വലിയ ഫാമിലികള്‍ക്ക് ഇനി യാത്രകളുടെ 'കാര്‍ണിവല്‍'! ഇന്നോവയുടെ എതിരാളി വീണ്ടും റോഡിലിറങ്ങി
പ്രീമിയം എംപിവി വിഭാഗത്തില്‍ ഇന്ത്യക്കാരുടെ മുന്നില്‍ നിലവില്‍ ടൊയോട്ട ഇന്നോവയല്ലാതെ മറ്റൊരു ചോയ്‌സില്ല. കഴിഞ്ഞ വര്‍ഷം വരെ കൊറിയന്‍ കമ്പനിയായ കിയ കാര്‍ണിവല്‍ എന്ന പേരില്‍ ഒരു എംപിവി വില്‍പ്പനക്കെത്തിച്ചിരുന്നു. എന്നാല്‍ കിയ ഉടന്‍ കാര്‍ണിവലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലെത്തിക്കുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.
നാല് വര്‍ഷം മുമ്പാണ് കാര്‍ണിവല്‍ പ്രീമിയം എംപിവി കിയ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്ന് വേരിയന്റുകളിലായി വാഗ്ദാനം ചെയ്തിരുന്ന കാര്‍ണിവലിന് നിര്‍ത്തലാക്കുന്നതിന് മുമ്പ് 31 ലക്ഷം മുതല്‍ 35.50 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില പോയിരുന്നത്. ഇന്ത്യന്‍ ലൈനപ്പിലെ മറ്റ് മോഡലുകളെപ്പോലെ ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നപ്പോള്‍ കാര്‍ണിവല്‍ കിയ അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മുന്‍ തലമുറ കാര്‍ണിവല്‍ കിയ നിര്‍ത്തലാക്കിയത്.

ഈ വര്‍ഷം ഉത്സവ സീസണില്‍ നാലാം തലമുറ കാര്‍ണിവല്‍ കിയ ഇന്ത്യയിലെത്തിക്കാന്‍ പോകുകയാണെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് പ്രീമിയം എംപിവിയുടെ ടെസ്റ്റ് മ്യൂളുകള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടു. മൂടൂപടങ്ങള്‍ ഇല്ലാതെയാണ് കാര്‍ണിവല്‍ പരീക്ഷണയോട്ടം നടത്തുന്നത്. 2023 നവംബറില്‍ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച നാലാം തലമുറ കാര്‍ണിവലിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്.
ഫീച്ചറുകള്‍, പ്രീമിയം ഫീല്‍, റോഡ് പ്രസന്‍സ് എന്നിവയുടെ കാര്യത്തില്‍ മൂന്നാം തലമുറ മോഡലില്‍ നിന്ന് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയതായാണ് സൂചന. നിലവില്‍ 25.97 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെ വിലയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസിനും 1.20 കോടി രൂപ രൂപ വിലയുള്ള ടൊയോട്ട വെല്‍ഫെയറും തമ്മിലുള്ള അന്തരം ഏകദേശം 90 ലക്ഷം രൂപയാണ്. ഈ രണ്ട് മോഡലുകള്‍ക്കും ഇടയിലുള്ള സ്‌പെയ്‌സിലാണ് കാര്‍ണിവലിന്റെ കണ്ണ്.

2023 ഓട്ടോ എക്സ്പോയില്‍ KA4 എന്ന കോഡ്നാമത്തില്‍ പുതിയ തലമുറ കാര്‍ണിവല്‍ കിയ പ്രദര്‍ശിപ്പിച്ചിരുന്നു. കണ്‍സെപ്റ്റിന്റെ ഡിസൈന്‍ കൂടുതലും പ്രൊഡക്ഷന്‍ പതിപ്പിലേക്ക് കൊണ്ടുപോയതായാണ് ടെസ്റ്റ് മ്യൂള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. പുതുക്കിയ ഹെഡ്ലാമ്പുകളും ടെയില്‍ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ എന്നിവ കാര്‍ണിവലിന്റെ സ്‌പൈ ചിത്രങ്ങളില്‍ കാണാം.
ഒരു വലിയ ഗ്ലാസ് ഹൗസ്, സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസിന് ചുറ്റും ഒരു ടെക്‌സ്ചര്‍ ചെയ്ത പാനല്‍ എന്നിവയാണ് സൈഡ് പ്രൊഫൈലില്‍ കാണാനാകുക. പുതിയ 18 ഇഞ്ച് അലോയ് വീലുകളില്‍ ആയിരിക്കും കിയ കാര്‍ണിവല്‍ ഓടുക. പിന്‍ഭാഗത്ത് കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും കിയ വാഗ്ദാനം ചെയ്യും. വരാനിരിക്കുന്ന കാര്‍ണിവലിന്റെ ഇന്റീരിയര്‍ എങ്ങനെയായിരിക്കുമെന്ന് സ്‌പൈ ഷോട്ടുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും പ്രീമിയം എംപിവിയുടെ ഗ്ലോബല്‍-സ്‌പെക്ക് പതിപ്പിന് സമാനമായ ക്യാബിന്‍ ഇതില്‍ സജ്ജീകരിക്കുമെന്ന് കരുതുന്നു. 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിദേശ വിപണിയില്‍ കാര്‍ണിവല്‍ 7, 9, 11 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ വരുന്നുണ്ട്. അതേസമയം ഇത് ഇന്ത്യയിലെത്തുമ്പോള്‍ ഏത്് സീറ്റിംഗ് ലേഔട്ടിലാണ് വരികയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. വിദേശ വിപണിയില്‍ കാര്‍ണിവല്‍ ഫെയ്‌സ്ലിഫ്റ്റിന് അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് എന്നിവയയടക്കമുള്ള ADAS സ്യൂട്ട് സേഫ്റ്റിക്കായി സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല 8 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡുമാണ്.

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ പുതിയ കിയ കാര്‍ണിവലിന് ഏകദേശം 200 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കാര്‍ണിവലിനൊപ്പം 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനും കിയ ഉള്‍പ്പെടുത്തിയേക്കാം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനായിരിക്കും ഓഫറിലുണ്ടാകുക.
ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ പുതിയ കാര്‍ണിവല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 26 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയെപ്പോലെ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ റൂട്ട് വഴി ഇന്ത്യയിലെത്താനാണ് സാധ്യത. ടൊയോട്ട ഇന്നോവ ഹൈക്രോസിന് അല്‍പ്പം മുകളിലായിരിക്കും കിയ കാര്‍ണിവല്‍ സ്ഥാനം പിടിക്കുകയെങ്കിലും ഏറ്റവും അടുത്ത എതിരാളി ടൊയോട്ട മോഡല്‍ തന്നെ ആയിരിക്കും.


Click it and Unblock the Notifications








