1 വര്‍ഷത്തെ സ്‌റ്റോക്ക് 20 ദിവസത്തിനുള്ളില്‍ വിറ്റു! ഇരട്ടി വിലയായിട്ടും കാര്‍ണിവലിനായി ഇരച്ചെത്തി ജനം

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയ നാലാം തലമുറ കാര്‍ണിവലിന്റെ മുഖം മിനുക്കിയ മോഡല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെത്തിയത്. കംപ്ലീറ്റ്‌ലി നോക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാല്‍ പുതിയ കാര്‍ണിവലിന് മുന്‍ഗാമിയേക്കാള്‍ വില കൂടുതലാണ്. ഡിമാന്‍ഡിന് അനുസരിച്ച് പ്രാദേശികമായി നിര്‍മാണം ആരംഭിക്കാനാണ് കിയയുടെ പ്ലാന്‍ എന്നാണ് തോന്നുന്നത്. ലിമോസിന്‍, ലിമോസിന്‍ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ നാലാം തലമുറ കിയ കാര്‍ണിവല്‍ ഓഫര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ 63.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതായത് മുമ്പ് വില്‍പ്പനക്കുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ മുടക്കേണ്ടത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉയര്‍ന്ന വിലയൊന്നും കാര്‍ണിവലിന്റെ വില്‍പ്പനയെ ബാധിച്ചിട്ടില്ല. ലോഞ്ച് ചെയ്ത് 20 ദിവസത്തിനുള്ളില്‍ ഇത്രയും വിലയുള്ള പ്രീമിയം എംപിവി വാരിക്കൂട്ടിയത് 3000 ബുക്കിംഗുകളാണ്. വിപണിയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് പുതിയ കാര്‍ണിവലിനായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം ഒരു വര്‍ഷത്തിലെത്തിയിരിക്കുന്നു. അതായത് ഒരു വര്‍ഷത്തെ സ്റ്റോക്ക് മുഴുവന്‍ വിറ്റു തീര്‍ന്നു.

2024 kia carnival

ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഫ്യൂഷന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ കാര്‍ണിവല്‍ വരുന്നത്. കാര്‍ണിവലിന് 5,155 mm നീളവും 1,995 mm വീതിയും 1,775 mm ഉയരവുമുണ്ട്. 3,090 mm ആണ് വീല്‍ബേസ് അളവ്. വളരെ വലുതും മൂര്‍ച്ചയുള്ളതുമായ ഡിസൈനാണ് ന്യൂജെന്‍ കാര്‍ണിവലിന് കിയ നല്‍കിയിരിക്കുന്നത്.

മുന്‍വശത്ത് ബ്ലാക്കിലും ക്രോമിലുമുള്ള കിയ 'ടൈഗര്‍ നോസ്' ഗ്രില്‍, 'ഐസ് ക്യൂബ്' എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്റ്റാര്‍മാപ്പ് ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയുണ്ട്. പിന്നില്‍ എല്‍ഇഡി കോമ്പിനേഷന്‍ ലാമ്പുകള്‍ ഉണ്ട്. ഈ എംപിവിക്ക് 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കുന്നു.

2024 kia carnival side design

ഈ കാറില്‍ 12-വേ പവര്‍ ഡ്രൈവര്‍ സീറ്റും 8-വേ പവര്‍ ഫ്രണ്ട് പാസഞ്ചര്‍ സീറ്റും 4-വേ ലംബര്‍ സപ്പോര്‍ട്ടും മെമ്മറി ഫംഗ്ഷനും ഉണ്ട്. മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍, ഹീറ്റിംഗ് ഫംഗ്ഷനുകളും ഉണ്ട്. അതേ സമയം, വെന്റിലേഷന്‍, ഹീറ്റിംഗ്, ലെഗ് സപ്പോര്‍ട്ട് എന്നിവയോടുകൂടിയ പവര്‍ഡ് റിലാക്‌സേഷന്‍ സീറ്റുകള്‍ രണ്ടാം നിരയില്‍ ലഭ്യമാണ്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും അടങ്ങുന്ന ഡ്യുവല്‍ കര്‍വ് ഡിസ്പ്ലേകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഫീച്ചറുകളുമായാണ് പുതിയ തലമുറ കാര്‍ണിവല്‍ എത്തുന്നത്. 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 11 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയാണ് എംപിവിയിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

2024 kia carnival interior

8 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, എല്ലാ വരികകളിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈലൈന്‍ ടിപിഎംഎസ്, ട്രെയിലര്‍ സ്റ്റെബിലിറ്റി അസിസ്റ്റ് എന്നിവ ഉള്‍പ്പെടെ വിപുലമായ സേഫ്റ്റി ഫീച്ചറുകളും കാറില്‍ ഒരുക്കിയിരിക്കുന്നു. 23 ഓട്ടോണമസ് ഫീച്ചറുകളുള്ള ഈ ആഡംബര കാറില്‍ ലെവല്‍ 2 ADAS സ്യൂട്ടും നല്‍കിയിട്ടുണ്ട്.

മുന്‍ഗാമിയെപ്പോലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുത്തന്‍ കാര്‍ണിവലിലും ഇടംപിടിച്ചിരിക്കുന്നത്. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തില്‍ പരമാവധി 441 Nmടോര്‍ക്ക് ഉത്പാദിപ്പിക്കാനാവും. ഫ്രണ്ട്വീല്‍ ഡ്രൈവായാണ് മോഡല്‍ പണികഴിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 14.85 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പ്രദേശികമായി ഉത്പാദനം ആരംഭിച്ചാല്‍ ഈ കാര്‍ കൂടുതല്‍ പേര്‍ വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, October 27, 2024, 14:00 [IST]
English summary
New kia carnival garnered 3000 bookings in 20 days waiting period close to 1 year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X