35 കി.മീ മൈലേജുള്ള കാര്‍ ഇത്രയും കുറഞ്ഞ വിലയില്‍ വരുമെന്നോ? ബൈക്ക് കമ്പനികള്‍ പൂട്ടിപ്പോകുമെല്ലോ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മാരുതി സുസുക്കി പുതിയ തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. കമ്പനിയുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ വിപണിയില്‍ എത്തിയ ആദ്യ മാസം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി 2024 മാരുതി സ്വിഫ്റ്റ് മാറി. സ്വിഫ്റ്റിനെ പോലെ തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള കാറാണ് അതിന്റെ സെഡാന്‍ സഹോദരനായ മാരുതി ഡിസയര്‍. നിലവില്‍ മാരുതി ഡിസയറിന്റെ മൂന്നാം തലമുറ മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. സ്വിഫ്റ്റ് പുറത്തിറങ്ങിയതോടെ ഡിസയറിനായി കാത്തിരിക്കുകയായിരുന്നു വാഹന ലോകം. ഇപ്പോള്‍ നാലാം തലമുറ ഡിസയറിന്റെ ലോഞ്ച് സംബന്ധിച്ച് പുത്തന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

മാരുതി സുസുക്കി ഡിസയറിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഏറെ നാളായി പരീക്ഷണം തുടങ്ങിയിട്ട്. ഔട്ട്‌ഗോയിംഗ് മോഡലിനെ പോലെ തന്നെ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ആയിരിക്കും ഡിസയറിന്റെയും നിര്‍മാണം. എന്നാല്‍ മുമ്പുള്ളതില്‍ നിന്ന് മാറി ഡിസയറിന്റെ എക്‌സ്റ്റീരിയര്‍ പുനര്‍രൂപകല്‍പ്പനക്ക് വിധേയമാകുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ ഡിസയറിനുണ്ടാകുന്ന തലമുറ മാറ്റം മൊത്തം സെഗ്‌മെന്റിന് തന്നെ അത്യാവശ്യമാണ്.

maruti dzire

കാരണം ജനങ്ങള്‍ എസ്‌യുവികള്‍ക്ക് പിറകെ ഓടുന്ന ഇക്കാലത്ത് സെഡാന്‍ വിഭാഗത്തിന് പുതു ഊര്‍ജമേകാന്‍ ന്യൂജെന്‍ ഡിസയറിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ച നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ ഓഗസ്റ്റ് മാസം അവസാനം വില്‍പ്പനയ്ക്കെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ പറഞ്ഞത് പോലെ സ്വിഫ്റ്റിനേക്കാള്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഡിസയര്‍ വരിക. മാത്രമല്ല ഡിസൈനിലും ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും.

ഹെഡ്ലൈറ്റുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍, ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം പുനര്‍രൂപകല്‍പ്പന ചെയ്യും. ഹെഡ്ലൈറ്റുകള്‍ക്ക് സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമായ ഡിസൈന്‍ ഉണ്ടായിരിക്കും. അതുപോലെ, അലോയ് വീലുകളുടെ രൂപകല്‍പ്പനയും വ്യത്യസ്തമായിരിക്കും. കാറിലെ പിന്‍ഭാഗത്തായിരിക്കും മറ്റൊരു പ്രധാന മാറ്റം. എല്‍ഇഡി ഘടകങ്ങളുള്ള പുതിയ ടെയില്‍ ലാമ്പുകള്‍ക്കൊപ്പം പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ എന്‍ഡായിരിക്കും ഡിസയറിന് ലഭിക്കുക. സ്വിഫ്റ്റിനെപ്പോലെ ഡിസയറില്‍ മാരുതി സുസുക്കി ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പ് നല്‍കുമോ എന്ന് കാര്യം തീര്‍ച്ചയില്ല.

maruti dzire side profile

ഫീച്ചറുകളുടെ കാര്യത്തില്‍ സ്വിഫ്റ്റിനേക്കാള്‍ സമ്പന്നന്‍ ആയിരിക്കും ഡിസയര്‍. സ്വിഫ്റ്റിന് സമാനമായ ഡാഷ്‌ബോര്‍ഡ് ലേഔട്ട് ഡിസയറിലും കൊണ്ടുവരും. സിംഗിള്‍ പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതിയ തലമുറ മോഡലില്‍ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍. സിംഗിള്‍ പേന്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ സെഡാന്‍ ആയിരിക്കും ഡിസയര്‍.

പുതിയ മോഡലിന് 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് Z സീരീസ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളായിരിക്കും ഉണ്ടാകുക. സിറ്റി ഡ്രൈവുകളിലെ മികച്ച പെര്‍ഫോമന്‍സിനും ഇന്ധനക്ഷമതയ്ക്കും വേണ്ടി ജാപ്പനീസ് വാഹന നിര്‍മാതാവ് പുതുതായി വികസിപ്പിച്ച എഞ്ചിനാണിത്.

maruti dzire

ഡിസയറിന്റെ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എഎംടി വേരിയന്റുകള്‍ 26 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കരുതാം. നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ ആദ്യം ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം സിഎന്‍ജി പതിപ്പ് പുറത്തിറങ്ങും.

കൂടുതല്‍ മൈലേജുള്ള പതിപ്പായിരിക്കും ഇത്. മാരുതി സുസുക്കി ഡിസയര്‍ നിലവില്‍ സിഎന്‍ജി ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 31.12 കിലോമീറ്റര്‍ മൈലേജാണ് ഡിസയര്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. പുത്തന്‍ എഞ്ചിനുമായി വരുമ്പോള്‍ ഡിസയര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത വീണ്ടും കൂടും. ഒരു കിലോയ്ക്ക് 35 കിലോമീറ്റര്‍ മൈലേജ് വരെ പ്രതീക്ഷിക്കാം.

ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുന്ന സെഡാന്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ വരുന്നത് വരെ കാത്തിരിക്കാം. നാലാം തലമുറ മാരുതി സുസുക്കി ഡിസയറിന്റെ പ്രാരംഭ വില ഏകദേശം 7 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ടോപ്പ്‌സ്‌പെക്ക് വേരിയന്റിന്റെ വില ഏകദേശം 10.50 ലക്ഷം രൂപ വരെ പോകാം. എക്സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Thursday, July 18, 2024, 17:51 [IST]
English summary
New maruti dzire launch expected in august all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X