331 കി.മീ റേഞ്ച്, അഞ്ചംഗ കുടുംബത്തിന് 'ഫ്ലൈറ്റ്' സമാനമായ യാത്ര! വിന്‍ഡ്‌സര്‍ വാങ്ങുന്നവര്‍ ഈ തീയതികള്‍ ഓർത്തോ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എംപിവിയുടേയും എസ്യുവിയുടെയും ഘടകങ്ങള്‍ സംയോജിക്കുന്ന ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമായ (സിയുവി) വിന്‍ഡ്സര്‍ ഇവി ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. കോമെറ്റ് ഇവിക്കും ZS ഇവിക്കും ഇടയില്‍ സ്ഥാനം പിടിക്കുന്ന എംജി വിന്‍ഡ്‌സര്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്. മൂന്ന് വേരിയന്റുകളിലും നാല് കളര്‍ ഓപ്ഷനുകളിലുമാണ് എംജി വിന്‍ഡ്സര്‍ ഇവി ഓഫര്‍ ചെയ്യുന്നത്. വിന്‍ഡ്‌സര്‍ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ്, ഡെലിവറി ടൈംലൈനുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

വിദേശ വിപണികളില്‍ ലഭ്യമായ വൂളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ്ഡ് പതിപ്പാണ് അടിസ്ഥാനപരമായി വിന്‍ഡ്‌സര്‍ ഇവി. ബ്രിട്ടനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നാണ് ഇവിയുടെ പേര് ഉരുത്തിരിഞ്ഞ് വന്നത്. വിന്‍ഡ്‌സര്‍ കാസിലിന് സമാനമായ വിശാലതയാണ് ഈ കാറിന്റെ ക്യാബിനിനുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എംപിവിയുടെയും എസ്‌യുവിയുടെയും സൗകര്യവും സ്ഥലവും പ്രായോഗികതയും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിയുവിയാണ് വിന്‍ഡ്സര്‍ ഇവിയെന്നാണ് എംജി അവകാശപ്പെടുന്നത്.

mg windsor ev

കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, 18 ഇഞ്ച് ക്രോം അലോയ് വീലുകള്‍ എന്നിവ പോലുള്ള ആധുനിക ഘടകങ്ങള്‍ ഇത് അവതരിപ്പിക്കുന്നു. ഈ ഇലക്ട്രിക് വാഹനത്തില്‍ അഞ്ച് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എംജി വിന്‍ഡ്സര്‍ ഇവിയുടെ ഇന്റീരിയര്‍ ബെയ്ജ് ഓവര്‍ ബ്ലാക്ക് കോമ്പിനേഷനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്നത്തെ തലമുറ ആഗ്രഹിക്കുന്ന എല്ലാ മോഡേണ്‍ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ഇലക്ട്രിക് കാര്‍ എത്തുന്നത്.

വിന്‍ഡ്‌സര്‍ ഇവിയുടെ സീറ്റിംഗ് പാറ്റേണും സാധാരണ കാറുകളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമാണ്. 135 ഡിഗ്രി വരെ ചാരിയിരിക്കുന്ന സീറ്റ് ബാക്ക് ആണ് പ്രധാന ഹൈലൈറ്റ്. ഇതിനെ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിംഗ് അനുഭവം എന്നാണ് എംജി വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ എസി വെന്റുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള സെന്റര്‍ ആംറെസ്റ്റ് എന്നിവയും ലഭിക്കും.

mg windsor ev aero lounge seat

ഇത് കൂടാതെ ക്യാബിനിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍. ഇന്ത്യയിലെ ഏതൊരു എംജി കാറിലും കാണപ്പെടുന്നതില്‍ വെച്ച് ഏറ്റവും വലിയ ടച്ച്‌സ്‌ക്രീനാണ് വിന്‍ഡ്‌സറിന് ലഭിക്കുന്നത്. 8.8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ് എന്നീ ഫീച്ചറുകളും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), നാല് ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ വിന്‍ഡ്സര്‍ ഇവിയുടെ സേഫ്റ്റി പാക്കേജില്‍ ഉള്‍പ്പെടുന്നു. ഏകദേശം 35 സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ നല്‍കിയിട്ടുണ്ട്. 30.8 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് എംജി വിന്‍ഡ്‌സര്‍ ഇവി പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവി 331 കിലോമീറ്റര്‍ ഓടുമെന്നാണ് അവകാശവാദം.

mg windsor ev top view

പെര്‍ഫോമന്‍സിലേക്ക് വന്നാല്‍ 136 bhp പവറും 200 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് വിന്‍ഡ്സറിന് ലഭിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 30 മിനിറ്റിനുള്ളില്‍ 30-80 ശതമാനം ചാര്‍ജ് ചെയ്യാനാകും. കൂടാതെ ആദ്യ സെറ്റ് ഉപഭോക്താക്കള്‍ക്ക് ബാറ്ററി പായ്ക്കിന് ആജീവനാന്ത വാറണ്ടി ലഭിക്കും. എംജി ഇഹബ് ഉപയോഗിക്കുകയാണെങ്കില്‍ എല്ലാ പൊതു ചാര്‍ജറുകളിലും ഒരു വര്‍ഷം വരെ സൗജന്യ ചാര്‍ജിംഗ് ആസ്വദിക്കാനാകും.

തുടക്കത്തില്‍ പറഞ്ഞ വിന്‍ഡ്സര്‍ ഇവിയുടെ വിലയില്‍ ചെറിയൊരു ട്വിസ്റ്റ് കൂടിയുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ. കാര്‍ വാങ്ങാനുള്ള പ്രാരംഭ ചെലവ് കുറയ്ക്കാനായി ബാറ്ററി ആസ് എ സര്‍വീസ് (BaaS) പ്രോഗ്രാമിന് കീഴിലാണ് വിന്‍ഡ്‌സര്‍ ഇവി എത്തുന്നത്. കിലോമീറ്ററിന് 3.5 രൂപ റെന്റല്‍ ചാര്‍ജ് കൂട്ടാതെയുള്ള വിലയാണ് 9.99 ലക്ഷം. അങ്ങനെ വരുമ്പോള്‍ ഷോറൂം വിലയേക്കാള്‍ രണ്ട് ലക്ഷത്തിനോട് അടുത്ത് അധിക ചിലവും വാങ്ങുന്നവര്‍ക്ക് ചെലവാകും.

ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400 ഇവി തുടങ്ങിയ മോഡലുകള്‍ക്ക് ക്രോസ്ഓവര്‍ ബദലായി എംജി വിന്‍ഡ്സര്‍ ഇവി നിലകൊള്ളുന്നു. വിലയും ഇലക്ട്രിക് മോട്ടോര്‍ സ്‌പെസിഫിക്കേഷനുകളും കണക്കിലെടുക്കുമ്പോള്‍ ടാറ്റ പഞ്ച് ഇവിയുമായും വിന്‍ഡ്‌സര്‍ ഇവി മത്സരിക്കുന്നു. വിന്‍ഡ്സര്‍ ഇവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ സെപ്റ്റംബര്‍ 25-ന് ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മൂന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യാം. ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് 2024 ഒക്ടോബര്‍ 12 മുതല്‍ ഇവി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.

More from DriveSpark

Article Published On: Wednesday, September 11, 2024, 19:00 [IST]
English summary
Mg windsor ev test drive booking delivery timeline revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X