മാരുതിയുടെ കണ്ടകശനി നാളെ തുടങ്ങും, ഹോണ്ട അമേസിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

എസ്‌യുവികൾക്ക് വേണ്ടിയുളള കടിപിടി എല്ലാം കഴിഞ്ഞതിന് ശേഷം ഇപ്പോഴിതാ സെഡാനാണ് വിപണിയിൽ മുന്നിട്ട് നിൽക്കുന്നത്. അത് കൊണ്ട് തന്നെ വാഹന നിർമാതാക്കൾ തങ്ങളുടെ ശ്രദ്ധ സെഡാനിലേക്ക് തിരിച്ചിരിക്കുകയാണ്. മാരുതി സുസുക്കിയുടെ സെഡാനായ ഡിസയർ പുതുക്കി അവതരിപ്പിച്ചതിന് പിന്നാലെ ഹോണ്ടയുടെ പുത്തൻ അമേസും അടിമുടി മാറ്റങ്ങളുമായി നാളെ എത്തുകയാണ്. നാളെ എത്തുന്ന അമേസിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ക്രിസ്മസ് കാലം ഹോണ്ടയുടെ പുത്തൻ കാറുമായി അടിച്ചു പൊളിക്കാൻ തയ്യാറായിക്കൊളളു. പ്രധാനമായും എക്സ്റ്റീരിയർ ഡിസൈനിലേക്കാണ് നോക്കേണ്ടത്. ഡിസൈനിനെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളും ടീസറുകളിലും നിന്നും മനസിലാകുന്നത് അതിൻ്റെ ഡിസൈനിൻ്റെ ഭൂരിഭാഗവും അതിൻ്റെ മറ്റ് മോഡലുകളിൽ നിന്ന് കടമെടുത്തതാണ് എന്നതാണ്. എലവേറ്റിന് സമാനമായി വലിയ ഷഡ്ഭുജ ഗ്രില്ലിനൊപ്പം കട്ടിയുള്ള ക്രോം സ്ട്രിപ്പ് ആണ് അമേസിൻ്റെ മുൻവശത്തായി എടുത്ത് പറയത്തക്ക മാറ്റം. പിന്നിലേക്ക് വന്നാൽ ഹോണ്ട് സിറ്റിയെ ഓർമിപ്പിക്കുന്ന തരത്തിലുളള നവീകരിച്ച എൽഇഡി ടെയിൽ ലൈറ്റുകൾ കാണാൻ സാധിക്കും. പുതിയ അലോയ് വീലുകളും ലഭിക്കുന്നുണ്ട്.

top five things of new honda amaze

ഇതിന്റെ ബമ്പര്‍, ഫോഗ് ലൈറ്റുകള്‍ എന്നിവയും വളരെ മനോഹരമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ആകര്‍ഷകമായ രൂപത്തിലുള്ള സെഡാന്‍ തേടുന്ന കാര്‍ പ്രേമികള്‍ക്കിടയില്‍ പുതിയ അമേസിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രൂപഭാവത്തിലൂടെ മാത്രമല്ല ഫീച്ചറുകളിലൂടെ കാര്യത്തിലും പുത്തന്‍ അമേസ് ഒട്ടും മോശമാക്കില്ല.

ഇൻ്റീരിയറിലേക്ക് വന്നാൽ ഏറ്റവും പ്രധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS). കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ ആദ്യമായി ഈ ഫീച്ചര്‍ ലഭിക്കാന്‍ പോകുന്ന കാറാണ് അമേസ്. ഹോണ്ട പുറത്തുവിട്ട അമേസിന്റെ ഡിസൈന്‍ സ്‌കെച്ചില്‍ ADAS ഫീച്ചറുകളുടെ സാന്നിധ്യം കാണിക്കുന്നുണ്ടായിരുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു കാറില്‍ ADAS ഫീച്ചര്‍ വരുന്നത് വിപ്ലവാത്മകമായ മാറ്റമാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

top five things of new honda amaze

ഫ്രീ സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി, സിംഗിള്‍ പാന്‍ സണ്‍റൂഫ്, റിയര്‍ വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ അമേസിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ADAS കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി ആറ് എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറ എന്നിവയെല്ലാം പുത്തൻ ഹോണ്ട അമേസിൽ നിർമാതാക്കൾ നല്‍കുന്നുണ്ട്.

പവര്‍ട്രെയിന്‍ വശം ഹോണ്ട അമേസില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ല. 88 bhp പവറംേ 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

top five things of new honda amaze

വിലയിലേക്ക് വന്നാൽ 2024 ഹോണ്ട അമേസിന് 7.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം. സബ്-4 മീറ്റര്‍ സെഡാന്‍ സെഗ്മെന്റില്‍ ഡിസയറിനെ കൂടാതെ ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറ എന്നിവയുമായും ഇത് ഏറ്റുമുട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 3, 2024, 13:17 [IST]
English summary
New amaze 5 key things you need to know details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X