ജർമ്മനേയും വെട്ടി ഇന്ത്യൻ കരുത്ത്! ഇടിപ്പരീക്ഷയിലും പ്രീമിയം എതിരാളികളേക്കാൾ മാർക്ക് ഡിസയറിന് തന്നെ

സേഫ്റ്റിയുടെ കാര്യം എടുത്തു പറയുമ്പോൾ, നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കിയുടെ പല കാറുകളും അത്ര സുരക്ഷിതമല്ല എന്ന നിലയിലാണ് എണ്ണപ്പെടുന്നത്. പണ്ട് മൈലേജ് മാത്രം നോക്കിയിരുന്ന ആളുകൾ ഇന്ന് മോഡലുകളുടെ സേഫ്റ്റി കൂടെ നോക്കിയാണ് വാഹനം വാങ്ങുന്നത്. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഗ്ലോബൽ NCAP (GNCAP) ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധം മാരുതി മോഡലുകളുടെ നില കൂടുതൽ വഷളാക്കിയിരുന്നു. എന്നിരുന്നാലും, അടുത്തിടെ കമ്പനി പുറത്തിറക്കിയ നാലാം തലമുറ ഡിസയർ, പൂർണ്ണമായ ഫൈവ് -സ്റ്റാർ GNCAP റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു.

ഇത് ഇന്തോ ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് വളരെ അതിശയകരമായ ഒരു തിരിച്ചുവരവ് തന്നെയാണ് നൽകിയത്. മുതിർന്നവരുടെ സുരക്ഷാ/ അഡൾട്ട് സേഫ്റ്റി സ്കോറുകളിൽ ഇത് നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന വിർട്ടസ്, സ്ലാവിയ, വെർണ എന്നിവയെ പോലും പിന്നിലാക്കിക്കൊണ്ട് ഏറ്റവും മുൻപന്തിയിൽ എത്തിയിരിക്കുകയാണ്.

ഇവിടെ നാം ചർച്ചയ്ക്ക് എടുത്തിരിക്കുന്നത് മുതിർന്നവരുടെ സുരക്ഷാ സ്കോറുകളെക്കുറിച്ച് മാത്രമാണ്. സാധാരണയായി, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ, മുതിർന്ന യാത്രക്കാരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും എന്നിങ്ങനെ രണ്ട് പ്രധാന വശങ്ങളാണ് കാര്യമായി പരീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് മേഖലകളിലും വാഹനങ്ങൾ പരീക്ഷിച്ച് അവയ്ക്ക് വെവ്വേറെ സ്കോറുകളും സ്റ്റാർ റേറ്റിംഗുമാണ് നൽകുന്നത്. ഇവയുടെ ഒരു ആവറേജ് എടുത്തുകൊണ്ടാണ് മൊത്തത്തിലുള്ള സ്‌കോറുകളും സ്റ്റാറുകളും കണക്കാക്കുന്നത്.

ഓര വാഹനവും ആകെമൊത്തം 34 -ൽ നിന്ന് എത്ര പോയിൻ്റ് സ്കോർ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് മുതിർന്നവരുടെ സുരക്ഷ/ അഡൾട്ട് ഒക്യുപ്പന്റ് പ്രൊട്ടക്ഷൻ സ്കോർ കണക്കാക്കുന്നത്. ഇന്ത്യയിലെ സുരക്ഷിതവും താങ്ങാനാവുന്നതുമായ സെഡാനുകളായ സ്ലാവിയ, വിർട്ടസ്, വെർണ, ഡിസയർ എന്നിവയുടെ കാര്യമാണ് നാം ഇവിടെ പരിഗണിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 34 പോയിൻ്റിൽ 31.24 പോയിൻ്റും മറ്റൊരു തരത്തിൽ പറഞ്ഞാൽ ഫൈവ് സ്റ്റാർ റേറ്റിംഗും പുതിയ ഡിസയർ സ്വന്തമാക്കി. ഈ ലിസ്റ്റ് ചെയ്ത നാല് മോഡലുകളിൽ ഏറ്റവും ഉയർന്ന അഡൾട്ട് സേഫ്റ്റി സ്‌കോറാണിത്. ഇതിന്റെ ബോഡി ഷെല്ലും ഫുട്ട വെല്ലും വളരെ സ്റ്റേബിളാണ് എന്നും ടെസ്റ്റ് റേറ്റുചെയ്തു.

ഈ നാലെണ്ണത്തിൽ ഏറ്റവും താങ്ങാവുന്ന വിലയ്ക്കാണ് പുതിയ ഡിസയർ എത്തുന്നത്. ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നൽകുന്ന മറ്റെല്ലാ സെഡാനുകളും ഒരുപടി മുകളിലുള്ള സെഗ്‌മെൻ്റിൽ പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ തന്നെ വെറും 6.79 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കു വരുന്ന നാലാം തലമുറ മാരുതി മോഡലിനേക്കാൾ അല്പം വില കൂടിയവയാണ്.

ഡിസയറിനും പിന്നിൽ സേഫ്റ്റി സ്കോറിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യ 2.0 പ്രോഗ്രാമിൻ്റെ ഉൽപ്പന്നങ്ങളായ വിർട്ടസും സ്ലാവിയയുമാണ്. ഇരു മോഡലുകളും ഒരേ MQB A0 IN പ്ലാറ്റ്‌ഫോമിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്, GNCAP റേറ്റിംഗിൽ രണ്ടും ഫൈവ് സ്റ്റാർ നേടിയിട്ടുണ്ട്. കൂടാതെ മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിൻ്റിൽ 29.71 പോയിൻ്റ് നേടാനും വിർട്ടസിനും സ്ലാവിയയ്ക്കും കഴിഞ്ഞു.

അടുത്തതായി മുതിർന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ 34 പോയിൻ്റിൽ 28.18 പോയിൻ്റുമായി ഫൈവ് സ്റ്റാർ സ്വന്തമാക്കിയത് ഹ്യുണ്ടായി വെർണയാണ്. മുതിർന്നവരുടെ തല, കഴുത്ത്, അബ്ഡോമിനൽ, ഇടുപ്പ് എന്നിവയ്ക്ക് അപകടത്തിൽ മികച്ച സംരക്ഷണം വാഹനം കാഴ്ച്ചവെച്ചു. സേഫ്റ്റി സ്യൂട്ടിൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ESC, ISOFIX മൗണ്ടുകൾ എന്നിവ ഹ്യുണ്ടായി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

ഇത്തരത്തിൽ എല്ലാം കൂടെ കണക്കാക്കുമ്പോൾ വ്യക്തമായും, നാലാം തലമുറ ഡിസയർ അതിൻ്റെ എല്ലാ എതിരാളികളേക്കാളും കൂടുതൽ പോയിൻ്റുകൾ നേടിയിട്ടുണ്ട് എന്ന് നിസംശയം പറയാം. അഡൾട്ട് പാസഞ്ചേർസിന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിലും ആകർഷകമായ പാക്കേജിന് വേണ്ടി എത്തിക്കുന്നതും ഇപ്പോൾ ഡിസയർ മാത്രമാണ്.

More from DriveSpark

Article Published On: Saturday, November 16, 2024, 13:58 [IST]
English summary
New gen maruti dzire scores above other competitors in adult safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X