ഓറയും ടിഗോറും ഇനി വിറ്റുപോവുമോ? പുത്തൻ ഡിസയറിന് എതിരാളികൾക്കു മേൽ വമ്പൻ ആധിപത്യം
രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ നാലാം തലമുറ മാരുതി സുസുക്കി ഡിസയറിൻ്റെ അവതരണം എന്ന് നിസംശയം പറയാം. അടിമുടി മാറ്റങ്ങളുമായി എത്തിയ കോംപാക്ട് സെഡാനെ ഇരു കൈയ്യു നീട്ടിയാണ് ഇന്ത്യൻ ജനത വരവേറ്റിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, ലഭിച്ച റിസർവേഷനുകളുടെ കൃത്യമായ എണ്ണവും കണക്കുകളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും പുതിയ ഡിസയർ ഇതിനകം തന്നെ അതിൻ്റെ എതിരാളികളെ എല്ലാം തകർത്തിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ഞങ്ങളുടെ ഈ പ്രതീക്ഷയ്ക്ക് കൂടുതൽ ബലം നൽകിക്കൊണ്ട് പുതിയ മാരുതി സുസുക്കി ഡിസയറിനായുള്ള ഗ്ലോബൽ NCAP -ന്റെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തുവന്നിരിക്കുകയാണ്. പുതിയ ഡിസയറിന് മികച്ച ഫൈവ് -സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടാൻ കഴിഞ്ഞതിൽ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നു തന്നെ പറയാം.

മുമ്പും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന ഡിസയറിന് ഇതും കൂടെ ആയപ്പോൾ, അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച വാഹനം എന്ന വിധി കൂടുതൽ ശക്തിപ്പെടുകയാണ്. ഇതിനെ പിന്തുണയ്ക്കും നിരവധി കാര്യങ്ങൾ നിരത്താൻ ഞങ്ങൾക്കുമുണ്ട്, അവ എന്തെല്ലാം എന്ന് നമുക്ക് വിശദ്ധമായി ഒന്നു നോക്കാം.
വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന, ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിൻ്റെ എക്സ്റ്റെന്റഡ് പതിപ്പായിട്ടാണ് ഡിസയറിന് നാം എല്ലാം കാണുന്നത്. എന്നിരുന്നാലും, നാലാം തലമുറ മോഡലിനായി, മാരുതി സുസുക്കി ഒരുപാട് കാര്യങ്ങളും ഘടകങ്ങളും മാറ്റിയിരിക്കുകയാണ്. ഇത്തവണ, ഡിസയർ അതിൻ്റെ യുണീക്ക് ഐഡൻ്റിറ്റി നേടുകയും സ്വിഫ്റ്റിൽ നിന്ന് വേർപിരിയുകയും ചെയ്യുന്നു, ഇപ്പോൾ വാഹനം കൂടുതൽ പരിഷ്കൃതവും പ്രീമിയവുമായി കാണപ്പെടുന്നു.

പുതിയ വലിപ്പമേറിയ ഗ്രില്ലും പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും വരുന്ന ഫ്രണ്ട് ഫാസിയയും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത സൈഡ് പ്രൊഫൈലും പിൻ പ്രൊഫൈൽ ഡിസൈനും എല്ലാം ചേർത്ത് ഒരു മികച്ച രൂപമാണ് വാഹനത്തിന് ലഭിക്കുന്നത്. നിലവിൽ, ഏറ്റവും മികച്ച സബ് കോംപാക്ട് സെഡാനാണ് പുതിയ ഡിസയർ.
ഇങ്ങനെ മാരുതി സുസുക്കി ഡിസയർ ഒരു സമ്പൂർണ്ണ പാക്കേജായി കണക്കാക്കുന്നു. ഈ നാലാം തലമുറ മോഡൽ, കൂടുതൽ മികച്ച ഓപ്ഷനുകളും നൽകുന്നു. ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ ഇഷ്ടപ്പെടുന്ന സ്വിഫ്റ്റിൻ്റെ അതേ വിശ്വസനീയമായ പവർട്രെയിനും ഇൻ്റീരിയറും സെഡാന് ലഭിക്കുന്നു.

അകത്തളത്തിൽ, സൺറൂഫും മറ്റ് കംഫർട്ട് ഫീച്ചറുകളും പോലുള്ള സെഗ്‌മെൻ്റ്-ഫസ്റ്റ് സവിശേഷതകളുടെ ഒരു വമ്പൻ ലിസ്റ്റ് തന്നെ ക്യാബിനിൽ പൂർണ്ണമായി ലോഡ് ചെയ്തിട്ടുണ്ട്. പവർട്രെയിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം, പുതിയ ഡിസയറിന് ബ്രാൻഡിൻ്റെ ഏറ്റവും പുതിയ എഞ്ചിനായ Z12E ത്രീ -സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ലഭിക്കുന്നത്. ഇത് 80 bhp മാക്സ് പവറും 112 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും.
പിന്നെ എടുത്തു പറയേണ്ട ഒന്ന് മാരുതി സുസുക്കി ബാഡ്ജാണ്, ഡിസയറിനെ അതിൻ്റെ എതിരാളികളേക്കാൾ മികച്ചതെന്നതിൻ്റെ മറ്റൊരു പ്രധാന കാരണം ഇതാണ്. കാലങ്ങളായി ഏറ്റവും മികച്ച വിശ്വാസ്യതയും മികച്ച വിൽപ്പനാനന്തര സേവനവും അതിശയകരമായ റീസെയിൽ മൂല്യവുമുള്ള കാറുകൾ നിർമ്മിക്കുന്നതിന്റെ കാര്യത്തിൽ ബ്രാൻഡ് വളരെയധികം പേരുകേട്ടതാണ് എന്നത് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. ഇവയെല്ലാം ഡിസയറിൻ്റെ കോംപറ്റീഷൻ മോഡലുകൾ വാഗ്ദാനം ചെയ്യുന്നില്ല.
ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡിസയറിനെ ഇൻസ്റ്റന്റ് ഹിറ്റ് ആക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം വാഹനത്തിന്റെ മെച്ചപ്പെട്ട സേഫ്റ്റി റേറ്റിംഗ് ആണ്. ഇത്തവണ, പുതിയ മാരുതി സുസുക്കി ഡിസയറിന് ഗ്ലോബൽ NCAP -ൽ നിന്ന് മികച്ച ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ലഭിച്ചത്. മുൻ തലമുറ മോഡലിന് ഒരു ടു -സ്റ്റാർ റേറ്റിംഗ് ലഭിച്ചതിനാൽ ഇത് വളരെ പ്രധാനമായ ഒരു നേട്ടമാണ്.
ഹ്യുണ്ടായി ഓറയും ഹോണ്ട അമേസും ഉൾപ്പെടെ ഡിസയറിൻ്റെ പ്രാഥമിക എതിരാളികളും ടു-സ്റ്റാർ റേറ്റിംഗാണ് നേടിയിട്ടുള്ളത്. ഇവ കൂടാതെ ഫോർ സ്റ്റാർ റേറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ടാറ്റ ടിഗോർ മാത്രമാണ് ഇക്കൂട്ടത്തിൽ മാന്യമായ സുരക്ഷാ റേറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എതിരാളി എന്ന് പറയാം. അതുകൊണ്ട് തന്നെ സുരക്ഷിത വാഹനങ്ങളുടെ ഡിമാൻഡ് രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിസയർ തീർച്ചയായും വൻ ഹിറ്റായി മാറും എന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications








