കണ്‍ട്രിമാന്‍ അല്ല ഇവന്‍ 'അയണ്‍മാന്‍'! ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗുമായി മിനി മോഡല്‍
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡാണ് മിനി. ജര്‍മന്‍ കമ്പനിയായ ബിഎംഡബ്ല്യുവാണ് നിലവില്‍ ബ്രാന്‍ഡിന്റെ ഉടമകള്‍. സിനിമ താരങ്ങള്‍ പ്രത്യേകിച്ച് ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഈ കാറിനോട് പ്രത്യേക ഇഷ്ടമാണ്. നടിയും നര്‍ത്തകിയും മോഡലുമായ സാനിയ അയ്യപ്പനാണ് മോളിവുഡില്‍ ഏറ്റവും ഒടുവിലായി മിനി കാര്‍ സ്വന്തമാക്കിയ സെലിബ്രിറ്റി. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങുന്ന മിനി ഉല്‍പ്പന്നങ്ങള്‍ ലക്ഷ്വറിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ മാത്രമല്ല സേഫ്റ്റിയിലും വേറെ ലെവലാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മിനി കണ്‍ട്രിമാന്‍ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി കമ്പനിക്ക് അഭിമാനമായി മാറി.
പ്രീമിയം ഫീച്ചറുകള്‍ക്കും ഉയര്‍ന്ന പ്രകടനത്തിനും പേരുകേട്ട കാര്‍ മോഡലായ മിനി കണ്‍ട്രിമാന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടി ആയിരിക്കുകയാണ് പുത്തന്‍ സേഫ്റ്റി റേറ്റിംഗ്. കാറിന്റെ സേഫ്റ്റി നിര്‍ണയിക്കാന്‍ യൂറോ NCAP വിവിധ തലത്തിലുള്ള ക്രാഷ് ടെസ്റ്റിംഗുകള്‍ക്ക് വിധേയമാക്കി. കാറിന്റെ വശങ്ങളും മുന്‍ഭാഗവും ഇടിക്കൂട്ടില്‍ പരീക്ഷിച്ചപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കണ്‍ട്രിമാന്‍ അതിന്റെ നിലവാരം തെളിയിച്ചു.

മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ മാത്രമല്ല കുട്ടികളുടെ സുരക്ഷയിലും മിനി കണ്‍ട്രിമാന്‍ മികച്ച് നിന്നു. യാത്രക്കാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും ഏറ്റവും മികച്ച സുരക്ഷ നല്‍കാന്‍ ഈ കാറിന് കഴിയുമെന്ന് ക്രാഷ് ടെസ്റ്റ് വെളിപ്പെടുത്തി. ഈ കാറില്‍ അപകടം ഒഴിവാക്കാനുള്ള ഫീച്ചര്‍ മിനി വാഗ്ദാനം ചെയ്യുന്നു. ഇത് കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായാണ് മിനി കണ്‍ട്രിമാന്‍ വരുന്നത്.
എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, എമര്‍ജന്‍സി അലാറം, ഒന്നിലധികം എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ മിനി കണ്‍ട്രിമാനിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. മിനി കണ്‍ട്രിമാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ഇലക്ട്രിക് പതിപ്പില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ ഇന്ത്യയിലെ പ്രാരംഭ വില 54.90 ലക്ഷം രൂപയാണ്. ഒതുക്കമുള്ള നല്ല ഭംഗിയുള്ള ഡിസൈനില്‍ വരുന്ന ഇവിയില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ സ്‌ക്രീന്‍, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെല്‍ ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ഈ കാറില്‍ വരുന്ന പ്രധാന സവിശേഷതകളാണ്. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 462 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഇവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നതിനാല്‍ അക്കാര്യത്തിലും ബേജാറ് വേണ്ട്. ബാറ്ററി 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 29 മിനിറ്റ് സമയം മാത്രം മതി. യൂറോപ്പില്‍ വില്‍ക്കുന്ന കണ്‍ട്രിമാനെയാണ് യൂറോ NCAP സേഫ്റ്റി റേറ്റിംഗ് ബാധകമാകുക എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഒരുപക്ഷേ ഭാവിയില്‍ ഈ കാര്‍ ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയേക്കാം.

ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന മൂന്ന് ഇലക്ട്രിക് കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്. ടാറ്റയുടെ പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവയാണവ. മിനി കണ്‍ട്രിമാന്‍ ഇവി പോലെ വില കൂടിയ കാറുകള്‍ ഇതുവരെ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. സേഫ്റ്റി റേറ്റിംഗ് കൂടി ആളുകള്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ കമ്പനി ഒരുപക്ഷേ അതിന് തയാറായേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








