എന്റെ മോനെ ഇതാണ് പുത്തൻ അമേസ്; അരങ്ങേറ്റത്തിന് മുമ്പ് ഡിസയർ കില്ലറിന്റെ വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ഏതാനും മണിക്കുറുകൾക്കുള്ളിൽ ഹോണ്ട പുതിയ മൂന്നാം തലമുറ അമേസിനെ ഔദ്യോഗികമായി പുറത്തിറക്കാൻ എല്ലാം സജ്ജമായിരിക്കുകയാണ്. എന്നിരുന്നാലും, വാഹനത്തിൻ്റെ ഔദ്യോഗിക ലോഞ്ചിന് തൊട്ടുമുമ്പ്, വരാനിരിക്കുന്ന ഈ കോംപാക്ട് സെഡാൻ്റെ പൂർണ്ണമായ എക്സ്റ്റീരിയർ, ഇൻ്റീരിയർ ഫീച്ചറുകൾ വ്യക്തമാക്കി ഒരു വോക്ക്എറൗണ്ട് വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഡീലർഷിപ്പ് പാർക്കിംഗ് ലോട്ടിൽ പുതിയ ഹോണ്ട അമേസ് പാർക്ക് ചെയ്തിരിക്കുന്നതായിട്ടാണ് ഈ വീഡിയോ കാണിക്കുന്നു. റെഡ് & ബ്ലൂ ഷെയ്ഡിലുള്ള രണ്ട് ഹോണ്ട അമേസ് സെഡാനുകളാണ് വ്ലോഗർ വീഡിയോയിൽ കാണിക്കുന്നത്.

ഡ്രൈവ് എക്സ്പോ എന്ന യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഈ വോയ്‌സ്ഓവർ വീഡിയോയിൽ, വളരെ പരിമിതമായ ലൈറ്റുകളുള്ള ഒരു ബേസ്‌മെൻ്റിലാണ് ചിത്രീകരിച്ചതാണ് എന്നും അതിന്റെ ചെറിയ പോരായ്മകൾ ഉണ്ടെന്നും വ്ലോഗർ പരാമർശിക്കുന്നു. എന്നിരുന്നാലും, ഇതിന് എല്ലാം ഇടയിലും, ഈ പുതിയ സബ് -കോംപാക്ട് സെഡാനെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ നമുക്ക് ഇതിൽ കാണാം.

2025

ആദ്യം, റെഡ് അമേസിൻ്റെ എക്സ്റ്റീരിയറാണ് വീഡിയോ കാണിക്കുന്നത്. ഹെക്സഗണൽ പാറ്റേണുള്ള പുതിയതും വലുതുമായ ഒരു ഗ്രില്ലും അതിനു ചുറ്റും ഒരു ക്രോം ഗാർണിഷും വാഹനത്തിന് ലഭിക്കുന്നത് നമുക്ക് കാണാനാവും. എന്നിരുന്നാലും, ഒരു ആക്സസറി പാക്കേജിൻ്റെ ഭാഗമായിട്ടാണ് ഇത് നൽകിയിരിക്കുന്നത് എന്ന് വീഡിയോ സൂചിപ്പിക്കുന്നു, അതിനാൽ സ്റ്റാൻഡേർഡ് മോഡലിന് ഈ ക്രോം സറൗണ്ട് ലഭിക്കില്ല എന്നത് ശ്രദ്ധിക്കണം.

അടുത്തതായി, മുകളിൽ 'L' -,ഷെയ്പ്പിലുള്ള DRL -കളുമായി വരുന്ന പുതിയ എലവേറ്റ് ശൈലിയിലുള്ള LED ഹെഡ്‌ലൈറ്റുകൾ നമുക്ക് കാണാനാവും. ഫ്രണ്ട് ബമ്പറിനും പൂർണ്ണമായ ഒരു പുനർരൂപകൽപ്പനയും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്, ഇപ്പോൾ LED ഫോഗ് ലൈറ്റുകളും ഇതിനൊപ്പം വരുന്നു. അടുത്തതായി വാഹനത്തിൻ്റെ സൈഡ് പ്രൊഫൈൽ വീഡിയോ കാണിക്കുന്നു, പുതിയ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം എന്ന് നമുക്ക് ശ്രദ്ധിക്കാം.

2025

നിലവിലെ തലമുറ ഹോണ്ട സിറ്റിയിൽ വരുന്ന വീലുകളുടെ അതേ രൂപകൽപനയാണ് ഇവയ്ക്കുള്ളത് എന്നും നമുക്ക് മനസിലാക്കാം. വീഡിയോയിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന മറ്റൊരു പ്രധാന സവിശേഷത എന്നത് ഇടത്/ ലെഫ്റ്റ് ORVM -ന് താഴെയായി പ്ലേസ് ചെയ്തിരിക്കുന്ന ക്യാമറയാണ്, വാഹനത്തിന്റെ ലെഫ്റ്റ് ഇൻഡിക്കേറ്റർ ഓണാക്കിയ ശേഷം ഇത് ഓണാകും. ഇതും ഹോണ്ട സിറ്റിയിൽ ലഭ്യമായ ഫീച്ചറാണ്.

ഇതിനുപുറമെ, ടോപ്പ് -സ്പെക്ക് ZX വേരിയൻ്റിന് ഓട്ടോ -ഫോൾഡിംഗ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM -കൾ ലഭിക്കും എന്നും വീഡിയോ സൂചിപ്പിച്ചിട്ടുണ്ട്. ഹോണ്ട സിറ്റിയിൽ കാണുന്നത് പോലെ പുതിയ 'U' ഷെയ്പ്പിലുള്ള എൽഇഡി ടെയിൽലൈറ്റുകളും നമുക്ക് കാണാം. പുതിയ അമേസിന് മുകളിൽ ഒരു ഷാർക്ക് ഫിൻ ആൻ്റിനയും ഹോണ്ട നൽകിയിട്ടുണ്ട്.

video code:

അതിനു ശേഷം, വീഡിയോയിൽ വ്ലോഗർ ഡോർ തുറന്ന് ടോപ്പ് -സ്പെക്ക് മോഡലിലെ ഡ്രൈവർ സൈഡ് ഡോർ പാഡ് കാണിക്കുന്നു, അതിൽ നാല് വിൻഡോകൾക്കും കൺട്രോളുകളും ഇലക്ട്രിക്കലി ഫോൾഡബിൾ, ഓപ്പറേഷണൽ ORVM -കളും അടങ്ങിയിരിക്കുന്നു. ഹാൻഡ്‌റെസ്റ്റിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ഫാബ്രിക്കും ലഭിക്കുന്നുണ്ടെന്നും വ്ലോഗർ കൂട്ടിച്ചേർക്കുന്നു.

അടുത്തതായി, പുതിയ അമേസിൻ്റെ സെൻ്റർ കൺസോളും ഡാഷ്‌ബോർഡും നമുക്ക് ഇതിൽ കാണാം. ഹോണ്ട സിറ്റിയിൽ വരുന്നത് പോലെ പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ഈ ഇൻ്റീരിയറിൻ്റെ പ്രധാന ഹൈലൈറ്റ് എന്നത് ശ്രദ്ധേയമാണ്. സെന്ററിൽ എസി വെൻ്റുകളും എലിവേറ്റിന് സമാനമായ HVAC കൺട്രോളുകളും നമുക്ക് കാണാനാവും.

അതോടൊപ്പം, ഹോണ്ട സിറ്റിയിലും എലിവേറ്റിലും നാം കാണുന്ന അതേ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് ഇപ്പോ8 അമേസിനും ലഭിക്കുന്നത് എന്ന് വീഡിയോ കാണിക്കുന്നു. ഇടതുവശത്ത് ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിനുള്ള കൺട്രോളുകളും സ്റ്റിയറിംഗ് വീലിൻ്റെ വലതുവശത്ത് ADAS സംവിധാനത്തിനുള്ള കൺട്രോളുകളുമുണ്ട്. ക്യാമറ ബേസ്ഡ് ADAS സിസ്റ്റത്തോടെയാണ് പുതിയ അമേസ് എത്തുന്നത്.

ഇവയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും, പുതിയ അമേസിന് ഒരു ഇലക്ട്രിക് സൺറൂഫ് ഹോണ്ട നൽകില്ല എന്നത് സങ്കടകരമാണ്, കോംപാക്ട് സെഡാൻ്റെ പ്രധാന എതിരാളിയായ മാരുതി സുസുക്കി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് ഇത് വാഗ്ദാനം ചെയ്യുന്നു എന്നത് 2025 അമേസിന് മറ്റൊരു വലിയ അടിയും കൂടെയാണ്.

source: Drive Expo/YouTube

More from DriveSpark

Article Published On: Wednesday, December 4, 2024, 12:15 [IST]
English summary
New gen honda amaze walkaround video out ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X