സിറ്റികളും സമതലങ്ങളും മാത്രമല്ല കുന്നും മലയും പോലും വിൻഡ്സറിന് വെറും മൈലാണ്! പുത്തൻ വീഡിയോ പങ്കുവെച്ച് എംജി

ഇന്ത്യയിൽ എംജി മോട്ടോർ 2024 -ലെ തങ്ങളുടെ ആദ്യ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ആഴ്ച, എംജി തങ്ങളുടെ വരാനിരിക്കുന്ന ഇവിയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. വിൻഡ്‌സർ ഇവി എന്നാണ് നിർമ്മാതാക്കൾ ഇതിനെ വിളിക്കുന്നത്. വാഹനത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. എംജി ഇപ്പോൾ എസ്‌യുവിയുടെ ലോഞ്ചിനായി തയ്യാറെടുക്കുകയാണ്. അതിനു മുന്നോടിയായി എംജി വിൻഡ്‌സർ ഇവി ഹിമാലയത്തിൽ പരീക്ഷിക്കുന്നത് കാണിക്കുന്ന ഒരു പുതിയ വീഡിയോ കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

മോറിസ് ഗാരേജസ് ഇന്ത്യ തന്നെയാണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, എംജി വിൻഡ്‌സർ ലഡാക്കിൽ പരീക്ഷിണയോട്ടം നടത്തുന്നത് നമുക്ക് കാണാം. വരാനിരിക്കുന്ന വിൻഡ്‌സർ ഇവി ക്രോസ്ഓവർ അല്ലെങ്കിൽ CUV, സഞ്ചരിക്കാൻ അത്യന്തം ദുർഘടമായ വഴികളിലും ഭൂപ്രദേശങ്ങളിലും നിർമ്മാതാക്കൾ പരീക്ഷിക്കുന്നു. കനത്ത രീതിയിൽ മറച്ചിട്ടുള്ള ഒരു എംജി വിൻഡ്‌സർ ഇവി ഈ റോഡിലൂടെ ഓടിപ്പോവുന്നത് നമുക്ക് പിന്നീട് വീഡിയോയിൽ കാണുന്നു.

17,688 അടി ഉയരമുള്ള ചാങ് ലാ പാസിൽ പോലും വിൻഡ്‌സർ ഇവിയെ എംജി പരീക്ഷിച്ചു. കൊടും തണുപ്പുള്ള കാലാവസ്ഥയിലും പരുക്കൻ ഭൂപ്രദേശങ്ങളിലും നിർമ്മാതാക്കൾ വാഹനത്തെ ടെസ്റ്റ് ചെയ്തു. 17,429 അടി ഉയരമുള്ള വാരി ലാ പാസിലേക്കും എംജി മോട്ടോർ ഇവിയും കൊണ്ടുപോവുന്നുണ്ട്. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിൽ നിന്ന്, വരാനിരിക്കുന്ന എംജി വിൻഡ്സർ ഇവി എങ്ങനെയായിരിക്കും എന്ന് നമുക്ക് മനസിലാവും.

അന്താരാഷ്ട്ര വിപണിയിലെ നിരവധി എംപിവികളോട് സാമ്യമുള്ള, വളരെ കർവ്വിയായ രൂപകൽപനയാണ് ഇതിന് ലഭിക്കുന്നത്. എന്നിരുന്നാലും, എംജി ഇതിനെ ഒരു ക്രോസ്ഓവർ അല്ലെങ്കിൽ CUV എന്നാണ് വിളിക്കുന്നത്. മുമ്പ് പുറത്തുവന്ന വീഡിയോയിൽ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും സഹിതം എംജി കോമറ്റിൽ വരുന്നതു പോലെയുള്ള സ്റ്റിയറിംഗ് വീലും നമുക്ക് കാണാം.

എംജി ക്ലൗഡ് ഇവി ഒരു പുതിയ മോഡൽ അല്ല. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. എംജി ക്ലൗഡ് ഇവി അന്താരാഷ്ട്ര തലത്തിൽ 50.6 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ വരുന്ന ഇലക്ട്രിക് മോട്ടോർ 136 PS പവറും 200 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.

ക്ലൗഡ് ഇവിക്ക് സിംഗിൾ ചാർജിൽ 460 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 360 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന ഒരു ചെറിയ 37.9 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ലഭ്യമാണ്. ക്ലൗഡ് ഇവിക്ക് തികച്ചും മത്സരാധിഷ്ഠിതമായി വില നിർണ്ണയമാവും നൽകുക എന്ന് എംജി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതിന് 20 ലക്ഷം രൂപയിൽ താഴെയാണ് വില ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

എംജിയിൽ നിന്നുള്ള ക്രോസ്ഓവർ ഇന്ത്യയിൽ നെക്‌സോൺ ഇവിയുമായി മത്സരിക്കും. സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറിൽ എംജി ക്ലൗഡ് അഥവാ വിൻഡ്സർ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജി ഇപ്പോൾ ജിയോയുമായും സഹകരിച്ചിട്ടുണ്ട്, ബ്രാൻഡിന്റെ എല്ലാ മോഡലുകളിലും കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എംജി ഇതിനെ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം എന്നാണ് വിശേഷിപ്പിക്കുന്നത്, വിൻഡ്‌സർ ഇവിയാവും ഇത് അവതരിപ്പിക്കുന്ന ആദ്യത്തെ മോഡൽ.

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ ലൈനപ്പ് വിപുലീകരിക്കാൻ എംജിക്ക് കാര്യമായ പദ്ധതിയുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, JSW എംജി ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ രാജീവ് ചാബയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വിൻഡ്‌സർ ഇവിയ്ക്ക് പിന്നാലെ, ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ ബിങ്കോ ഇവി ഹാച്ച്ബാക്ക് പുറത്തിറക്കും എന്നും പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Tuesday, August 6, 2024, 19:52 [IST]
English summary
Mg windsor ev high altitude test video released ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X