ആഗോള സിഇഒമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച; മാരുതി സുസുക്കിയുടെ ലക്ഷ്യം ഇതാണ്
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ കൂട്ടുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ചില പ്രമുഖ ആഗോള സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരി 10-ന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി സുസുക്കി മോട്ടോർ കോർപ്പറേഷൻ, മൈക്രോൺ ടെക്‌നോളജി, എപി മോളർ എന്നിവയുടെ എക്‌സിക്യൂട്ടീവുകളെ കാണുകയും വ്യവസായ പ്രശ്‌നങ്ങളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
മോഡിയും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിരോ സുസുക്കിയും, "വാഹനങ്ങൾ സ്‌ക്രാപ്പിംഗ്, വാഹന റീസൈക്കിളിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട ആഗോള മികച്ച സമ്പ്രദായങ്ങൾ തുടങ്ങുന്നതിനൊപ്പം തന്നെ മെയ്ഡ് ഇൻ ഇന്ത്യ വാഹനങ്ങൾ കയറ്റുമതി ചെയ്ത് ആഗോള വാഹന വിപണിയിൽ ഇന്ത്യയെ ശക്തമായ ഒരു സ്ഥാനം ഉറപ്പിക്കാനുളള മാരുതി സുസുക്കിയുടെ പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.

ഗുജറാത്തിൽ രണ്ടാമത്തെ കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നുണ്ട്. കമ്പനിയുടെ രാജ്യത്തെ അഞ്ചാമത്തെ പ്ലാൻ്റായിരിക്കും അത്
കോടീശ്വരൻമാരായ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയർമാൻ, മൈക്രോസോഫ്റ്റ്, ടൊയോട്ട എന്നിവയുടെ എക്‌സിക്യൂട്ടീവുമാർ ഗ്രീൻ മൊബിലിറ്റി, ഇലക്ട്രിക് വാഹന നിർമാണത്തിൻ്റെ കൂടുതൽ സാധ്യതകൾ പഠിക്കുവാനും പങ്കിടുവാനുമായി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രവർത്തനം ആരംഭിച്ചത്. 6 വർഷവും 11 മാസവും കൊണ്ട് 3 ദശലക്ഷം ക്യുമുലേറ്റീവ് പ്രൊഡക്ഷൻ മാർക്ക് കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശലക്ഷം യൂണിറ്റുകൾ ഏകദേശം 17 മാസത്തിനുള്ളിൽ നിർമ്മിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം എന്ന് പറയുന്നത്.

ഗുജറാത്തിലെ മാരുതിയുടെ ഈ സ്ഥാപനത്തിന് 7.5 ലക്ഷം യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന വാഹനങ്ങൾ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും വിൽക്കുന്നുണ്ട് എന്നാണ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. നിലവിൽ, ഈ സ്ഥാപനം സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ മോഡലുകളാണ് നിർമ്മിക്കുന്നത്.
ഈ സാമ്പത്തിക വർഷം എൻട്രി ലെവൽ വാഹന വിൽപനയിൽ മാരുതി വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്, എന്നാൽ എസ്‌യുവികൾ വന വിറ്റു വരവ് കാണിക്കുന്നതിൻ്റെ കാരണം നിലവിലുള്ള കസ്റ്റമേഴ്സിൻ്റെ അടിത്തറയാണ് എന്നാണ് മാരുതിയുടെ ചെയർമാൻ അറിയിച്ചിരുന്നത്. ഇരുചക്രവാഹന മേഖലയിൽ നിന്നുള്ള ഉപഭോക്താക്കൾ അല്ലെങ്കിൽ ആദ്യമായി വാഹനം വാങ്ങുന്നവർ വിപണിയിൽ പ്രവേശിക്കുമ്പോൾ ഈ വിഭാഗത്തിലുളള വാഹനങ്ങളാണ് കൂടുതൽ പരിഗണിക്കുന്നത്. അവരെ എൻട്രി ലെവൽ വാഹനങ്ങളാണ് കൂടുതൽ ആകർഷിക്കുന്നത്.

തങ്ങളുടെ എസ്‌യുവികള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡിന്റെ കരുത്തില്‍ ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലാഭത്തില്‍ 80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംംബര്‍ വരെ മാരുതി സുസുക്കിയുടെ ലാഭം 3,717 കോടി രൂപയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,062 കോടി രൂപയായിരുന്നു മാരുതി സുസുക്കിയുടെ ലാഭം.
മാരുതിയുടെ എൻട്രി ലെവൽ വാഹനങ്ങളായ സെലേറിയോ, മാരുതി 800, സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് കൂടുതലും വിൽപ്പനയിൽ മുൻപന്തിയിൽ. ജിംനിക്കും മുമ്പേ കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വില്‍പ്പനക്കെത്തിയിരുന്നു. ചുരുങ്ങിയ നാള്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫ്രോങ്ക്‌സിനായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അവതരിപ്പിച്ച പുതിയ മോഡലുകളുമായി മാരുതി സുസുക്കി നിലവില്‍ ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റ് ഭരിക്കുകയാണ്.
മാരുതി സുസുക്കിയുടെ പുതിയ തന്ത്രം ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021-22 ൽ, മാരുതിയുടെ മൊത്തം ആഗോള വരുമാനത്തിന്റെ 39 ശതമാനം ഇന്ത്യയും ജപ്പാനുമാണ്.


Click it and Unblock the Notifications








