വരവിന് മുന്നേ കർവ്വിന് വെല്ലുവിളിയായേക്കാം എംജിയുടെ ഈ കൂപ്പെ ടൈപ്പ് എസ്‌യുവി
എംജി മോട്ടോർ തങ്ങളുടെ പുതിയ വെയിൽ കൂപ്പെ എസ്‌യുവി അവതരിപ്പിച്ചു, UAE വിപണിയിലാണ് വാഹനം ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത് യുവ അർബൻ പോപ്പുലേഷനെ ലക്ഷ്യം വച്ചുള്ളതാണ്. തനതായ രൂപകൽപ്പനയിൽ യുവാക്കളെ ആകർഷിക്കുന്ന വെയിൽ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ കമ്പനിയുടെ പുതിയ മോഡലാണ്.
പല രാജ്യങ്ങളിലേയും വിപണികളിലേക്ക് വാഹനം താമസിയാതെ എത്തും, ഓരോ വിപണിയുടെയും വിലകൾ നിർമ്മാതാക്കൾ ഉടൻ വെളിപ്പെടുത്തും. നിലവിലെ റിപ്പോർട്ട് പ്രകാരം എംജിയുടെ ഏറ്റവും പുതിയ മോഡലിന് നികുതി ഒഴികെ 23,700 USD -യാണ് പ്രാരംഭ വില, ഇത് ഏകദേശം 19.66 ള7ം രൂപയോളം വരും.

ഇനി വാഹനത്തിന്റെ രൂപകല്പനയെ കുറിച്ച് പറയുമ്പോൾ, സാധാരണ കൂപ്പേ ശൈലിയിലുള്ള സിൽഔട്ടിനൊപ്പം എംജി വെയിലിന് ഒരു മോഡേൺ ലുക്കുണ്ട്. മുൻവശത്ത്, വെർട്ടിക്കലായി അടുക്കിയിരിക്കുന്ന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഒരു വലിയ ഫ്രണ്ട് ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നു. സമുദ്രത്തിന്റെ ആഴത്തിലുള്ള ടൈറ്റൻസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്രില്ല് നിർമ്മിച്ചിരിക്കുന്നത് എന്ന് എംജി പറയുന്നു.
വശങ്ങളിലേക്ക് നോക്കിയാൽ, സ്ലോപ്പിംഗ് റൂഫ്‌ലൈൻ, ഡിസ്റ്റിംഗ്റ്റീവ് 19 ഇഞ്ച് അലോയി വീലുകൾ, ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, സ്റ്റൈലിഷ് ORVM -കൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. ഡ്യുവൽ ടോൺ പെയിന്റ് സ്കീമാണ് എസ്‌യുവിയുടെ ശ്രദ്ധിക്കേണ്ട മറ്റൊരു സവിശേഷത. ബോക്‌സി റിയർ പ്രൊഫൈൽ വാഹനത്തിന്റെ എസ്‌യുവി ക്യാരക്ടർ വ്യക്തമാക്കുന്നു.

സൂക്ഷ്മമായ ബൂട്ട് സ്‌പോയിലർ, കണക്റ്റഡ് ട്രീറ്റ്‌മെന്റോടുകൂടിയ എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്കൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷിൽ പൂർത്തിയാക്കിയ ബമ്പർ എന്നിവയാണ് റിയർ പ്രൊഫൈലിലെ മറ്റ് സവിശേഷതകൾ. ക്യാബിനിനുള്ളിൽ, ട്വിൻ കണക്‌റ്റഡ് സ്‌ക്രീൻ, ഒരു വലിയ സെന്റർ കൺസോൾ, മൾട്ടി ലെയർ ഡാഷ്‌ബോർഡ് ലേയൗട്ട്.
ഡ്യുവൽ ടോൺ ലെതർ അപ്‌ഹോൾസ്റ്ററി എന്നിവ ഉപയോഗിച്ച് എംജി വെയിൽ അതിന്റെ യുവത്വത്തെ ചിത്രീകരിക്കുന്നു എന്ന് നിസംയശം പറയാം. ഫീച്ചറുകളുടെ കാര്യത്തിൽ, കൂപ്പെ ടൈപ്പ് എസ്‌യുവിക്ക് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, 256 -കളർ ആംബിയന്റ് ലൈറ്റിംഗ്, ഒമ്പത് സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്‌ഷനോട് കൂടിയ പവർഡ് ഡ്രൈവർ സീറ്റ് എന്നിവ ലഭിക്കുന്നു.

കൂടാതെ 360 -ഡിഗ്രി പാർക്കിംഗ് ക്യാമറയും ഇതിനൊപ്പം വരുന്നു. എംജി വെയിലിന്റെ സേഫ്റ്റി പാക്കേജിൽ ആറ് എയർബാഗുകൾ, ലെയ്യിൻ അസിസ്റ്റ്, ഓട്ടോ ബ്രേക്ക് ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം ആവശ്യമായ ആക്ടീവ് & പാസീവ് സേഫ്റ്റി അസിസ്റ്റുകളുടെ മുഴുവൻ സെറ്റും ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് പൂർണ്ണമായ മനസ്സമാധാനം ഉറപ്പാക്കാൻ, എംജി ആറ് വർഷം/ രണ്ട് ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി കവർ വാഗ്ദാനം ചെയ്യുന്നു.
170 bhp മാക്സ് പവറും 370 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഹൈ എഫിഷ്യൻസി NLE ടർബോ-ചാർജ്ഡ് എഞ്ചിനിൽ നിന്നാണ് എംജി വെയിൽ കൂപ്പെ എസ്‌യുവിയ്ക്ക് കരുത്ത് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. വാഹനത്തിന്റെ ഇന്ത്യൻ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, എംജി നിലവിൽ വേൽ കൂപ്പെ എസ്‌യുവിയെ ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








