ഇടി വെട്ടിയവനെ പാമ്പു കടിച്ചു! ഇപ്പോഴെ കൂപ്പുകുത്തി കിടക്കുന്ന ജിംനിയെ തീർക്കാൻ പുത്തൻ പടവാളുമായി എംജി

ഇക്കാലത്ത് കച്ചവടം മെച്ചപ്പെടണം എങ്കിൽ മികച്ച ബിൽഡ് ക്വാളിറ്റിയും സർവ്വീസിനുമൊപ്പം കാര്യമായ മോഡൽ നിരയും ആവശ്യമാണ് എന്ന് തിരിച്ചറിവ് പല വാഹന നിർമ്മാതാക്കൾക്കും വന്നു തുടങ്ങിയിട്ടുണ്ട്. പ്രധാന സെഗ്മെന്റുകളിൽ എല്ലാം കുറഞ്ഞത് ഒരു മോഡൽ എങ്കിലും ഉണ്ടെങ്കിലെ രാജ്യത്ത് ക്ലച്ച് പിടിക്കാനാവൂ എന്ന ബോധ്യം ഇപ്പോൾ എല്ലാവർക്കുമുണ്ട്.

അതിനാൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പലരും. ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോറും ഇക്കാര്യത്തിൽ വളരെ കാര്യമായി പ്രവർത്തിക്കുകയാണ്. ഇവകളാണ് ഫ്യൂച്ചർ എന്നതിനാൽ എംജി കൂടുതലും ഈ സെഗ്മെന്റിലേക്കാണ് ഫോക്കസ് ചെയ്യുന്നത് എന്ന് നമുക്ക് അവരുടെ പുതിയ മോഡൽ അൺവെയിലുകളിൽ നിന്ന് വ്യക്തമായി മനസിലാക്കാം.

5-

ഒരു ഫൈവ് ഡോർ ഇവി എസ്‌യുവിയാണ് കമ്പനിയുടെ അടുത്ത ഇന്ത്യൻ മോഡൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരിയിൽ യെപ് പ്ലസ് ഫൈവ് ഡോർ ഇലക്ട്രിക് എസ്‌യുവി ബോജുൻ അനാവരണം ചെയ്തിരുന്നു. എംജി കോമെറ്റ് ഇവി അടിസ്ഥാനമാക്കി ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്ന ബോജുൻ യെപ്പ് ത്രീ -ഡോർ ഇലക്ട്രിക് എസ്‌യുവിയുടെ ഒരു എക്സ്റ്റെന്റഡ് പതിപ്പാണിത്.

യെപ് പ്ലസിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ നൽകുന്ന പുതിയ ചിത്രങ്ങൾ ബയോജുൻ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. വാഹനത്തിന്റെ ലോഞ്ച് ഉടൻ തന്നെ പ്രതീക്ഷിക്കുന്നു. ത്രീ ഡോർ യെപ് പോലെ, ഫൈവ് ഡോർ യെപ് പ്ലസിന് ഉയരമുള്ള, ഒരു ബോക്‌സി പ്രൊഫൈലുണ്ട്. വൈവിധ്യമാർന്ന ഡിസൈൻ ശൈലി, നഗരത്തിന്റെ തിരക്കേറിയ തെരുവുകളിലും ഓഫ് റോഡ് ട്രാക്കുകളിലും യെപ് പ്ലസ് സ്വീകാര്യത കണ്ടെത്തും എന്ന് ഉറപ്പാക്കുന്നു.

5-

എൽഇഡി ഹെഡ്‌ലാമ്പുകളുടെ സവിശേഷമായ ഡിസൈൻ വളരെ പെട്ടെന്ന് തന്നെ ആളുകളെ ആകർഷിക്കുന്നതാണ്. അവ എസ്‌യുവിക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് സ്പർശം നൽകുകയും വാഹനത്തിൻ്റെ മൊത്തത്തിലുള്ള പ്രൊഫൈലിനെ പൂർത്തീകരിക്കുകയും ചെയ്യുന്നു. ഓട്ടോമാറ്റിക് LED ഹെഡ്‌ലാമ്പുകൾ ഫംഗ്ഷന്റെ കാര്യത്തിലും വളരെ പ്രസക്തമാണ്, അവ മെച്ചപ്പെട്ട ഇല്യുമിനേഷൻ നൽകുന്നു.

45 ഡിഗ്രിയിൽ കൂടുതൽ ലോ ബീം ആംഗിൾ നൽകാൻ മൊത്തം 184 എൽഇഡി മുത്തുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഹൈ ബീമിന്റെ പ്രകാശം 178 മീറ്ററായി കണക്കാക്കുന്നു. ഇനി ഇവിയുടെ കളർ ഓപ്ഷനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് ആകെ അഞ്ച് ഷേഡുകൾ തെരഞ്ഞെടുക്കാനാവും. ക്ലൗഡ് സീ വൈറ്റ്, ക്ലൗഡ് ഗ്രേ, അറോറ ഗ്രീൻ, അസൂർ ബ്ലൂ, ഡീപ് സ്പേസ് ബ്ലാക്ക് എന്നിവയാണ് കമ്പനി നൽകുന്ന ഷെയ്ഡുകൾ.

5-

വാഹനത്തിന്റെ പുറത്തുള്ള മറ്റ് പ്രധാന ഹൈലൈറ്റുകളിൽ പരുക്കൻ ബമ്പർ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ എന്നിവയാണ് വരുന്നത്. ബോഡി കളർ ഡോർ ഹാൻഡിലുകളും ഫംഗ്ഷണൽ റൂഫ് റെയിലുകളും 16 ഇഞ്ച് ലോ റോളിംഗ് റെസിസ്റ്റൻസ് ടയറുകളും എസ്‌യുവിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിൻഭാഗത്ത്, ബോജുൻ യെപ് പ്ലസിന് വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന ടെയിൽ ലാമ്പുകളും സൈഡ് ഓപ്പണിംഗ് ടെയിൽഗേറ്റുമുണ്ട്. ധാരാളം ബൂട്ട് സ്പേസും വാഹനം നൽകുന്നുണ്ട്, ടെയിൽഗേറ്റിൽ തന്നെ 12 ലിറ്റർ സ്റ്റോറേജുള്ള പോക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. റൂഫ് റാക്കിൽ എക്സ്ട്ര ലഗേജുകളും മറ്റ് സാധനങ്ങളും ഫിറ്റ് ചെയ്യാം.

അഞ്ച് യാത്രക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന ബോജുൻ യെപ് പ്ലസ് ഫാമിലി ആവശ്യങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്. എസ്‌യുവിക്ക് 3,996 mm നീളവും 1,760 mm വീതിയും 1,726 mm ഉയരവുമുണ്ട്. വാഹനത്തിന്റെ വീൽബേസ് 2,560 mm ആണ്. പൂർണ്ണമായി ലോഡ് ചെയ്ത അവസ്ഥയിൽ ഗ്രൗണ്ട് ക്ലിയറൻസ് 150 mm ആണ്. 5.35 മീറ്റർ ടേണിംഗ് റേഡിയസും വാഹനത്തിന് ലഭിക്കുന്നു.

ബോജുൻ യെപ് പ്ലസ് ഫൈവ് ഡോർ ഇലക്ട്രിക് എസ്‌യുവി പവർ ചെയ്യുന്നത് ഒരു 75 kW ഇലക്ട്രിക് മോട്ടോറാണ്. ബാറ്ററി പാക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എസ്‌യുവിയിൽ ലിഥിയം അയൺ ഫോസ്‌ഫേറ്റ് (LFP) ബാറ്ററി പാക്ക് ഉണ്ടായിരിക്കാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. CLTC മാനദണ്ഡങ്ങൾ അനുസരിച്ച് ബോജുൻ യെപ് പ്ലസിന് 401 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും എസി ചാർജിംഗ്, ഡിസി ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും ലഭ്യമാണ്.

ബോജുൻ പുതിയ ചിത്രങ്ങൾ പുറത്തിറക്കിയതോടെ വാഹനത്തിന്റെ ലോഞ്ച് ആസന്നമാണ്. ചൈനയിൽ ഈ ഫൈവ് ഡോർ ഇവിയുടെ പ്രാരംഭ വില ഏകദേശം 100,000 യുവാൻ ആയിരിക്കും, ഏകദേശം 11.54 ലക്ഷം രൂപ. ഇന്ത്യയിൽ, എംജി ബാഡ്ജ് പതിപ്പ് 12 - 15 ലക്ഷം വരെ വില പരിധിയിൽ വാഗ്ദാനം ചെയ്തേക്കാം. ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം വാഹനത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനും മത്സരാധിഷ്ഠിത വിലനിലവാരം കൈവരിക്കാനും സഹായിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

More from DriveSpark

Article Published On: Wednesday, March 27, 2024, 14:17 [IST]
English summary
Mg to launch comet based 5 door ev suv to take on maruti jimny details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X