,189 രൂപ വിലയിൽ ഒരു ആക്സസറിയായി വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്മർ ആക്‌സസറീസ് ശ്രേണിയിൽ സൺഷെയ്‌ഡുകൾ, കാർ കവറുകൾ, ഹോൾഡറുകൾ, ഗ്ലോസ്റ്റർ, ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ZS EV, കോമറ്റ് മോഡലുകൾക്കുള്ള റഫ്രിജറേറ്റർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ആക്‌സസറികളുടെ കമനീയ ശേഖരം ഇന്ത്യയിലുടനീളമുള്ള എംജി ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള എംജി ഷോറൂം സന്ദർശിക്കുകയോ അല്ലെങ്കിൽ ആക്സസറികളെക്കുറിച്ച് കൂടുതലറിയാൻ ബ്രാൻഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. എംജിയുടെ ലൈനപ്പിലെ ബ്രാനഡിൻ്റെ ഫ്ലാഗ്‌ഷിപ്പ് എസ്‌യുവിയാണ് ഗ്ലോസ്റ്റർ. എസ്‌യുവിയുടെ രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളെ കമ്പനി പുറത്തിറക്കിയിരുന്നു.

പുതിയ ബോഡി കളർ ഓപ്‌ഷനുകൾ, എക്സ്റ്റീരിയർ ഹൈലൈറ്റുകൾ, അപ്‌ഡേറ്റ് ചെയ്‌ത കാബിൻ തീം എന്നിവ സഹിതം എത്തുന്ന സ്പെഷ്യൽ എഡിഷൻ മോഡലുകളെ ഡെസേർട്ട്‌സ്റ്റോം, സ്‌നോസ്റ്റോം എന്നിങ്ങനെയാണ് എംജി മോട്ടോർസ് വിളിക്കുന്നത്. ഗ്ലോസ്റ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 38.80 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ ഏറ്റവും പുതിയ പ്രത്യേക പതിപ്പുകൾക്ക് 41 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

2023 മെയ് മാസത്തിൽ പുറത്തിറക്കിയ ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോമിൻ്റെ മാതൃകയിൽ തന്നെയാണ് ഈ രണ്ട് പുതിയ വകഭേദങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്. അതായത് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ നവീകരണങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് സാരം. എംജി ഗ്ലോസ്റ്റർ ഡെസേർട്ട്‌സ്റ്റോം ഗോൾഡൻ കളർ ഓപ്ഷനുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഹൈലൈറ്റുകൾ, ഗ്രില്ല്, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ്‌കൾ എന്നിവയെല്ലാം പ്രത്യേക അഴകാണ് കൊണ്ടുവരുന്നത്.

ഇതോടൊപ്പം തന്നെ ഡാർക്ക് തീം ORVM-കൾ, അൽപ്പം ട്വീക്ക് ചെയ്‌ത ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും എംജി ഗ്ലോസ്റ്റർ ഡെസേർട്ട്‌സ്റ്റോം എഡിഷന്റെ എക്സ്റ്റീരിയറിന് അഴകേകാനായി എത്തിയിട്ടുണ്ട്. ഡോൾഡൻ നിറത്തിനൊപ്പം ബ്ലാക്ക് ചേരുമ്പോൾ എസ്‌യുവിക്ക് കൂടുതൽ പരുക്കനായ രൂപംനേടാനും സഹായകരമായിട്ടുണ്ട്. ഇതിന്റെ അകത്തളത്തിൽ കറുത്ത സ്റ്റിയറിംഗ് വീലും ഡാർക്ക് തീം അപ്ഹോൾസ്റ്ററിയും ഉപയോഗിച്ചാണ് കമ്പനി പുതുക്കിയിരിക്കുന്നത്.

ഗ്ലോസ്റ്റർ സ്നോസ്റ്റോമിലേക്ക് വന്നാലും ഇതേ പാറ്റേണാണ് കാണാനാവുന്നത്. വൈറ്റ് കളറിൽ അങ്ങിങ്ങായി കറുപ്പും ചുവപ്പും നൽകിയിരിക്കുന്നത് 7 സീറ്റർ എസ്‌യുവിയുടെ സ്പോർട്ടിനെസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഡ്യുവൽ ടോൺ ഷേഡോടെയാണ് വരുന്നതിനാൽ ഇത് നിരത്തുകൾക്ക് ഒരു വർണക്കാഴ്ച്ചയായിരിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഹെഡ്‌ലാമ്പുകൾക്കുള്ളിൽ റെഡ് ഇൻസേർട്ടുകളും കാണാം.

ഇന്ത്യയിലേക്ക് ഇലക്ട്രിക് സ്പോർട്സ് കാർ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇലക്ട്രിക് സ്‌പോർട്‌സ് കാർ സെഗ്‌മെൻ്റിലേക്കുള്ള എംജിയുടെ ചുവടുവെയ്പ്പിനെ സൈബർസ്റ്റർ അടയാളപ്പെടുത്തുന്നു. 2024 സമ്മർ സീസണിൽ അന്താരാഷ്ട്ര തലത്തിൽ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ശക്തമായ ഡ്യുവൽ മോട്ടോർ സജ്ജീകരണം ഫീച്ചർ ചെയ്യുന്ന ഇവി 535 bhp വരെ മാക്സ് പവറും 725 Nm പീക്ക് torque ഉം നൽകുന്നു.

വെറും 3.2 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്പോർട്സ് കാറിന് കഴിയും. 77 kWh ബാറ്ററി പായ്ക്കുമായി വരുന്ന സൈബർസ്റ്റർ സിംഗിൾ ചാർജിൽ പരമാവധി 580 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 64 -kWh ബാറ്ററി പായ്ക്കിനൊപ്പം വരുന്ന സൈബർസ്റ്ററിൻ്റെ സിംഗിൾ മോട്ടോർ RWD വേരിയൻ്റും എംജി മോട്ടോർ വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Monday, June 10, 2024, 12:13 [IST]
English summary
Mg motors offering new optional ventilated seats for all models price details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X