ധോണിയുടെ പുതിയ 'ടീം' ഇതാണ്... ഫ്രഞ്ച്കാരെ കൊണ്ടും കപ്പടിപ്പിക്കുമോ തല?

കഴിഞ്ഞ ദിവസം താന്‍ പുതുതായി ടീം രൂപവത്കരിക്കാന്‍ പോകുകയാണെന്ന് സൂചന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രം പാഡുകെട്ടുന്ന ധോണി ഫ്രാഞ്ചൈസി ക്രിക്കറ്റും ഉടന്‍ മതിയാക്കാനാണ് സാധ്യത.

ഈ ഒരു സാഹചര്യത്തില്‍ ധോണി പുതുതായി ഐപിഎല്‍ ടീം തുടങ്ങാന്‍ പോകുകയാണെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഈ പോസ്റ്റിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. എംഎസ് ധോണിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിട്രണ്‍ ഇന്ത്യ ഔദ്യോഗികമായി നിയമിച്ചതോടെ ആ ടീം ഏതാണെന്നതിനുള്ള ഉത്തരം എല്ലാവര്‍ക്കും കിട്ടി. അതിനെ കുറിച്ച് വിശദമായി നോക്കാം.

citroen onboard ms dhoni as brand ambassador

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനെ തുടര്‍ന്ന് ധോണി സ്വന്തം നാടായ റാഞ്ചിയിലേക്ക് മടങ്ങിയിരുന്നു. ഐപിഎല്‍ തുടങ്ങുന്നത് വരെ ഇഷ്ടപ്പെട്ട ബൈക്കുകള്‍ ഓടിച്ചും കൃഷിയില്‍ ശ്രദ്ധിച്ചും ലളിതജീവിതം നയിച്ച് വരികയാണ് ധോണി ചെയ്യാറ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും വിശാലമായ കാര്‍, ബൈക്ക് ശേഖരമുള്ള വ്യക്തി ഒരുപക്ഷേ ധോണി ആയിരിക്കും. ധോണിയുടെ വമ്പന്‍ ഗരാജ് ഞങ്ങള്‍ മുമ്പ് പരിചയപ്പെടുത്തിയതുമാണ്.

വലിയ വണ്ടിപ്രാന്തനായ ധോണി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി. കഴിഞ്ഞ ബുധനാഴ്ച (2024 മെയ് 22) ഉച്ചയ്ക്കായിരുന്നു എഫ്ബി പോസ്റ്റ് പങ്കുവെച്ചത്. ഒരു കുതിച്ചുചാട്ടം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രധാനപ്പെട്ടത് ചെയ്യാനുള്ള സമയമാണിത്. ഞാന്‍ എന്റെ സ്വന്തം ടീം ഉണ്ടാക്കാന്‍ പോകുന്നു. ഇങ്ങനെ ആയിരുന്നു ധോണിയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അവസാനത്തില്‍ ഒരു കപ്പിന്റെ ഇമോജിയും ചേര്‍ത്തിരുന്നു.

ms dhoni post

42 വയസ്സായ ധോണി അടുത്ത ഐപിഎല്‍ സീസണില്‍ ധോണി കളിക്കുമെന്ന കാര്യം സംശയമാണ്. അതുകൊണ്ട് താരം മറ്റൊരു ഐപിഎല്‍ ടീം വാങ്ങാന്‍ ആലോചിക്കുകയാണോ അല്ലെങ്കില്‍ ഏതെങ്കിലും ടീമിനെ പരിശീലിപ്പിക്കാന്‍ പോവുകയാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു തുടങ്ങി. എന്നാല്‍ എംഎസ് ധോണി ഫേസ്ബുക്ക് പോസ്റ്റില്‍ സിട്രണിനെ ടാഗ് ചെയ്തതും പെയ്ഡ് പാര്‍ട്ണര്‍ഷിപ്പ് എന്ന് കാണിച്ചതും പലരുടെയും ശ്രദ്ധയില്‍ പെട്ടില്ല.

ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കിക്കൊണ്ട് എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ട് സിട്രണ്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന ഇറക്കി. ഇന്ത്യയിലെ കമ്പനിയുടെ അംബാസഡറായി എംഎസ് ധോണിയെ നിയമിച്ചതിനാല്‍ വരാനിരിക്കുന്ന സിട്രണ്‍ കാര്‍ പരസ്യങ്ങളില്‍ താരം പ്രത്യക്ഷപ്പെടും. ധോണിയുടെ വിനയം കമ്പനി പ്രത്യയശാസ്ത്രത്തിന് അനുസൃതമാണെന്ന് സിട്രണ്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ശിശിര്‍ മിശ്ര പറഞ്ഞു. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് വര്‍ഷങ്ങളോളം തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

citroen onboard ms dhoni as brand ambassador

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ സിട്രണ്‍ പിഎസ്എ ഗ്രൂപ്പിന്റെ ഭാഗമാണ്. 2021 മധ്യത്തോടെയാണ് ഫ്രഞ്ചുകാര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. C5 എയര്‍ക്രോസ് ആയിരുന്നു സിട്രണ്‍ ഇന്ത്യയില്‍ എത്തിച്ച ആദ്യത്തെ മോഡല്‍. ഈ മോഡലിന് വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഇതുവരെ ആയിട്ടില്ല. എന്നാല്‍ 2022-ല്‍ പുറത്തിറക്കിയ C3 ഹാച്ച്ബാക്ക് വില്‍പ്പന കുറച്ചുകൂടി മെച്ചപ്പെടുത്തി.

വിപണിയില്‍ എത്തി ആറുമാസം പിന്നിടുന്നതിന് മുന്നേ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിട്രണ്‍ തങ്ങളുടെ നാലാമത്തെ മോഡലായ സിട്രണ്‍ C3 എയര്‍ക്രോസ് പുറത്തിറങ്ങിയിരുന്നു. 9.99 ലക്ഷം മുതല്‍ 14.33 ലക്ഷം രൂപ വരെയാണ് ഈ കോംപാക്ട് എസ്‌യുവിയുടെ വില പോകുന്നത്. ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയാണ് സിട്രണിന്റെ വരാന്‍ പോകുന്ന ഉല്‍പ്പന്നം.

citroen c3 aircross

കാര്‍ ഈ വര്‍ഷം ഉത്സവ സീസണില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സിട്രണിന് ഇന്ത്യയില്‍ സ്വന്തമായി ഫാക്ടറിയില്ല. തമിഴ്നാട്ടില്‍ തിരുവള്ളൂര്‍ ജില്ലയിലെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ ഫാക്ടറിയിലാണ് കാറുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ധോണിയുമായുള്ള പങ്കാളിത്തം സിട്രണിന് വലിയ രീതിയില്‍ ഗുണം ചെയ്യും.

More from DriveSpark

Article Published On: Saturday, May 25, 2024, 10:30 [IST]
English summary
Ms dhoni officially appointed as citroen india brand ambassador
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X