പുത്തൻ സ്വിഫ്റ്റിന് വേണ്ടി മാരുതി സുസുക്കി മുടക്കിയത് കോടികൾ, ഇരട്ടി ലാഭം കൊയ്യാനുറച്ച് ബ്രാൻഡ്

മാരുതി സുസുക്കിയുടെ കാത്തിരുന്ന പുത്തൻ ഹൃദയവുമായി എത്തിയ സ്വിഫ്റ്റ് ആണ് ഇപ്പോൾ വാഹന വിപണിയിലെ താരം. ബ്രാൻഡിൻ്റെ മുഖമുദ്രയായ മോഡലിൻ്റെ പുതിയ തലമുറ മോഡലിന് വേണ്ടി കമ്പനി ഏകദേശം 1,450 കോടി രൂപയാണ് നിക്ഷേപിച്ചത്. വാഹനത്തിനുള്ള ടൂളുകളും സംവിധാനങ്ങളും സഹിതം പുതിയ Z-സീരീസ് 1.2L എഞ്ചിന് വേണ്ടിയുളള പ്രവർത്തനങ്ങളും നിക്ഷേപങ്ങളും ഉൾപ്പടെയാണ് ഇത്.

വാഹനത്തിൻ്റെ വിശദാംശങ്ങൾ എല്ലാവർക്കും കാണാപാഠമായിരിക്കും എന്നറിയാം എന്നാലും പറയുകയാണ് ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും റിമൈൻഡറുകൾ, എബിഎസ്, മറ്റ് സവിശേഷതകൾ എന്നിവയ്‌ക്കൊപ്പം 3-പോയിൻ്റ് സീറ്റ് ബെൽറ്റുകളുമായാണ് പുത്തൻ സ്വിഫ്റ്റ് വരുന്നത്. ലിറ്ററിന് 25.75 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11,000 രൂപ ടോക്കൺ തുക നൽകി പുതിയ മോഡലിൻ്റെ ബുക്കിംഗ് ഉപഭോക്താക്കൾക്ക് ചെയ്യാവുന്നതാണ്.

19 വർഷത്തിലേറെയായി ഇന്ത്യൻ നിരത്തുകളിലൂടെ പാഞ്ഞ സ്വിഫ്റ്റ് 2005-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം സ്വിഫ്റ്റ് 29 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേടി. രണ്ടാം തലമുറ മോഡൽ 2011-ലാണ് അവതരിപ്പിച്ചത്, തുടർന്ന് 2018-ൽ അയിരുന്നു മൂന്നാം-തലമുറ അവതരിപ്പിച്ചത്. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്, ടാറ്റ ആൾട്രോസ് എന്നിവയാണ് ഈ വിഭാഗത്തിലെ സ്വിഫ്റ്റിൻ്റെ എതിരാളികൾ. ഹ്യുണ്ടായി എക്‌സ്‌റ്റർ, ടാറ്റ പഞ്ച് എന്നിവയുൾപ്പെടെ പുതുതായി ഉയർന്നുവരുന്ന 'മൈക്രോ എസ്‌യുവി' വിഭാഗത്തിൽ നിന്നുള്ള മത്സരവും പുതിയ സ്വിഫ്റ്റിന് നേരിടേണ്ടതായിട്ടുണ്ട്.

കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിൽ നിന്ന് പ്രതീക്ഷിക്കാവുന്നത്. 2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് വേറിട്ട് നിർത്താൻ സഹായിക്കുന്നത്.

ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്. ഇതുകൂടാതെ സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയാണ് 2024 സ്വിഫ്റ്റിലെ മറ്റ് കളർ ഓപ്ഷനുകൾ. കൂടാതെ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്‌ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഹാച്ച്ബാക്കിന്റെ മൊഞ്ച് കൂട്ടാനായി എത്തിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.

ഇന്റീരിയറിലേക്ക് കയറിയാലും ഒരു പ്രീമിയം കാർ ഫീൽ നൽകാൻ സ്വിഫ്റ്റിനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാലാം തലമുറ സ്വിഫ്റ്റിൻ്റെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ശരിക്കും മിഴിവുറ്റതാക്കുന്നുണ്ട്. കൂടാതെ സാറ്റിൻ മാറ്റ് സിൽവർ ഇൻസേർട്ടുകൾ, ഇൻസ്ട്രുമെന്റ് കൺസോളിനുള്ള ഡയലുകൾ, 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സെഗ്മെൻ്റിനെ മൊത്തത്തിൽ ഒന്ന് കുലുക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ മോഡേൺ ഫീച്ചറുകളും എപ്പിക് സ്വിഫ്റ്റിലേക്ക് വാഗ്‌ദാനം ചെയ്യാൻ മാരുതി സുസുക്കി തയാറായിട്ടുണ്ട്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, May 10, 2024, 15:08 [IST]
English summary
New 2024 swift maruti suzuki india limited has invested about inr 1 450 crore details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X