സെഗ്‌മെന്റില്‍ ഈ ഫീച്ചര്‍ ആദ്യം! രാജ്യത്തെ ആദ്യ സിയുവിക്കായി കാത്തിരിക്കാന്‍ കാരണങ്ങളേറെ

രാജ്യത്തെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (സിയുവി) എന്ന വിശേഷണവുമായി എത്തുന്ന മോഡലാണ് എംജി വിന്‍ഡ്സര്‍ ഇവി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 11-ന് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് വിന്‍ഡ്‌സര്‍. ചൈനയിലെ ഇവി നിര്‍മാതാക്കളായ വൂളിംഗിന്റെ ക്ലൗഡ് ഇവിലെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്‌സര്‍ ഇവിയുടെ നിര്‍മാണം. ഓരോ പുത്തന്‍ ടീസറുകളിലൂടെയും വരാന്‍ പോകുന്ന വാഹനത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ് എംജി മോട്ടോര്‍ ഇന്ത്യ.

ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന വിന്‍ഡ്സര്‍ ഇവിയില്‍ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉണ്ടാകും. വിന്‍ഡ്സര്‍ ഇവിയുടെ ഏറ്റവും പുതിയ ടീസറില്‍ വമ്പന്‍ ഗ്ലാസ് റൂഫ് വെളിപ്പെടുത്തി. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്. വിന്‍ഡ്‌സര്‍ ഇവി സിംഗിള്‍-പേന്‍ ഫിക്‌സഡ് ഗ്ലാസ് റൂഫുമായാണ് വരിക. അതായത് ഈ സണ്‍റൂഫ് തുറക്കാന്‍ കഴിയില്ല.

mg windsor ev infinity view glass roof teased

ഇതിന്റെ സഹായത്തോടെ ആളുകള്‍ക്ക് കാറിനുള്ളില്‍ ഇരുന്ന് ചന്ദ്രനെയും നക്ഷത്രങ്ങളുടെയും എല്ലാം കാണാന്‍ സാധിക്കും. അതിശയിപ്പിക്കുന്ന ഡിസൈനിനൊപ്പം ഈ ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് അടക്കമുള്ള സവിശേഷതകള്‍ കൂടി ചേരുന്നതോടെ ഇവി മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വിരസത അനുഭവപ്പെടാന്‍ തുടങ്ങുമ്പോള്‍ ഗ്ലാസ് റൂഫ് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം നല്‍കുന്നു.

നഗരത്തിലൂടെ ആണെങ്കിലും ഹൈറേഞ്ചിലൂടെ ആണെങ്കിലും സണ്‍റൂഫുകളുടെ സാന്നിധ്യം യാത്ര കൂടുതല്‍ അസ്വാദ്യകരമാക്കുന്നു. ഗ്ലാസ് സണ്‍റൂഫ് ആഡംബരത്തിന്റെ പ്രതീകം മാത്രമല്ല ക്യാബിനിലേക്ക് കൂടുതല്‍ വായുവും വെളിച്ചവും വരാന്‍ സഹായിക്കുന്ന സവിശേഷത കൂടിയാണ്. ഇതല്ലാതെ എംജി വിന്‍ഡ്സര്‍ ഇവിക്ക് നിരവധി നൂതന ഫീച്ചറുകള്‍ സമ്മാനിച്ചിട്ടുണ്ട്.

mg windsor ev teaser

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടിഫങ്ഷണല്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്ന ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയുമുള്ള സവിശേഷതകള്‍ വിന്‍ഡ്സര്‍ ഇവി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 135 ഡിഗ്രി ആംഗിളില്‍ പിന്നിലേക്ക് തള്ളാന്‍ കഴിയുന്ന റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍ ആണ് വിന്‍ഡ്സര്‍ ഇവി നല്‍കുന്ന മറ്റൊരു സവിശേഷ ഫീച്ചര്‍.

വിന്‍ഡ്സര്‍ ഇവിയുടെ സാങ്കേതിക സവിശേഷതകള്‍ എംജി മോട്ടോര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 134 bhp വരെ പവറും 200 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള സിംഗിള്‍ ഇലക്ട്രിക് മോട്ടോറും 50.6 kWh ബാറ്ററി പായ്ക്കും ഇതില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒറ്റ ചാര്‍ജില്‍ 460 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കിയേക്കും. ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ച് അരമണിക്കൂറിനുള്ളില്‍ 30 ശതമാനത്തില്‍ നിന്ന് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.

mg windsor ev high altitude testing

ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനമായി വരുന്ന വിന്‍ഡ്സര്‍ ഇവി ZS ഇവി, കോമെറ്റ് ഇവി എന്നിവയ്ക്ക് ശേഷം എംജി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറായിരിക്കും. ഈ ബോഡി സ്‌റ്റൈലില്‍ ഇതുവരെ ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാര്‍ പുറത്തിറങ്ങിയിട്ടില്ല. നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും 20 ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കുന്ന കര്‍വ് ഇവി, മഹീന്ദ്ര XUV400 എന്നീ മോഡലുകള്‍ക്ക് എംജി വിന്‍ഡ്‌സര്‍ ഇവി വെല്ലുവിളി ഉയര്‍ത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 20, 2024, 17:18 [IST]
English summary
Mg windsor ev to get segment first infinity view glass roof new teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X