പഞ്ച് അഹങ്കരിക്കേണ്ട! കൈവിട്ടു പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ മാരുതി; പുത്തൻ സ്വിഫ്റ്റ് മെയിൽ എത്തും
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ, പുതിയ നാലാം തലമുറ സ്വിഫ്റ്റിൻ്റെ ലോഞ്ച് തീയതി മാരുതി സുസുക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. മെയ് 9 -ന് പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഭൂരിഭാഗം ഡിസൈനുകളും അന്താരാഷ്ട്ര മോഡലിന് സമാനമായിരിക്കും, എങ്കിലും ഇന്ത്യയിൽ ചില പ്രത്യേക മാറ്റങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
സ്വിഫ്റ്റിൻ്റെ ഏറ്റവും പുതിയ തലമുറയുടെ എക്സ്റ്റീരിയറും ഇൻ്റീരിയറും വളരെ വിപുലമായി പരിഷ്‌കരിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. പുറത്ത്, L -ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായി വരുന്ന ഒരു പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഡിസൈൻ നമുക്ക് കാണാം. ഇത് സ്വിഫ്റ്റിൻ്റെ മുൻവശത്തിന് വളരെ മനോഹരവും ആധുനികവുമായ ഒരു ലുക്ക് നൽകുന്നു.

ഇന്ത്യയിൽ, മുകളിൽ ഫീച്ചർ ചെയ്‌തിരിക്കുന്ന ചിത്രത്തിൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, സ്വിഫ്റ്റിന് മിക്കവാറും എല്ലാ വേരിയൻ്റുകളിലും ഫ്രണ്ട് ഗ്രില്ലിന് ചുറ്റും ക്രോം ഗാർണിഷ് ലഭിച്ചേക്കാം. ക്രോമിന് ഇന്ത്യൻ വിപണിയിൽ വളരെ ആരാദകരുള്ളതിനാൽ, മാരുതി ഇത് ഇന്ത്യയിൽ ഉപേക്ഷിക്കാൻ സാധ്യതയില്ല. ഇതിന് പുറമെ പുതിയ ഫ്രണ്ട് ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും കാറിന് ലഭിക്കും എന്നത് ശ്രദ്ധേയമാണ്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ എത്തുന്ന സ്വിഫ്റ്റിന് മുൻ ബമ്പറിലും പിൻ ബമ്പറിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. മുൻവശത്തെ നമ്പർ പ്ലേറ്റ് ഹൗസിംഗ് അല്പം വലുതായിരിക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ, ഇന്ത്യ സ്പെക് മോഡലിൽ കോണ്ട്രാസ്റ്റ് ബ്ലാക്ക് എലമെന്റുകളൊന്നും ഉണ്ടാകില്ല എന്നും കമ്പനി പ്രസ്താവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതിന് സമാനമായ ബോണറ്റ് ലഭിച്ചേക്കും.

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ഗ്ലോബൽ സ്പെക്കിന്റെ കൃത്യമായ ഫൈവ് സ്‌പോക്ക് എയ്‌റോ ബ്ലേഡ്-സ്റ്റൈൽ അലോയി വീലുകൾ ഇതിന് ലഭിക്കില്ല. പകരം, വീലുകൾ അല്പം സ്റ്റൈലിഷ് ആക്കാൻ ഡിസൈനിൽ ചെറിയ മാറ്റമുണ്ടാകും. ഇന്ത്യയിൽ, ഇപ്പോൾ ഡയമണ്ട് കട്ട് അലോയി വീൽ ശൈലിക്ക് വളരെ അനുകൂലമായ പ്രവണതയാണ് നമുക്ക് കാണാൻ കഴിയുന്നത്.
മാരുതിയും ഇന്ത്യയിലെ ഈ ട്രെൻഡ് പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ, മിഡ്-സ്പെക്ക് വേരിയൻ്റുകൾക്ക് വീലുകൾക്ക് വ്യത്യസ്തമായ രൂപകൽപ്പനയും ലഭിക്കും. അഭിപ്രായവ്യത്യാസങ്ങൾ തുടരുമ്പോൾ, C -പില്ലർ ബ്ലാക്ക് ഫിനിഷിൽ കമ്പനി ഒരുക്കും എന്നാണ് റിപ്പോർട്ട്. ഫ്ലോട്ടിംഗ് റൂഫ് ലുക്ക് നൽകാൻ ഇത് സഹായിക്കും.

റിയർ പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, പുതിയ സ്വിഫ്റ്റിന് ഒരു സെറ്റ് പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കും. അവയ്ക്ക് ഒരു പുതുക്കിയ ലേയൗട്ട് ഉണ്ടായിരിക്കും, കൂടുതൽ ഫ്യൂച്ചറിസ്റ്റിക്കായി ഇത് കാണപ്പെടും. റിയർ ബൂട്ട് ലിഡിലും കുറച്ച് ക്രോം ഘടകങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ, കാറിൻ്റെ റിവേഴ്സ് ക്യാമറ പിൻ ബമ്പറിൽ ഫിറ്റ് ചെയ്തിരിക്കും.
ഇൻ്റീരിയറിലേക്ക് വരുമ്പോൾ, പുതിയ സ്വിഫ്റ്റിന് കൂടുതൽ പ്രീമിയവും ആധുനിക രൂപത്തിലുള്ളതുമായ ഡാഷ്‌ബോർഡ് ലേയൗട്ട് ലഭിക്കും എന്നത് നമുക്ക് കാണാം. ഫ്രോങ്ക്സിൽ നിന്നും ബലേനോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണിത്. അകത്തളത്തിലെ ആകർഷണീയത വർധിപ്പിക്കുന്നതിന് ലൈറ്റ് & ഡാർക്ക് നിറങ്ങളുള്ള ഡ്യുവൽ-ടോൺ കളർ സ്കീം വാഹനത്തിനുള്ളിൽ ഉണ്ടാകും.

അതിൻ്റെ സഹോദര മോഡലുകളിൽ വരുന്ന അതേ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റമായിരിക്കും സെന്റർ സ്റ്റേജിൽ സ്ഥാനം പിടിക്കുക. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്നു. വയർലെസ് ചാർജിംഗ് പാഡും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പോലുള്ള മറ്റ് ചില സവിശേഷതകളും ഇതോടൊപ്പം ഉണ്ടാകും.
സേഫ്റ്റിയുടെ കാര്യത്തിൽ, മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിൽ ആറ് എയർബാഗുകൾ, ABS, EBD, ESP എന്നിവ വാഗ്ദാനം ചെയ്യും. ഇവ ഹാച്ച്ബാക്കിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായിരിക്കും, കൂടാതെ രണ്ടാം നിരയിലെ മിഡിൽ സീറ്റ് യാത്രക്കാർക്ക് ത്രീ പോയിൻ്റ് സീറ്റ് ബെൽറ്റും ഉണ്ടായിരിക്കും. എന്നാൽ, ഇന്ത്യൻ സ്പെക്ക് മോഡലുകൾക്ക് ഗ്ലോബൽ മോഡലുഖലിൽ വരുന്ന 360 -ഡിഗ്രി ക്യാമറയും, ADAS സംവിധാനവും ലഭിക്കില്ല.

ഇനി എഞ്ചിൻ & ട്രാൻസ്മിഷൻ ഓപ്ഷനുകളിലേക്ക് വരുമ്പോൾ, സ്വിഫ്റ്റിന് ഒരു പുതിയ എഞ്ചിനവും വരുന്നത്. 1.2 ലിറ്റർ Z -സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് ഏകദേശം 83 bhp പരമാവധി കരുത്തും 112 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.
അന്താരാഷ്ട്ര സ്പോക്ക് കാറിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഓപ്ഷണൽ CVT ഓട്ടോമാറ്റിക് ഗിയബോക്സും ഇതിനൊപ്പം ഉണ്ട്. എന്നിരുന്നാലും, ഇന്ത്യയിൽ, AMT ഗിയർബോക്‌സിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ നമുക്ക് ലഭിക്കൂ. കൂടാതെ, അന്താരാഷ്ട്ര മോഡലിന് 12V മൈൽഡ് ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഇന്ത്യൻ സ്പെക്ക് മോഡൽ ഇതും ഇല്ലാതെയാവും എത്തുന്നത്.


Click it and Unblock the Notifications








