കുറഞ്ഞ വിലയില്‍ ADAS ഫീച്ചറും ലോകോത്തര ലുക്കും! ഡിസയറിന്റെ പിരിമുറുക്കം കൂട്ടി ഈ കാറിന്റെ ബുക്കിംഗ് തുടങ്ങി
ഇന്ത്യന്‍ വിപണിയില്‍ വലിയ ഓളം തീര്‍ത്തിരിക്കുകായാണ് മാരുതി സുസുക്കി ഡിസയര്‍. കുറഞ്ഞ വിലയും അത്യുഗ്രന്‍ സേഫ്റ്റിയും മികച്ച മൈലേജും എല്ലാമായി എത്തിയ ഡിസയര്‍ മുന്‍ഗാമിയേക്കാള്‍ നേട്ടമുണ്ടാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനായി ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരേണ്ടതുണ്ട്. എന്നാല്‍ മാരുതി ഡിസയറിനെ ഒറ്റക്ക് ഭരിക്കാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ച് ഹോണ്ട നാലാം തലമുറ അമേസ് (Honda Amaze) സെഡാന്‍ പുറത്തിറക്കാന്‍ പോകുകയാണ്. കാറിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ ജാപ്പനീസ് കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ടിരുന്നു. മാത്രമല്ല കാറിന്റെ മറയില്ലാത്ത സ്‌പൈ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ ഹൈപ്പ് വല്ലാതെ ഉയര്‍ന്നിരിക്കുകയാണ്.
സബ്കോംപാക്റ്റ് സെഡാനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്കായി ഡിസംബര്‍ നാല് വരെ കാത്തിരിക്കണം. എന്നാല്‍ ലോഞ്ചിന് മുമ്പേ തന്നെ ഇന്ത്യയിലെ ചില ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ഇതിനകം പുതിയ തലമുറ അമേസിന്റെ ഓഫ്‌ലൈന്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വില അറിയുന്നതിന് മുമ്പേ തന്നെ അമേസ് വാങ്ങണമെന്ന് മനസ്സില്‍ ഉറപ്പിച്ച വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ കാര്‍ ഇപ്പോള്‍ റിസര്‍വ് ചെയ്യാം. ഏതായാലും വരാനിരിക്കുന്ന അമേസിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍ പറയാം.

ഹോണ്ട സിറ്റി, ഇന്റര്‍നാഷണല്‍-സ്‌പെക്ക് അക്കോര്‍ഡ് എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പുതിയ ഡിസൈനിലായിരിക്കും 2024 അമേസ് വരികയെന്നാണ് ഡിസൈന്‍ സ്‌കെച്ചുകള്‍ സൂചിപ്പിക്കുന്നത്. ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു ക്രോം ബാര്‍, ചതുരാകൃതിയിലുള്ള ഗ്രില്‍, മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, സ്ലീക്ക് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന് എന്നിവ കാറിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളാണ്.
മുതിര്‍ന്ന സഹോദരന്‍മാരായ സിറ്റി സെഡാന്‍, എലിവേറ്റ് എസ്‌യുവി എന്നിവയുമായി സാമ്യതകളുള്ള ഇന്റീരിയറാണ് പുതിയ തലമുറ അമേസില്‍ വരിക. ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബീജ് ഇന്റീരിയര്‍ തീമും ബീജ് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും കാറിന് ലഭിക്കും. പാറ്റേണ്‍ഡ് ആക്‌സന്റുകളും ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്ന അക്കോര്‍ഡിന് സമാനമായ ഡാഷ്‌ബോര്‍ഡായിരിക്കും കോംപാക്ട് സെഡാനില്‍ ഫീച്ചര്‍ ചെയ്യുക.

3-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സിംഗിള്‍ പേന്‍ സണ്‍റൂഫ് എന്നിവയവയിരിക്കും മറ്റ് പ്രധാന സവിശേഷതകള്‍. കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി ആറ് എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറ എന്നിവ നല്‍കും. മാത്രമല്ല സെഗ്‌മെന്റില്‍ ആദ്യമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) ലഭിക്കുന്ന കാറായി മാറാന്‍ പോകുകയാണ് അമേസ്. സെഡാനില്‍ ചില ADAS ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതായി ഇന്റീരിയര്‍ സ്‌കെച്ചുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.
പവര്‍ട്രെയിന്‍ വശം ഹോണ്ട അമേസില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ല. 88 bhp പവറംേ 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ പറ്റും. ഡിസയറിനോട് മുട്ടിനില്‍ക്കാന്‍ മത്സരാധിഷ്ഠിത വില തന്നെയാകും അമേസിന് ഹോണ്ട നല്‍കുക.

2024 ഹോണ്ട അമേസിന് 7.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം. സബ്-4 മീറ്റര്‍ സെഡാന്‍ സെഗ്മെന്റില്‍ ഡിസയറിനെ കൂടാതെ ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറ എന്നിവയുമായും ഇത് ഏറ്റുമുട്ടും. ടാറ്റ മോട്ടോര്‍സ് ടിയാഗോയും ടിഗോറും അടുത്ത വര്‍ഷം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അങ്ങനെ വന്നാല്‍ സെഗ്‌മെന്റില്‍ പൊടിപാറുന്ന മത്സരമാണ് അരങ്ങേറാന്‍ പോകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








