എംജി വിൻഡ്സറിൻ്റെ വേരിയൻ്റ് തിരിച്ചുളള വിലയറിഞ്ഞാലോ, 13.50 ലക്ഷം രൂപയിൽ തുടക്കം

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ വിൻഡ്‌സർ ഇവി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ലോഞ്ച് ചെയ്ത സമയത്ത്, കമ്പനി എൻട്രി ലെവൽ വേരിയൻ്റിൻ്റെ വില പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരുന്നു. ഒരു കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ ബാറ്ററി സബ്‌സ്‌ക്രൈബുചെയ്യാൻ സാധിക്കും, വിൻഡ്‌സർ ഇവിയുടെ മുഴുവൻ വേരിയൻ്റ് തിരിച്ചുളള വിലയും എംജി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബാറ്ററി സബ്സ്ക്രൈബ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്കുളള മോഡലിൻ്റെ എക്സ്-ഷോറൂം വില 13.50 ലക്ഷം രൂപാണ്. എക്സൈറ്റ് എന്ന വേരിയൻ്റിന് 13.50 ലക്ഷം, എക്സ്ക്ലൂസീവിന് 14.50 ലക്ഷം, അത് പോലെ തന്നെ എസ്സെൻസ് എന്ന വേരിയൻ്റിനായി എക്സ്ഷോറൂം വിലയായി മുടക്കേണ്ടത് 15.50 ലക്ഷം രൂപയാണ്.

ഡിസൈനിലേക്ക് നോക്കിയാൽ വിവിധ ആഗോള വിപണികളിൽ ലഭ്യമായ വൂലിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി വിൻഡ്‌സർ. ബമ്പർ, ലോ-സെറ്റ് ഹെഡ്‌ലാമ്പുകൾ, ഉയർന്ന സെറ്റ് എൽഇഡി ലൈറ്റ് ബാർ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ഡിസൈൻ അതിൻ്റെ സഹോദര മോഡലിനോട് സാമ്യമുള്ളതാണ്. എന്നിരുന്നാലും, വിൻഡ്‌സർ EV, പുറംഭാഗത്തുള്ള ഗ്ലോസ് ബ്ലാക്ക് എലമെൻ്റുകൾ കൂടുതൽ വിപുലമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ സി‌യുവി എന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സറിന് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. പെട്രോൾ കാറിന്റെ വിലയിൽ ഈ വൈദ്യുത വാഹനം സ്വന്തമാക്കാനുമാവും. വലിയ ഗ്ലാസ് ഹൗസ്, നീട്ടിയ ക്വാർട്ടർ ഗ്ലാസ് ഭാഗങ്ങൾ, കുത്തനെയുള്ള ഫ്രണ്ട് ആൻഡ് റിയർ വിൻഡ്‌സ്‌ക്രീനുകൾ, വിൻഡോകളിൽ ക്രോം ആക്‌സൻ്റുകൾ, ഡോർ സിൽസ്, ബമ്പറുകൾ, 5-സ്‌പോക്ക് ഡിസൈനിലുള്ള സ്റ്റൈലിഷ് 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാം കാറിനെ സവിശേഷമാക്കുന്ന സംഗതികളാണ്.

പ്രീമിയം കാറുകളോട് കിടിപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഇത്രയും വലിയ കാർ ചെറിയ വിലയിൽ കിട്ടുമ്പോൾ വാങ്ങിയിലെങ്കിൽ അതൊരു നഷ്‌ടമായിരിക്കും.ബ്ലാക്ക് ഫിനിഷുകളും കോപ്പർ ഹൈലൈറ്റുകളും ഉള്ള അകത്തളം മിനിമലിസ്റ്റിക്കായ രീതിയിലാണ് പണിതിരിക്കുന്നത്. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല.

ഒരു വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 135-ഡിഗ്രി റിക്ലൈൻ ചെയ്യാനാവുന്ന എയ്‌റോ ലോഞ്ച് ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട കാര്യങ്ങൾ. ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിൽ സ്പേസ് ധാരളമുണ്ട്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിൻഡ്‌സർ കാസിലിൻ്റെ വിശാലതയും ആഡംബരവും വിൻഡ്‌സർ ഇവിയുടെ ഇന്റീരിയറിൽ ലഭ്യമാണെന്നാണ് എംജിയുടെ വാദം.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്ക്ക് പുറമെ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കും വയർലെസ് കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, റിയർ എസി വെൻ്റുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാൽ വിൻഡ്‌സർ സമ്പന്നമാണ്.

ഫ്ലാറ്റ് ഫ്ലോറും കപ്പ് ഹോൾഡറുകളുള്ള വലിയ ഫ്ലോട്ടിംഗ് സെൻ്റർ കൺസോളും സെൻട്രൽ സ്ക്രീനിന് താഴെയുള്ള HVAC നിയന്ത്രണങ്ങളുമെല്ലാം മികച്ച രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുമുണ്ട്. പ്രിസ്മാറ്റിക് സെല്ലുകളുള്ള 38kWh LFP ബാറ്ററിയാണ് വിൻഡ്‌സറിന് തുടിപ്പേകുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 136 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ പ്ലസ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 21, 2024, 19:19 [IST]
English summary
Mg windsor variant wise price checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X