7 ലക്ഷത്തിന് ഇത്രയും ലുക്കും ഫീച്ചറുമുള്ള കാറോ! ബാങ്കില്‍ നിന്ന് പൈസയെടുത്തോളൂ, ലോഞ്ച് തീയതി വന്നിട്ടുണ്ട്

എസ്‌യുവികളുടെ കാലത്തും വിപണിയില്‍ പിടിച്ചു നില്‍ക്കുന്ന ചില സെഡാന്‍ മോഡലുകളുണ്ട്. ഇന്ത്യയിലെ സെഡാന്‍ പ്രേമികള്‍ക്ക് ആവേശമായിക്കൊണ്ട് രണ്ട് ജനപ്രിയ സെഡാനുകള്‍ക്കാണ് തലമുറമാറ്റം ലഭിക്കാന്‍ പോകുന്നത്. അതില്‍ ആദ്യത്തെ മോഡലായ മാരുതി സുസുക്കി ഡിസയര്‍ ഈ മാസം എത്തും. മറ്റൊന്ന് ഹോണ്ട അമേസാണ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജാപ്പനീസ് കമ്പനി കോംപാക്ട് സെഡാന്റെ പുതിയ തലമുറ മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണ്. ന്യുജെന്‍ അമേസിന്റെ വരവറിയിച്ച് കൊണ്ട് കാറിന്റെ ടീസര്‍ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പുത്തന്‍ കാറിന്റെ വില പ്രഖ്യാപനം എന്ന് നടക്കുമെന്ന വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

അമേസ് 4 മീറ്ററില്‍ താഴെ നീളമുള്ള ഒരു സെഡാന്‍ കാറാണ്. 2013-ലാണ് ഈ കാര്‍ ആദ്യമായി വിപണിയില്‍ എത്തിയത്. 2018-ല്‍ ലോഞ്ച് ചെയ്ത രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ഇതിന്റെ മൂന്നാം തലമുറ മോഡല്‍ പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഷാര്‍പ്പര്‍ ലുക്കിലാണ് എത്തുക. ഇന്നത്തെ തലമുറയുടെ അഭിലാഷങ്ങള്‍ തിരിച്ചറിഞ്ഞ് ബോള്‍ഡ് ഡിസൈന്‍, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിച്ചാണ് പുതിയ ഹോണ്ട അമേസ് വരുന്നത്.

next gen honda amaze design teased

മുന്‍തലമുറകളില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് അമേസ് നിര്‍മിക്കുക. എന്നാല്‍ നീളം 4 മീറ്ററില്‍ താഴെ നിലനിര്‍ത്തുന്നതിനായി പ്ലാറ്റ്‌ഫോമില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തും. പുത്തന്‍ ഡിസൈനും മുമ്പുള്ളതിനേക്കാള്‍ ഫീച്ചറുകളുമായാണ് മൂന്നാം തലമുറ അമേസ് വരുന്നത്. മസ്‌കുലാര്‍ ബോണറ്റും കൂടുതല്‍ ഷാര്‍പ്പര്‍ ലുക്കിലുള്ള ഫ്രണ്ട് ഫാസിയയുമാണ് ടീസര്‍ ചിത്രങ്ങളില്‍ നാം കണ്ടത്.

അമേസിന്റെ സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഹെഡ്‌ലാമ്പുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ആഗോള വിപണിയില്‍ വില്‍ക്കുന്ന അക്കോര്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും ബമ്പര്‍ ഘടകങ്ങളും പുതിയ അമേസിന് ലഭിക്കും. വ്യക്തമായി പറഞ്ഞാല്‍, കൂടുതല്‍ കരുത്തുറ്റ ബോഡിഘടനയോടെയാണ് പുതിയ തലമുറ അമേസ് ഒരുങ്ങുന്നത്.

ഏറ്റവും പുതുതായി ഹോണ്ട പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവിയിലെ നിരവധി ഫീച്ചറുകള്‍ പുതിയ അമേസ് പങ്കിട്ടേക്കും. ന്യൂജെന്‍ അമേസിന്റെ ക്യാബിനിനകത്ത് എന്തൊക്കെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഫങ്ഷണല്‍ ഡാഷ്ബോര്‍ഡ്, വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ പ്രതീക്ഷിക്കാം.

6 എയര്‍ബാഗുകള്‍, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, അഞ്ച് സീറ്റുകള്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയേക്കും. അതേസമയം വില പിടിച്ചുനിര്‍ത്താനായി സിറ്റിയിലും എലിവേറ്റിലുമുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) നല്‍കിയേക്കില്ല. പവര്‍ട്രെയിന്‍ വശം ഹോണ്ട മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് കരുതുന്നത്.

നിലവില്‍ വില്‍പ്പനയിലുള്ള ഹോണ്ട അമേസിന് 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. 90 bhp പവറും 110 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഈ എഞ്ചിന്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാങ്ങാം. പുതിയ മാരുതി ഡിസയര്‍ 3 സിലിണ്ടര്‍ എഞ്ചിനിലേക്ക് മാറുന്നതിനാല്‍ സെഗ്‌മെന്റിലെ അമേസ് സെഗ്‌മെന്റില്‍ വേറിട്ട് നില്‍ക്കും.

ഡിസയറിനെ കൂടാതെ ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നീ സെഡാനുകളോടും അമേസ് മത്സരിക്കും. പുത്തന്‍ ഡിസൈനും ഫീച്ചറുകളും ലഭിക്കുന്നതോടെ അമേസിന്റെ വിലയിലും ചെറിയ മാറ്റം പ്രതീക്ഷിക്കുന്നു. ഡിസംബര്‍ നാലിനാണ് വില പ്രഖ്യാപനം. ഏകദേശം 7.3 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് അടുക്കുന്നതോടെ കാറിന്റെ ബുക്കിംഗ് വിന്‍ഡോ ഹോണ്ട തുറക്കും. പുതിയ അമേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹോണ്ട വരുംദിവസങ്ങളില്‍ പുറത്തുവിടും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 6, 2024, 10:23 [IST]
English summary
New honda amaze launching in india on 4th december 2024 expected design feature powertrain price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X