എസ്‌യുവികള്‍ അങ്ങോട്ട് മാറിനില്‍ക്ക്! ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവിയുടെ വില നാളെ അറിയാം

ജെഎസ്ഡബ്ല്യുവുമായി കൈകോര്‍ത്ത ശേഷം എംജി മോട്ടോര്‍ (MG Motor) പുറത്തിറക്കാന്‍ പോകുന്ന ആദ്യ മോഡലാണ് വിന്‍ഡ്‌സര്‍ ഇവി. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (CUV) വിന്‍ഡ്സര്‍ ഇവി (MG Windsor EV) നാളെ (സെപ്റ്റംബര്‍ 11) ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. രാജ്യത്തെ ചില എംജി ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം വിന്‍ഡ്‌സര്‍ ഇവിയുടെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നാളെ വില പ്രഖ്യാപിക്കാന്‍ പോകുന്ന പുത്തന്‍ ഇവിയില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നാണ് ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

അടിസ്ഥാനപരമായി ചൈനയില്‍ വില്‍ക്കുന്ന വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പാണ് വിന്‍ഡ്സര്‍. കോമെറ്റ് ഇവി, ZS ഇവി എന്നിവയ്ക്ക് ശേഷം ബ്രിട്ടീഷ് പൈതൃകം പേറുന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് എംജി വിന്‍ഡ്സര്‍ ഇവി. വിന്‍ഡ്‌സര്‍ ഇവിക്ക് ഒരു ക്രോസ്ഓവര്‍ ബോഡിസ്‌റ്റൈല്‍ ആണുള്ളത്.

mg windor ev teased

വൂളിംഗ് ക്ലൗഡ് ഇവിയില്‍ നിന്നുള്ള നിരവധി പൊതുവായ ഡിസൈന്‍ ഘടകങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. വിന്‍ഡ്സര്‍ ഇവിയുടെ ഫാസിയയില്‍ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പും താഴെയായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലൈറ്റുകളും ആധിപത്യം പുലര്‍ത്തുന്നു. മിനിമലിസ്റ്റിക്കായ എന്നാല്‍ വൃത്തിയുള്ളതുമായ ഡിസൈനാണ് ഇവിയുടെ വശങ്ങളിലും പിന്‍ഭാഗത്തുമുള്ളത്. അതേസമയം പിന്നിലെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ഇവിയുടെ ഫ്യൂചറിസ്റ്റിക് ലുക്ക് ഉയര്‍ത്തുന്നു.

ബ്രോണ്‍സ് ഇന്‍സേര്‍ട്ടുകളുള്ള ഒരു കറുത്ത കാബിന്‍ തീമാണ് വിന്‍ഡ്‌സര്‍ ഇവിയില്‍ വരുന്നത്. ഇന്റലിജന്റ് സിയുവിയില്‍ ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഡാഷ്ബോര്‍ഡില്‍ വുഡന്‍ ട്രിം ഇന്‍സേര്‍ട്ടും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് മുന്‍ ടീസറുകളില്‍ നിന്ന് എംജി വ്യക്തമാക്കിയതാണ്. യാത്രക്കാരുടെ കംഫര്‍ട്ടിനായി ഇതിന്റെ റിയര്‍ സീറ്റുകള്‍ 135-ഡിഗ്രി റീക്ലൈനിംഗ് ആംഗിള്‍ വാഗ്ദാനം ചെയ്യും. മാത്രമല്ല മധ്യഭാഗത്തായി ആംറെസ്റ്റും ലഭിക്കും.

mg windor ev touchscreen

15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 8.8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ കിടിലന്‍ ഫീച്ചറുകള്‍ ഇലക്ട്രിക് ക്രോസ്ഓവറിന്റെ ക്യാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിന്‍ഡ്സര്‍ ഇവിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളും ഇലക്ട്രിക് ടെയില്‍ഗേറ്റും ഉണ്ടാകും. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി വിശേഷിപ്പിക്കുന്ന വമ്പന്‍ പനോരമിക് സണ്‍റൂഫും ഇവിയില്‍ ഫീച്ചര്‍ ചെയ്യുമെന്ന് മുന്‍ ടീസറുകളിലൂടെ വ്യക്തമായതാണ്. ക്യാബിനിനുള്ളിലെ എയറോ-ലോഞ്ച് ഇഫക്റ്റ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 360-ഡിഗ്രി ക്യാമറ എന്നിവ ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടാം. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുടെ (ADAS) ഒരു സ്യൂട്ടും പുതിയ എംജി ഇവിയിലുണ്ടാകും.

mg windor ev teased

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ എംജി വിന്‍ഡ്സര്‍ ഇവി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ വുളിംഗിന്റെ ക്ലൗഡ് ഇവി 50 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഇന്ത്യ-സ്‌പെക്ക് വിന്‍ഡ്സര്‍ ഇവിയിലും ഇതേ ബാറ്ററി പായ്ക്ക് ഓഫര്‍ ചെയ്‌തേക്കാം. ഒപ്പം ഇലക്ട്രിക് ക്രോസ്ഓവറിനൊപ്പം ഒരു ചെറിയ 38 kWh ബാറ്ററി പായ്ക്കും എംജി വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്ററിലധികം റേഞ്ച് നല്‍കാന്‍ പ്രാപ്തമാണ്. ചെറിയ ബാറ്ററി പായ്ക്കിന് ഏകദേശം 360 കിലോമീറ്ററായിരിക്കും റേഞ്ച്. വിന്‍ഡ്സര്‍ ഇവി ഒറ്റ ഇലക്ട്രിക് മോട്ടോറിനൊപ്പം വരാനാണ് സാധ്യത. ഈ ഇലക്ട്രിക് മോട്ടോര്‍ ഏകദേശം 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരിക്കും.

മികച്ച ഹാന്‍ഡിലിംഗിനായി ഒന്നിലധികം ട്രാക്ഷന്‍ മോഡുകള്‍ ഉപയോഗിച്ച് വിന്‍ഡ്സര്‍ ഇവിയെ എംജി സജ്ജമാക്കാന്‍ സാധ്യതയുണ്ട്. വിന്‍ഡ്‌സര്‍ ഇവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന രീതിയില്‍ എംജി പ്രാപ്തമാക്കും. അരമണിക്കൂറിനുള്ളില്‍ 30 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ ഇത് ഇവിയെ സഹായിക്കും.

എംജി വിന്‍ഡ്സര്‍ ഇവിക്ക് ഏകദേശം 20 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്. എക്സ്‌ഷോറൂം വിലയാണിത്. വിന്‍ഡ്‌സര്‍ ഇവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും ഈ വില നിലവാരത്തില്‍ ടാറ്റ കര്‍വ് ഇവി, ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400 എന്നിവയ്ക്ക് പറ്റിയ ബദലായി മാറും. ചൈനീസ് വാഹന നിര്‍മാതാക്കളായ BYD e6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുന്നതോടെ അതിന്റെ വെല്ലുവിളിയും വിന്‍ഡ്‌സര്‍ നേരിടേണ്ടി വരും.

More from DriveSpark

Article Published On: Tuesday, September 10, 2024, 18:41 [IST]
English summary
Mg windsor ev launch tomorrow expected price range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X