മിത്സുബിഷി വീണ്ടും ഇന്ത്യന്‍ കാര്‍ മാര്‍ക്കറ്റിലേക്ക്; പക്ഷേ ഒരു ട്വിസ്റ്റുണ്ട്

ചൈനയും യുഎസും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ കാര്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജാപ്പനീസ് ഭീമന്‍മാരായ മിത്സുബിഷി കോര്‍പറേഷന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ കാര്‍ വില്‍പ്പന വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ഇന്ത്യന്‍ കാര്‍ വില്‍പ്പന രംഗത്തെ പ്രമുഖരായ ടിവിഎസ് മൊബിലിറ്റിയുടെ 30 ശതമാനം ഓഹരി ഏറ്റെടുത്ത് കൊണ്ടാണ് മിത്സുബിഷി വീണ്ടും ഇന്ത്യയിലേക്ക് വരാന്‍ പോകുന്നത്. നിക്കി ഏഷ്യയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പങ്കുവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം മിത്സുബിഷി ഏകദേശം 5 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ യെന്‍ വരെ (33 മില്യണ്‍ മുതല്‍ 66 മില്യണ്‍ ഡോളര്‍ വരെ) ടിവിഎസ് മൊബിലിറ്റിയില്‍ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

mitsubishi motors

നിക്ഷേപം അന്തിമമാക്കുകയോ അംഗീകാരം നേടുകയോ ചെയ്തുകഴിഞ്ഞാല്‍ മിത്സുബിഷി രാജ്യത്തെ ടിവിഎസ് മൊബിലിറ്റിയുടെ ഡീലര്‍ഷിപ്പുകളില്‍ ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ സമഗ്രമായ ഒരു വാഹന മൊബിലിറ്റി ഇക്കോസിസ്റ്റം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിത്സുബിഷി കോര്‍പ്പറേഷന്‍ ടിവിഎസ് മൊബിലിറ്റിയുടെ ഏകദേശം 30 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ പ്രകാരം പുതുതായി രൂപീകരിച്ച സ്ഥാപനത്തില്‍ മിത്സുബിഷി 30 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കുന്നതോടെ ടിവിഎസ് മൊബിലിറ്റി ഇന്ത്യയിലെ അതിന്റെ കാര്‍ വില്‍പ്പന വിഭാഗം പിരിച്ചുവിടും. രാജ്യവ്യാപകമായി ടിവിഎസ് മൊബിലിറ്റിക്ക് 150 ഔട്ട്ലെറ്റുകളുണ്ട്. ഈ ഔട്ട്ലെറ്റുകളില്‍ കാര്‍, ട്രക്ക്, ബസ് എന്നിവയടക്കമുള്ള വാഹനങ്ങള്‍ വില്‍ക്കുന്നു. ഹോണ്ട, മഹീന്ദ്ര, റെനോ, അശോക് ലെയ്ലന്‍ഡ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളാണ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നത്.

പുതിയ സംരംഭത്തില്‍ ഓരോ കാര്‍ ബ്രാന്‍ഡിനും പ്രത്യേക സ്റ്റോറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. എന്നിരുന്നാലും തുടക്കത്തില്‍ ഹോണ്ടയുടെ കാര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനാണ് ഡീലര്‍ഷിപ്പ് പ്രാഥമികമായി ശ്രദ്ധ പതിപ്പുക്കുക. ഇതിനെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഒന്നായി മാറ്റിയെടുക്കാനും മിത്സുബിഷി ലക്ഷ്യമിടുന്നു. കരാറിലൂടെ രാജ്യത്ത് ജാപ്പനീസ് കാര്‍ നിര വിപുലീകരിക്കാനാണ് മിത്സുബിഷി ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡുകള്‍ക്ക് കാര്യമായ സ്വാധീനമില്ല. മാരുതി സുസുക്കിയുടെ പേരില്‍ സുസുക്കി മോട്ടോറിനെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്താം. പുതുതായി രൂപവല്‍ക്കരിക്കുന്ന കമ്പനിയിലൂടെ വിദേശ ബ്രാന്‍ഡുകളുടെയും ആഭ്യന്തര ബ്രാന്‍ഡുകളുടെയും വാഹനങ്ങള്‍ ഒരേസമയം വില്‍പ്പനകെത്തിക്കാനാണ് പദ്ധതിയിടുന്നത്.

ഈ ഡീലര്‍ഷിപ്പുകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ വിശാലമായ ശ്രേണിയും വാഗ്ദാനം ചെയ്യും. ഉപഭോക്താക്കളെ വൈദ്യുതീകരണത്തിലേക്ക് അടുപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇത് കൂടുതല്‍ ആക്സസ് ചെയ്യാനും എളുപ്പമാക്കാനും, മിസ്തിബുഷി ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമും ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് വാങ്ങാനും ഓണ്‍ലൈന്‍ സര്‍വീസ് അപ്പോയിന്റ്മെന്റുകള്‍ നടത്താനും സൗകര്യമൊരുക്കും. ഈ സംയുക്ത സംരംഭം ഇന്ത്യന്‍ കാര്‍ വാങ്ങുന്നവര്‍ക്കായി വാഹന ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്നു.

അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ കഴിയുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. ടിവിഎസ് വെഹിക്കിള്‍ മൊബിലിറ്റി സൊല്യൂഷന്‍ പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, മെറ്റീരിയല്‍ ഹാന്‍ഡ്ലിംഗ് ഉപകരണങ്ങള്‍ എന്നിവയെ പരിപാലിക്കുകയും സംരംഭങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഫ്‌ലീറ്റ് ഉടമകള്‍ക്കും നല്‍കുകയും ചെയ്യുന്നു. വാഹനങ്ങളുടെ ഓപറേഷന്‍, വാഹന വില്‍പ്പന, വാഹനം ആസ് സര്‍വീസ് എന്നിവയ്ക്കായി കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള പരിഹാരങ്ങള്‍ നല്‍കാനും ഈ ബിസിനസ്സ് മോഡല്‍ ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Monday, February 19, 2024, 16:30 [IST]
English summary
Mitsubishi corporation set to enter indian car sales market by acquiring stake of tvs mobility
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X