കുറഞ്ഞ ചെലവില്‍ ഓഫ്‌റോഡിംഗ് ത്രില്‍! ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ കിട്ടുന്ന 4x4 വാഹനങ്ങള്‍

സ്പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി ) ഇന്ന് നമ്മുടെ നിരത്തുകളിലെ സജീവ കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും ക്രോസ്ഓവറുകളെ വരെ എസ്‌യുവിയെന്ന് വിളിക്കുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തില്‍ കഴിവുറ്റ എസ്‌യുവികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ എന്നത് മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്. നഗരയാത്രകള്‍ക്കും അധികം എക്സ്പ്ലോര്‍ ചെയ്യപ്പെടാത്ത ദുര്‍ഘടമായ പാതകള്‍ വെട്ടിപ്പിടിക്കാനും 4X4 എസ്‌യുവികള്‍ ആവശ്യമാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം കാറുകള്‍ സിറ്റി റൈഡിന് മാത്രം ഉപയോഗിക്കുകയും 4X4 ഓപ്ഷന്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും കണ്ടുവരുന്നു. ഇന്ന് ഇന്ത്യയില്‍ കഴിവുറ്റ ഒരുപിടി ഓഫ്-റോഡര്‍ വാഹനങ്ങള്‍ വിപണിയില്‍ ഉണ്ട്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന അഞ്ച് 4X4 വാഹനങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ചുവടെ. മഹീന്ദ്ര, മാരുതി സുസുക്കി, ഫോഴ്സ്, ഇസുസു എന്നീ പ്രശസ്ത ബ്രാന്‍ഡുകളുടെ വാഹനങ്ങളാണ് പട്ടികയിലുള്ളത്.

maruti jimny

മാരുതി സുസുക്കി ജിംനി: ഇന്ത്യയിലെ ഓഫ്റോഡിംഗ് എസ്‌യുവി സെഗ്മെന്റ് ഒരുകാലത്ത് അടക്കിഭരിച്ച മാരുതി ജിപ്സിയുടെ പിന്‍ഗാമിയാണ് ജിംനി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ജിംനി 5 ഡോര്‍ വിപണിയില്‍ എത്തിയത്. ഥാറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിപ്പത്തിന്റെയും എഞ്ചിന്‍ സൈസിന്റെയും കാര്യത്തില്‍ കുഞ്ഞനാണ് ജിംനി. 4X4 സ്റ്റാന്‍ഡേര്‍ഡായി വരുന്ന ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ജിംനി സ്വന്തമാക്കാന്‍ 12.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില മുടക്കേണ്ടത്.

മഹീന്ദ്ര ഥാര്‍: എസ്‌യുവിയുടെ 3 ഡോര്‍ പതിപ്പാണ് നിലവില്‍ വിപണിയിലുള്ളത്. ഷോര്‍ട്ട് വീല്‍ബേസ്, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, വലിയ ടയറുകള്‍, പരുക്കന്‍ ലുക്ക് എന്നിവയുമായി എത്തുന്ന ഥാര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറാണ്. മുന്‍ തലമുറ പതിപ്പില്‍ നിന്ന് ഥാറിന് വമ്പന്‍ അപ്‌ഡേറ്റ് ലഭിച്ചു. കഴിവുറ്റ ഡ്രൈവറുടെ കൈയ്യില്‍ വളയം ലഭിച്ചാല്‍ ഏത് കാടുംമേടും ഥാര്‍ പുഷ്പം പോലെ കയറിയിറങ്ങും. ഥാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 11.25 ലക്ഷം രൂപ മുതലാണ്.

mahindra scorpio n

മഹീന്ദ്ര സ്‌കോര്‍പിയോ N: ഇന്ത്യയിലെ നിലവിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ മഹീന്ദ്ര സ്‌കോര്‍പിയോ N ഇപ്പോള്‍ ക്ലാസിക് എന്ന് വിളിക്കപ്പെടുന്ന പഴയ സ്‌കോര്‍പിയോയില്‍ നിന്നാണ് ഓഫ്റോഡിംഗ് കഴിവുകള്‍ സ്വായത്തമാക്കിയത്. എസ്‌യുവി 2WD, 4WD പതിപ്പുകളില്‍ ലഭ്യമാണ്. ഓഫ്-റോഡ് ശേഷികള്‍ നിലനിര്‍ത്തി സ്‌കോര്‍പിയോ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്കും മഹീന്ദ്ര അണിയറയില്‍ ഒരുക്കുന്നുണ്ട്. സ്‌കോര്‍പിയോ X എന്നായിരിക്കും ഇതിന്റെ പേര്. 13.60 ലക്ഷം രൂപ മുതലാണ് സ്‌കോര്‍പിയോയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഫോഴ്സ് ഗൂര്‍ഖ: മിക്ക മോഡലുകള്‍ക്കും ഓഫ്-റോഡിംഗ് കഴിവുകള്‍ നിയന്ത്രിക്കാന്‍ ടണ്‍ കണക്കിന് ഇലക്ട്രോണിക്‌സ് എയിഡുകള്‍ ഉള്‍ക്കൊള്ളിക്കുമ്പോൾ അല്‍പ്പം ഓള്‍ഡ് സ്‌കൂളാണ് ഗൂര്‍ഖ. ഡീസല്‍ എഞ്ചിന്‍, പാര്‍ട്ട് ടൈം മാനുവല്‍ 4X4 ഓപ്ഷന്‍, മെക്കാനിക്കലി ലോക്ക് ചെയ്യാവുന്ന ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവയാണ് ഫോഴ്‌സ് ഗൂര്‍ഖയില്‍ വരുന്നത്. ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡര്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനാണ് ഫോഴ്‌സ് ഗൂര്‍ഖ. 15.10 ലക്ഷം രൂപ മുതലാണ് ഗൂര്‍ഖയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

isuzu v cross

ഇസുസു V-ക്രോസ്: എസ്‌യുവികള്‍ വേണ്ട താങ്ങാവുന്ന വിലയില്‍ ഒരു പിക്കപ്പ് ട്രക്ക് കിട്ടിയാലും നിങ്ങള്‍ ഓക്കെയാണെങ്കില്‍ ഇസുസുവിന്റെ കിടിലന്‍ മോഡലുണ്ട്. മികച്ച 4X4 ശേഷിയുള്ള ഒരു പിക്കപ്പ് ട്രക്ക് ആണ് ഇസുസു V-ക്രോസ്. വാഹനങ്ങള്‍ക്ക് 'പണി' തരുന്ന ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലടക്കം ഈ പിക്കപ്പ് ട്രക്ക് തന്റെ മികവുറ്റ ഓഫ്റോഡിംഗ് ശേഷികള്‍ പ്രകടമാക്കിയിരുന്നു. നീണ്ട വീല്‍ബേസ് കാരണമുണ്ടാകുന്ന പോരായ്മകള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് സസ്പെന്‍ഷന്‍ കിറ്റ് ചോയ്‌സുകള്‍ വഴി പരിഹരിക്കാനാകും.

19.49 ലക്ഷം മുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. നിങ്ങള്‍ ഒരു 4x4 വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളാണെങ്കില്‍ മുകളില്‍ പറഞ്ഞ മോഡലുകളില്‍ ഏത് തെരഞ്ഞെടുക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ ആ വാഹനം തെരഞ്ഞെടുക്കുന്നതെന്ന കാര്യവും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്തുമല്ലോ. ഈ ലേഖനം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ഓഫ്റോഡിംഗിനോട് കമ്പമുള്ള സുഹൃത്തുക്കള്‍ക്ക് അയച്ച്കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Sunday, March 3, 2024, 15:00 [IST]
English summary
Most affordable 4x4 vehicles in india on sale right now mahindra thar to isuzu c cross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X