18.65 കി.മീ മൈലേജ് പോരേ? അമേസിന്റെ മൈലേജ് കൂട്ടാന്‍ ഇക്കാര്യം ചെയ്താല്‍ മതിയെന്ന് ഹോണ്ട

സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നല്ല ഡിമാന്‍ഡ് ആണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നിവ പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ വാഹനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മാരുതിയുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോയില്‍ ഒരു ഡസനിലേറെ മോഡലുകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്തെ പ്രമുഖ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഹോണ്ട അവരുടെ കാറുകളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഏറ്റവും പുതിയ മോഡലായ ഹോണ്ട അമേസും സിഎന്‍ജി വേരിയന്റ് ഇല്ലാതെയാണ് വന്നത്. മറുവശത്ത് അമേസിന്റെ എതിരാളിയായ മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജിയില്‍ വാങ്ങാം. എന്ന് കരുതി അമേസ് ആരാധകര്‍ നിരാശപ്പെടേണ്ടതില്ല.

ഏറ്റവും പുതിയ തലമുറ അമേസ് (Honda Amaze) സെഡാനില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ഡീലര്‍ഷിപ്പ് തലത്തില്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. സിഎന്‍ജിയിലേക്കുള്ള പരിവര്‍ത്തനം സുഖമമാക്കാന്‍ ആര്‍ടിഒ അംഗീകൃത സ്ഥാപനങ്ങളുമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേസിനായി പെട്രോള്‍-സിഎന്‍ജി പവര്‍ട്രെയിന്‍ തിരയുന്ന ഉപഭോക്താക്കള്‍ പെട്രോള്‍ കാര്‍ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഡീലര്‍ തലത്തിലുള്ള പരിവര്‍ത്തനത്തിന് പോകുകയും വേണം.

New Honda Amaze CNG Conversion At Dealership Level With Warranty Check Out Cost

മിക്ക ഹോണ്ട ഡീലര്‍മാരും ആര്‍ടിഒ അംഗീകൃത സിഎന്‍ജി ഫിറ്റ്മെന്റ് സെന്ററുകളുമായി പങ്കാളിത്തമുണ്ട്. കാരണം മുന്‍ തലമുറ അമേസിനും സിഎന്‍ജി (Honda Amaze CNG) പരിവര്‍ത്തന പ്രക്രിയ നടത്തിയിരുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് അല്ലെങ്കിലും ഡീലര്‍ഷിപ്പ് തലത്തില്‍ നടത്തുന്ന ഈ പ്രക്രിയക്ക് വാറണ്ടിയുണ്ടെന്നതാണ് ഏറ്റവും വലിയ മെച്ചം. ഹോണ്ടയുടെ ഡീലര്‍ഷിപ്പില്‍ നിന്ന് പെട്രോള്‍ കാര്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ ഏകദേശം 1 ലക്ഷം രൂപ ചെലവ് വരും.

എന്നാല്‍ സംസ്ഥാന തലത്തിലുള്ള നികുതിയുടെ അടിസ്ഥാനത്തില്‍ ഈ തുകയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികള്‍ നിര്‍മ്മിക്കുന്ന മറ്റ് മിക്ക സിഎന്‍ജി കാറുകള്‍ക്കും ഏകദേശം ഈ വില വ്യത്യാസം കാണാം. ഉദാഹരണത്തിന് പുതിയ മാരുതി സുസുക്കി ഡിസയര്‍ ZXi 8.89 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. മാരുതി ഡിസയര്‍ ZXi സിഎന്‍ജിയുടെ വില 9.84 ലക്ഷം രൂപയാണ്.

New Honda Amaze CNG Conversion At Dealership Level With Warranty Check Out Cost

മൂന്നാം തലമുറ അമേസിന്റെ അകത്തും പുറത്തും ധാരാളം മാറ്റങ്ങള്‍ ഉണ്ടെങ്കിലും പവര്‍ട്രെയിന്‍ മുന്‍ഗാമിക്ക് സമാനമാണ്. 1.2 ലിറ്റര്‍ വാട്ടര്‍ കൂള്‍ഡ്, 4 സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. 90 PS പവറും 110 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പവര്‍ ഔട്ട്പുട്ട് ചെറുതായി കുറയും. അമേസ് സിഎന്‍ജിയിലേക്ക് മാറ്റുമ്പോള്‍ ഉയര്‍ന്ന മൈലേജ് ലഭിക്കും. അമേസ് പെട്രോളിന്റെ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 18.65 കിലോമീറ്റര്‍ മൈലേജ് പറയുന്നു. അതേസമയം സിവിടി പതിപ്പിന് ലിറ്ററിന് 19.46 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്.സിഎന്‍ജിയിലേക്കുള്ള പരിവര്‍ത്തനം പൂര്‍ത്തിയായ ശേഷം വാറണ്ടിക്ക് ആവശ്യമായ രേഖകള്‍ ഡീലറുടെ അടുത്ത് നിന്ന് വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.

New Honda Amaze CNG Conversion At Dealership Level With Warranty Check Out Cost

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ഡീലര്‍ വാഹനം ആര്‍ടിഒയിലേക്ക് തിരികെ അയക്കുകയും ഇന്ധന തരം പെട്രോള്‍-സിഎന്‍ജിയിലേക്ക് മാറ്റുകയും ചെയ്യും.ഒരേയൊരു ബുദ്ധിമുട്ട് കുറച്ച് ദൈര്‍ഘ്യമേറിയ രജിസ്‌ട്രേഷന്‍ പ്രക്രിയയായിരിക്കാം. വാഹനം ആദ്യം പെട്രോള്‍ കാറായി രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് സിഎന്‍ജി പരിവര്‍ത്തന പ്രക്രിയയ്ക്ക് ശേഷം പെട്രോള്‍-സിഎന്‍ജിയിലേക്ക് മാറുകയും ചെയ്തതിനാലാണിത്.

എടുത്തുപറയേണ്ട മറ്റൊരു കാര്യം പുതിയ അമേസ് സിഎന്‍ജിയാക്കി പരിവര്‍ത്തനം ചെയ്യാനുള്ള സൗകര്യം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. 8 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് പുതിയ അമേസിന്റെ എക്സ് ഷോറൂം വില. പുതിയ അമേസിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാസാവസാനത്തോടെ കാറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, December 11, 2024, 10:29 [IST]
English summary
New honda amaze cng conversion at dealership level with warranty check out cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X