3 വരി എസ്‌യുവിക്ക് ഇത്രയും മൈലേജോ! രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി പോകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സി-സെഗ്‌മെന്റ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. ഇതിന്റെ മൂന്ന്-വരി പതിപ്പാണ് അല്‍കസാര്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വിശാലമായ എസ്‌യുവികള്‍ക്കായി തിരയുന്ന കുടുംബങ്ങള്‍ക്കായാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ക്രെറ്റ ഇന്ത്യയില്‍ ബെസ്റ്റ് സെല്ലറായി തുടരുന്നതിനിടെ കൊറിയന്‍ കമ്പനി അല്‍കസാറിനെ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുതുക്കിയ മോഡല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ആറ് മുതല്‍ ഏഴ് സീറ്റുകള്‍ വരെയുള്ള കോണ്‍ഫിഗറേഷനുകള്‍ തിരഞ്ഞെടുക്കാം. ഫീച്ചറുകളാല്‍ സമ്പന്നമായ ഈ കാറിന്റെ ARAI ക്ലെയിംഡ് മെലേജ് കണക്കുകള്‍ള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ സ്‌റ്റൈലിംഗ് ഫീച്ചര്‍ പരിഷ്‌ക്കാരങ്ങളാണ് അല്‍കസാറിന് ഇത്തവണയും ലഭിച്ചിരിക്കുന്നത്. 2024 ഹ്യുണ്ടായി അല്‍കസാര്‍ എസ്‌യുവിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി എക്‌സ്റ്റീരിയറില്‍ കാര്യമായ നവീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. പുതിയ ലൈറ്റിംഗ് സജ്ജീകരണങ്ങള്‍, ഗ്രില്‍ ഡിസൈനുകള്‍, ബമ്പറുകള്‍, സൈഡ് ആന്‍ഡ് റിയര്‍ സെക്ഷനുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ കാണാം. ഹെഡ്ലൈറ്റും ഡിആര്‍എല്‍ സജ്ജീകരണങ്ങളും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.

മെച്ചപ്പെടുത്തിയ ലുക്കിനൊപ്പം കൂടുതല്‍ ഫീച്ചറുകളും നല്‍കി ഈ ഉത്സവകാലത്ത് ഉപഭോക്താക്കളെ ഷോറൂമിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ ശ്രമം. അകത്തളത്തിലേക്ക് നീങ്ങിയാല്‍ അല്‍കസാറിന് മുന്‍വശത്ത് മാത്രമല്ല രണ്ടാം നിരയിലും വെന്റിലേറ്റഡ് സീറ്റുകള്‍ ലഭിക്കുന്നു. ഇത് എല്ലാ യാത്രക്കാര്‍ക്കും കൂടുതല്‍ സുഖകരമായ യാത്രാനുഭവം സമ്മാനിക്കും. ഡ്യുവല്‍ സോണ്‍ എസി കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, അഡ്വാന്‍സ്ഡ് മ്യൂസിക് സിസ്റ്റം എന്നിവ കാറിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുള്ള ഈ മോഡലില്‍ സേഫ്റ്റിയും പക്കായാണ്. സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, സറൗണ്ട് വ്യൂ മോണിറ്ററിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഡ്രൈവര്‍ വാണിംഗ് എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ലെവല്‍ 2 ADAS സ്യൂട്ടും 2024 അല്‍കസാറിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

മൊത്തത്തില്‍ 70-ലധികം സുരക്ഷ സവിശേഷതകള്‍ ഈ കാറില്‍ ഹ്യുണ്ടായി പായ്ക്ക് ചെയ്തിട്ടുണ്ട്. എന്‍ട്രി ലെവല്‍ വേരിയന്റില്‍ വരെ ഏകദേശം 40 സുരക്ഷ ഫീച്ചറുകള്‍ ലഭ്യമാണെന്ന് പറയുന്നു. അല്‍കസാര്‍ ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 4-സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ചോയിസിലാണ് വരുന്നത്. ഡീസല്‍ മോട്ടോറിന് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 17.5 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ പെട്രോള്‍ മോട്ടോര്‍ ലിറ്ററിന് 18 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 18.1 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമ്പോള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 20.4 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.
എസ്‌യുവിയുടെ പെട്രോള്‍-മാനുവല്‍ 7 സീറ്റര്‍ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ഡീസല്‍ എന്‍ട്രി ലെവല്‍ എക്സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ഇപ്പോള്‍ ബുക്കിംഗ് ചെയ്യാനാവും.
ഉയര്‍ന്ന മൈലേജും ADAS സവിശേഷതകളും ഉള്ളതിനാല്‍ 2024 അല്‍കസാര്‍ യാത്രാ സുഖവും കാര്യക്ഷമതയും സേഫ്റ്റിയും തേടുന്ന ഇന്ത്യന്‍ കുടുംബങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറില്‍ ഒരേസമയം ആറ് മുതല്‍ ഏഴ് പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാം. അതായത് രണ്ട് അണുകുടുംബങ്ങള്‍ക്ക് ഇതില്‍ സുഖമായി പോകാം. കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ട്രിപ്പടിക്കാന്‍ പറ്റിയ ചോയ്‌സ് ആയിരിക്കും അല്‍കസാര്‍.


Click it and Unblock the Notifications








