സാധാരണക്കാരന്റെ 'ഫോര്‍ച്യൂണര്‍'! റെനോ ഷോറൂമുകളില്‍ ആളെ കയറ്റാന്‍ ആ കാര്‍ വീണ്ടുമെത്തുന്നു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മോഡല്‍ എന്ന ചോദ്യത്തിന് ഡസ്റ്റര്‍ എന്നായിരിക്കും ഉത്തരം. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച മോഡല്‍ എന്ന് വേണമെങ്കില്‍ ഡസ്റ്ററിനെ വിശേഷിപ്പിക്കാന്‍ സാധിക്കും. ഹൈടെക് ഫീച്ചറുകളുമായി സെഗ്‌മെന്റില്‍ എതിരാളികള്‍ നിറഞ്ഞതോടെ 2022-ല്‍ ഡസ്റ്ററിന് കളംവിടേണ്ടി വന്നു. എന്നാല്‍ ഉടന്‍ തന്നെ ഡസ്റ്ററിനെ വീണ്ടും തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണ് റെനോ. ഈ കാറിന്റെ ഡിസൈന്‍, സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം തലമുറ ഡസ്റ്റര്‍ കാറില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന കാര്യങ്ങള്‍ നമുക്ക് വിശദമായി നോക്കാം.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ മൂന്നാം തലമുറ ഡസ്റ്റര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. റെനോയുടെ അനുബന്ധ കമ്പനിയായ ഡാസിയയുടെ ബാഡ്ജിന് കീഴില്‍ കഴിഞ്ഞ നവംബറില്‍ ഡസ്റ്റര്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. ചില മാറ്റങ്ങളോടെയാകും ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുക. ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റിന് സമാനമാണ് ഇതിന്റെ ഡിസൈന്‍.

2025 renault duster front

കാറിന്റെ രൂപകല്‍പ്പന നോക്കിയാല്‍ ബോക്സി ശൈലിയിലാണ് ഈ കാറിന്റെ ഡിസൈന്‍. സ്ലീക്കര്‍ ഹെഡ്ലൈറ്റുകള്‍, വലിയ എയര്‍ ഡാം, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഫ്രണ്ട് ഗ്രില്ലില്‍ 'റെനോ' ലെറ്ററിംഗ് വലിയ അക്ഷരത്തില്‍ എഴുതപ്പെടുമെന്ന് പ്രതീക്ഷിക്കാം.

സ്‌ക്വയേര്‍ഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറിലെ ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ റിയര്‍ സ്‌കിഡ് പ്ലേറ്റ്, Y ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചില പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

2025 renault duster interior

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ ആര്‍കെമിസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ എന്നിവയും ഈ കാറില്‍ ലഭ്യമാകും. സെന്‍ട്രല്‍ കണ്‍സോള്‍ ഏരിയയില്‍ എസി വെന്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കണ്‍ട്രോള്‍ ബട്ടണുകളും സ്ഥാനം പിടിക്കും.

സെല്‍ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യുന്നതിനായി 12V സോക്കറ്റുകളും രണ്ട് ടൈപ്പ് C ചാര്‍ജിംഗ് പോര്‍ട്ടുകളും കാര്‍ വാഗ്ദാനം ചെയ്യും. അതുകൊണ്ട് ദീര്‍ഘദൂര യാത്രകളിലും കണക്ടഡ് ആയി തുടരാന്‍ ഇത് ഉപഭോക്താക്കളെ അനുവദിക്കും. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍ക്കുന്ന മൂന്നാം തലമുറ ഡസ്റ്റര്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

2025 renault duster side

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 140 bhp പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 kWh ബാറ്ററി പായ്ക്കും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്.1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍.

48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 130 PS പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എല്‍പിജി എഞ്ചിന്‍ ഓപ്ഷനും യൂറോപ്പില്‍ ലഭ്യമാണ്. സ്‌നോ, ഓട്ടോ, ഓഫ് റോഡ്, ഇക്കോ, മഡ് തുടങ്ങിയ ഡ്രൈവ് മോഡുകളും പുതിയ ഡസ്റ്ററില്‍ വരുന്നുണ്ട്. 2025-ല്‍ പുതിയ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനോടകം ശക്തമായ ഫാന്‍ബേസുള്ള ഡസ്റ്റര്‍ വീണ്ടും വില്‍പ്പനയ്ക്കെത്തുന്നത് റെനോ ബ്രാന്‍ഡിന് വലിയ കരുത്താകും. നിലവില്‍ ശക്തമായ മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് എന്‍ട്രി എന്നതിനാല്‍ തന്നെ വില്‍പ്പനയില്‍ ശോഭിക്കാന്‍ തന്ത്രപ്രധാനമായ വില നിര്‍ണയം അത്യാവശ്യമായി വരും. ഏതായാലും ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഏറ്റവും സുപ്രധാനമായ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റെനോ വൈകാതെ തന്നെ പുറത്ത് വിടുന്നതായിരിക്കും.

More from DriveSpark

Article Published On: Tuesday, June 4, 2024, 17:32 [IST]
English summary
New gen renault duster to enter indian market in 2025 expected design feature powertrain details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X