ലിറ്ററിന് 23 കി.മീ മൈലേജുമായി പുതിയ എംജി 3; 2024 സ്വിഫ്റ്റിന് മുന്നിൽ പിടിച്ചു നിൽക്കുമോ ഈ എംജി ഹാച്ച്ബാക്ക്?
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 2024 ജനീവ മോട്ടോർ ഷോയിൽ എംജി മോട്ടോർ തങ്ങളുടെ മൂന്നാം തലമുറ എംജി 3 മോഡലിനെ ആഗോള തലത്തിൽ വെളിപ്പെടുത്തി. ഈ പുതിയ സബ് കോംപാക്ട് ഹാച്ച്ബാക്കിന് നിരവധി വിഷ്വൽ & സാങ്കേതിക അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
എംജി 3 പ്രീമിയം ഹാച്ച്‌ബാക്ക് 2008 മുതൽ SAIC മോട്ടോർസ് നിർമ്മിക്കുന്നതും വിൽപ്പനയ്ക്ക് എത്തിക്കുന്നതുമാണ്. വാഹനത്തിൻ്റെ രണ്ടാം തലമുറ മോഡൽ പിന്നീട് പുറത്തിറങ്ങി, അതിനു പിന്നാലെ 2013 -ലും 2018 -ലും കാര്യമായ മുഖം മിനുക്കലുകളും ലഭിച്ചു. എംജിയുടെ ഷാങ്ഹായ് സ്റ്റുഡിയോ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌ത പുതിയ എംജി 3 മോഡൽ അഗ്രസ്സീവും എയറോഡൈനാമിക് എക്സ്റ്റീരിയർ സ്റ്റാൻസുകളും ഉൾക്കൊള്ളുന്നു.

വാഹനത്തിന് ഷാർപ്പ് നോസും പരിഷ്കരിച്ച ഹെഡ്‌ലാമ്പുകളും വലിയ ബമ്പറും എയർ ഇൻടേക്കുകളും ലഭിക്കുന്നു. വെർട്ടിക്കലായി ഘടിപ്പിച്ച ടെയിൽ ലാമ്പുകൾ, സ്ലീക്ക് റിയർ ബമ്പർ, 293 ലിറ്റർ കപ്പാസിറ്റിയുള്ള ഹൈബ്രിഡ് B സെഗ്‌മെൻ്റ് വിഭാഗത്തിലെ ഏറ്റവും വലിയ ബൂട്ട് എന്നിവയും ഇതിലുണ്ട്. പുതിയ അലോയി വീലുകളും വർണ്ണാഭമായ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
പെബിൾ ബ്ലാക്ക്, ഡോവർ വൈറ്റ്, കോസ്മിക് സിൽവർ, പാസ്റ്റൽ യെല്ലോ, ഡയമണ്ട് റെഡ്, ഹാംപ്‌സ്റ്റെഡ് ഗ്രേ, കോമോ ബ്ലൂ എന്നീ ഏഴ് കളർ ഓപ്ഷനുകളാണ് ഇതിലുള്ളത്. 4,113 mm നീളവും 1,502 mm ഉയരവും 1,797 mm വീതിയും 2,570 mm വീൽബേസുമാണ് അളവുകൾ. 1,285 കിലോഗ്രാം ഭാരവും വാഹനത്തിനുണ്ട്.

എക്സ്ട്ര ഇൻ്റീരിയർ സൗകര്യങ്ങൾക്കായി ഔട്ട്‌ഗോയിംഗ് മോഡൽ നൽകുന്നതിനേക്കാൾ വിശാലമാണിത്, പുതിയ എംജി 3 മോഡൽ, എംജി 4 ഇവിയിൽ കാണുന്നത് പോലെയുള്ള ഇൻ്റീരിയർ ലെയൗട്ട് പിന്തുടരുന്നു, കൂടാതെ യൂറോപ്യൻ ഉപഭോക്താക്കൾക്കായി സ്റ്റാൻഡേർഡ്, കംഫർട്ട്, ലക്ഷ്വറി എന്നിവ ഉൾപ്പെടുന്ന മൂന്ന് സ്പെസിഫിക്കേഷനുകളും ഉൾക്കൊള്ളുന്നു.
ഫ്ലാറ്റ് ബോട്ടം, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് മൾട്ടിമീഡിയ സ്‌ക്രീൻ, മെച്ചപ്പെട്ട iSmart ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നിവ പുതിയ തലമുറ മോഡലിന് ലഭിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് വരുന്ന ക്വിൽഡ് സീറ്റിംഗാണ്, കൂടാതെ സീറ്റുകൾ പോലെ തന്നെ സ്റ്റിയറിംഗ് വീലിനും ഹീറ്റഡ് ഫംഗ്ഷൻ ലഭിക്കുന്നു.

കീലെസ് എൻട്രി, എയർ കണ്ടീഷനിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി വരുന്ന ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, നാല് യുഎസ്ബി പോർട്ടുകൾ എന്നിവയും ഇൻ്റീരിയർ എക്യുപ്മെന്റുകളുടെ ഭാഗമായി കമ്പനി നൽകുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായുള്ള സ്മാർട്ട്‌ഫോൺ സപ്പോർട്ടോടുകൂടിയ സാറ്റലൈറ്റ് നാവിഗേഷനും ഇതിന് ലഭിക്കുന്നു.
പുതിയ എംജി 3 ചില സേഫ്റ്റി അപ്‌ഡേറ്റുകളും നേടുന്നു. വർധിച്ച ഡിമാൻഡിന് അനുസൃതമായി, വാഹനം ഇപ്പോൾ ഏറ്റവും പുതിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവുമായി (ADAS) പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് എംജി പൈലറ്റ് സാങ്കേതികവിദ്യ വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ അലേർട്ട്, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

പുതിയ എംജി 3 -ൽ ഹൈബ്രിഡ് പ്ലസ് എന്ന് വിളിക്കുന്ന എംജിയുടെ ആദ്യത്തെ ഫുൾ-ഹൈബ്രിഡ് പവർട്രെയിനാണ് വരുന്നത്. 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനും വാഹനത്തിൻ്റെ ഫ്രണ്ട് വീലുകൾ ഓടിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഇത് ഉപയോഗിക്കുന്നു. സജ്ജീകരണം ഒരുമിച്ച് 192 bhp പീക്ക് പവർ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഇലക്ട്രിക് മോട്ടോർ മാത്രം 250 Nm torque പുറപ്പെടുവിക്കുന്നു.
ഹൈബ്രിഡ് പ്ലസ് പവർട്രെയിൻ ലിറ്ററിന് 22.72 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്, കൂടാതെ ഇവി മോഡിൽ 80.4 കിലോമീറ്റർ വരെ പ്യുവർ ഇലക്‌ട്രിക്കിൽ പ്രവർത്തിക്കാനുള്ള കഴിവും കാറിനുണ്ട്. ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. വെറും 8.0 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌പോർട്ട് മോഡിൽ ഹാച്ചിനാവും.

ലോഞ്ച് ചെയ്തു കഴിഞ്ഞാൽ, പുതിയ MG 3 അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട യാരിസ്, റെനോ ക്ലിയോ, ഹോണ്ട ജാസ് എന്നിവയെ നേരിടും. ലോഞ്ച് തീയതിയും വിലകളും പ്രഖ്യാപിച്ചിട്ടില്ല എങ്കിലും യുകെയിൽ ഏകദേശം 20,000 പൗണ്ട് (20 ലക്ഷം രൂപ) മുതൽ ഇത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications