ലോഞ്ചിന് മുമ്പേ പുത്തന്‍ അമേസ് കണ്‍നിറയെ കാണൂ... 7 ലക്ഷത്തിന് കിട്ടിയാല്‍ പൊളിക്കും
സമീപകാലത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച കാറാണ് മാരുതി സുസുക്കി ഡിസയര്‍. സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ നിന്ന് 'വേര്‍പിരിഞ്ഞ്' സ്വന്തം ഐഡന്റിറ്റിയിലേക്ക് മാറിയ ഡിസയര്‍ ഫീച്ചര്‍, സേഫ്റ്റി, മൈലേജ്, വില എന്നിങ്ങനെ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന എല്ലാ മേഖലകളിലും മികച്ചു നില്‍ക്കുന്നു. എന്നാല്‍ സബ് കോംപാക്ട് സെഡാന്‍ സെഗ്‌മെന്റ് ഡിസയറിന് ഒറ്റക്ക് ഭരിക്കാനാകില്ലെന്ന് ഓര്‍മപ്പെടുത്തി ഒരു മച്ചാന്‍ തലമുറ മാറ്റവുമായി എത്തുന്നുണ്ട്. മറ്റാരുമല്ല ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ മോഡലായ അമേസ് ആണത്. പുതിയ തലമുറ പതിപ്പിന്റെ വരവറിയിച്ച് കൊണ്ട് ഹോണ്ട കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടീസര്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നുണ്ട്.
2025 ഡിസംബര്‍ നാലിന് പുതിയ തലമുറ അമേസ് ഹോണ്ട ഔദ്യോഗികമായി അവതരിപ്പിക്കാന്‍ പോകുകയാണ്. അമേസിന്റെ വിലയും സവിശേഷതകളും അന്നേ ദിവസം അറിയാന്‍ പറ്റും. ഔദ്യോഗിക ബുക്കിംഗും അന്നുതന്നെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ ചില ഹോണ്ട ഡീലര്‍ഷിപ്പുകള്‍ അമേസിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും സൂചനയുണ്ട്. ഔദ്യോഗിക അവതരണത്തിന് മുമ്പായി കാറിന്റെ ഡിസൈന്‍ മറയില്ലാതെ കാണാനുള്ള അവസരമൊരുക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ് കിട്ടിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ചിതങ്ങളില്‍ നിന്ന് വളരെ മനോഹരമായ ഒരു വാഹനമാണ് ഇതെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. പുതിയ തലമുറ അമേസിന് ക്രോം ആക്‌സന്റുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, റോബോട്ടുകളുടെ കണ്ണുകളെ അനുസ്മരിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍, സ്‌പോര്‍ട്ടി ഡിആര്‍എല്ലുകള്‍, സ്‌റ്റൈലിഷ് ബമ്പര്‍ എന്നിവ ലഭിക്കുമെന്ന് ഉറപ്പാണ്. ഗ്രില്ലിന്റെ മധ്യഭാഗത്താണ് ഹോണ്ട ലോഗോ സ്ഥാപിച്ചിരിക്കുന്നത്.
ഇതിന്റെ ബമ്പര്‍, ഫോഗ് ലൈറ്റുകള്‍ എന്നിവയും വളരെ മനോഹരമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ആകര്‍ഷകമായ രൂപത്തിലുള്ള സെഡാന്‍ തേടുന്ന കാര്‍ പ്രേമികള്‍ക്കിടയില്‍ പുതിയ അമേസിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രൂപഭാവത്തിലൂടെ മാത്രമല്ല ഫീച്ചറുകളിലൂടെ കാര്യത്തിലും പുത്തന്‍ അമേസ് ഒട്ടും മോശമാക്കില്ല. സിറ്റി സെഡാന്‍, എലിവേറ്റ് എസ്‌യുവി എന്നീ കൂടെപ്പിറപ്പുകളില്‍ നിന്ന് കൂടുതല്‍ പുതിയ ഫീച്ചറുകള്‍ അമേസിന് ലഭിച്ചതായാണ് വിവരം.

അതില്‍ ഏറ്റവും പ്രധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS). കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ ആദ്യമായി ഈ ഫീച്ചര്‍ ലഭിക്കാന്‍ പോകുന്ന കാറാണ് അമേസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹോണ്ട പുറത്തുവിട്ട അമേസിന്റെ ഡിസൈന്‍ സ്‌കെച്ചില്‍ ADAS ഫീച്ചറുകളുടെ സാന്നിധ്യം കാണിക്കുന്നുണ്ടായിരുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു കാറില്‍ ADAS ഫീച്ചര്‍ വരുന്നത് വിപ്ലവാത്മകമായ മാറ്റമാണ്.
ഇതുകൂടാതെ ഫ്രീ സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് എസി, സിംഗിള്‍ പാന്‍ സണ്‍റൂഫ്, റിയര്‍ വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ അമേസിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ADAS കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനായി ആറ് എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറ എന്നിവ നല്‍കും. അതേസമയം പുത്തന്‍ അമേസിന്റെ പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.
പവര്‍ട്രെയിന്‍ വശം ഹോണ്ട അമേസില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ല. 88 bhp പവറംേ 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ പറ്റും. ഡിസയറിനോട് മുട്ടിനില്‍ക്കാന്‍ മത്സരാധിഷ്ഠിത വില തന്നെയാകും ഹോണ്ട അമേസിന് നിശ്ചയിക്കുക. പുത്തന്‍ ഹോണ്ട അമേസിന് 7.50 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








