കുറഞ്ഞ വിലയാണെങ്കിലും സേഫ്റ്റി പക്കാ... 6 എയര്‍ബാഗുകള്‍ കിട്ടുന്ന ബജറ്റ് കാറുകള്‍

ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അതുപോലെ തന്നെ അവരുടെ ഉപഭോക്തൃ മുന്‍ഗണനയിലും വലിയ മാറ്റങ്ങളും സംഭവിച്ച് കൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മികച്ച സേഫ്റ്റി റേറ്റിംഗും സുരക്ഷ ഫീച്ചറുകളുമുള്ള കാറുകളാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കാറുകളില്‍ ഇന്ന് വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും മികച്ച സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ് എയര്‍ബാഗുകള്‍. ഇന്ന് ബജറ്റ് കാറുകളുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ വരുന്നുണ്ട്. 6 എയര്‍ബാഗുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറുകളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: തങ്ങളുടെ മോഡല്‍ നിരയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയ കമ്പനിയാണ് ഹ്യുണ്ടായി. കൊറിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്ക്. 5.92 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഗ്രാന്‍ഡ് i10 നിയോസിന്റെ എല്ലാ വേരിയന്റുകളിലും ഹ്യുണ്ടായി 6 എയര്‍ബാഗുകള്‍ നല്‍കുന്നു.

2024 nissan magnite

നിസാന്‍ മാഗ്‌നൈറ്റ്: ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന എസ്‌യുവികളില്‍ ഒന്നാണ് നിസാന്‍ മാഗ്‌നൈറ്റ്. 5.99 ലക്ഷം രൂപ മുതലാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അടുത്തിടെയാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍ എസ്യുവിയില്‍ 6 എയര്‍ബാഗുകളും ISOFIX ആങ്കറുകളും ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റും ലഭിക്കുന്നു. രണ്ട് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ മാഗ്‌നൈറ്റ് വാങ്ങാം.

ഹ്യുണ്ടായി എക്സ്റ്റര്‍: കൊറിയന്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് എക്‌സ്റ്റര്‍. 6.13 ലക്ഷം രൂപ മുതലാണ് ഈ മൈക്രോ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. എക്‌സ്റ്ററിന്റെ എല്ലാ ട്രിമ്മുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. 83 bhp പവര്‍ നല്‍കുന്ന പെട്രോള്‍ എഞ്ചിനാണ് എക്‌സ്റ്ററിന്റെ ഹൃദയം. മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. എക്‌സ്റ്ററിന്റെ സിഎന്‍ജി വേരിയന്റുകളും വില്‍പ്പനക്കെത്തുന്നുണ്ട്.

2024 maruti swift

മാരുതി സുസുക്കി സ്വിഫ്റ്റ്: ഈ വര്‍ഷം വമ്പന്‍ അപ്‌ഡേറ്റുകളോടെയാണ് നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. 2024 സ്വിഫ്റ്റിന്റെ ബേസ് വേരിയന്റിന് വെറും 6.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വിലയിട്ടത്. ബജറ്റ് ഹാച്ചില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കി എന്നതാണ് സ്വിഫ്റ്റില്‍ വന്ന വലിയ മാറ്റങ്ങളില്‍ ഒന്ന്. ISOFIX ആങ്കറുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ സുരക്ഷാ ഫീച്ചറുകള്‍ കാറിലുണ്ട്. മികച്ച ഇന്ധനക്ഷമതയുള്ള 1.2-ലിറ്റര്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്.

ഹ്യുണ്ടായി ഓറ: കൊറിയന്‍ കമ്പനി പുറത്തിറക്കുന്ന സബ് കോംപാക്ട് സെഡാനാണ് ഓറ. ഈ കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 6.49 ലക്ഷം രൂപ മുതലാണ്. സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. എക്സ്റ്ററിന്റെ അതേ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി ഓറ പങ്കുവെക്കുന്നത്. ഈ സെഡാനും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്നുണ്ട്.

2024 maruti dzire

മാരുതി സുസുക്കി ഡിസയര്‍: അടുത്തിടെയാണ് മാരുതി നാലാം തലമുറ ഡിസയര്‍ പുറത്തിറക്കിയത്. 6.79 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യ മാരുതി സുസുക്കി കാറാണ് ഡിസയര്‍. 6 എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഈ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി വരുന്നു. എഞ്ചിന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സമാനമാണ്. സിഎന്‍ജി ഓപ്ഷനിലും വാങ്ങാം.

ഹോണ്ട അമേസ്: ഡിസയറിന്റെ എതിരാളിയായ ഹോണ്ട അമേസും അടുത്തിടെ തലമുറ മാറ്റത്തിന് വിധേയമായിരുന്നു. 7.99 ലക്ഷം രൂപ മുതലാണ് ഹോണ്ട അമേസിന്റെ വില തുടങ്ങുന്നത്. ഈ കാറിന്റെ ബേസ് മോഡലില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. ടോപ്പ് എന്‍ഡ് വേരിയന്റില്‍ ലെവല്‍ 2 ADAS സ്യൂട്ടും അവതരിപ്പിക്കുന്നു. ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ എഞ്ചിന്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തന്നെയാണ് മൂന്നാം തലമുറ അമേസിനുമുള്ളത്.

കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന മറ്റ് ചില ഓപ്ഷനുകള്‍ കൂടിയുണ്ട്. അതില്‍ ഒന്ന് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കാണ്. 7.04 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. മഹീന്ദ്ര ഈ വര്‍ഷം പുറത്തിറക്കിയ ഹിറ്റ് മോഡലായ XUV 3XO സബ് കോംപാക്ട് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ലഭ്യമാണ്. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ വില തുടങ്ങുന്നത് 7.79 ലക്ഷം രൂപ മുതലാണ്.

ഇന്ത്യയിലെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്എയുവികളായ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്നുണ്ട്. 7.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന ടാറ്റ നെക്സോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് എയര്‍ബാഗ് സംരക്ഷണത്തിനൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഹ്യൂണ്ടായി വെന്യുവിന്റെ വില 7.94 ലക്ഷം രൂപയില്‍ തുടങ്ങുന്നു. കൂടുതല്‍ സുരക്ഷയ്ക്കായി ESC, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ നല്‍കുന്ന കിയ സോനെറ്റിന്റെ വില 7.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

More from DriveSpark

Article Published On: Sunday, December 22, 2024, 13:00 [IST]
English summary
Most affordable cars with 6 airbags in india from hyundai grand i10 nios to tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X