30 കി.മീ മൈലേജുള്ള മാരുതി കാറിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു! ഈ തീയതിക്ക് വില അറിയാം

ഈ വര്‍ഷത്തെ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ലോഞ്ച് ആയിരുന്നു പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക്. നാലാം തലമുറ സ്വിഫ്റ്റ് എത്തി വിപണിയില്‍ വന്‍ ഓളമുണ്ടാക്കി മുന്നേറുമ്പോള്‍ ഏവരും കാത്തിരിക്കുന്നത് ഡിസയറിന്റെ (Maruti Suzuki Dzire) വരവിനായാണ്. മാരുതി സുസുക്കി ന്യൂജെന്‍ ഡിസയറിനായുള്ള കാത്തിരിപ്പ് ദീപാവലിക്ക് ശേഷം അവസാനിക്കാന്‍ പോകുന്നു. രാജ്യത്തെ നമ്പര്‍-1 സെഡാന്റെ പുതിയ തലമുറ മോഡല്‍ നവംബര്‍ 11-ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഡിസയര്‍ മോഡലിനെ കുറിച്ച് ഇതുവരെ അറിവായിട്ടുള്ള കാര്യങ്ങളും ഈ കാറില്‍ എന്തൊക്കെ പ്രതീക്ഷിക്കാമെന്നും ചുവടെ വിശദമായി വായിക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനാണ് ഡിസയര്‍. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍ തുടങ്ങിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ എതിരാളികള്‍ ഡിസയറിന്റെ ഏഴയലത്ത് പോലും എത്താറില്ല. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വരുന്നതോടെ എതിരാളികളുടെ കഥ എന്താകുമോ എന്തോ.

maruti suzuki dzire first teaser-

ഡിക്കിയുള്ള സ്വിഫ്റ്റ് എന്നതില്‍ നിന്ന് മാറി സ്വന്തമായി ഒരു ഐഡന്റിറ്റിയുമായിട്ടാകും പുതിയ തലമുറ ഡിസയര്‍ വരികയെന്നാണ് അടുത്ത കാലത്ത് ഇന്റര്‍നെറ്റില്‍ ചോര്‍ന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ന്യൂജെന്‍ സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിക്കുന്നതെങ്കിലും ഡിസയറിന് ഹാച്ച്ബാക്ക് സഹോദരനമുായി വളരെ കുറച്ച് ഡിസൈന്‍ സാമ്യതകള്‍ മാത്രമേ ഉണ്ടാകൂ.

ബ്ലാക്ക്ഡ് ഔട്ട് ഹൊറിസോണ്ടല്‍ സ്ലേറ്റഡ് ഫ്രണ്ട് ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയായിരിക്കും പ്രധാനപ്പെട്ട ഡിസൈന്‍ ഹൈലൈറ്റുകള്‍. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ബോഡിയുമായി നന്നായി ഇണങ്ങിച്ചേരുന്ന തരത്തിലാണ് ബൂട്ട്, പുതിയ ട്രൈ-ആരോ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബൂട്ട്ലിഡിലെ സംയോജിത സ്പോയിലര്‍ എന്നിവയും പിറകില്‍ കാണാം.

maruti suzuki dzire side

ഡിസയറിന്റെ ഇന്റീരിയറും സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാകും. അകത്തളത്തില്‍ ബീജ് അപ്ഹോള്‍സ്റ്ററി, ഡാര്‍ക്ക് കളര്‍ ഡാഷ്ബോര്‍ഡ് തീം എന്നിവയും ഉള്‍പ്പെടുന്നു. സെഗ്‌മെന്റില്‍ ആദ്യമായി സിംഗിള്‍ പേന്‍ സണ്‍റൂഫ് കൊണ്ടുവരുന്ന മോഡലായിരിക്കും ഡിസയര്‍ എന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ കാറില്‍ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍. ഇതിന് 4.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി ഉള്ള ഒരു അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ടായിരിക്കും.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് ക്യാമറ എന്നിവ ലഭിച്ചേക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ലഭിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ തലമുറ സ്വിഫ്റ്റിന് തുടിപ്പേകുന്നപുതിയ 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് Z-സീരീസ് പെട്രോള്‍ എഞ്ചിന്‍ ഡിസയര്‍ പങ്കുവെക്കും. ആദ്യമായിട്ടായിരിക്കും സെഡാന് 3 സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നത്. 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഡിസയറിന്റെ എഞ്ചിന്‍ കണക്കുകളും അതേപടി തുടരും.

maruti suzuki dzire

പുതിയ സ്വിഫ്റ്റിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.8 കിലോമീറ്ററും പെട്രോള്‍ എഎംടി ലിറ്ററിന് 25.75 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസയറിന്റെ മൈലേജ് അല്‍പ്പം കുറയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, പെട്രോളിനൊപ്പം ഡിസയറിന്റെ സിഎന്‍ജി വേരിയന്റും കമ്പനിക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഡിസയര്‍ സിഎന്‍ജി ഓഫര്‍ ചെയ്യുക. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 32 കിലോമീറ്ററിന് മുകളിലാണ് ക്ലെയിംഡ് മൈലേജ്. അങ്ങനെ വരുമ്പോള്‍ ഡിസയറിന് കിലോഗ്രാമിന് 30 കിലോമീറ്റര്‍ എങ്കിലും മൈലേജ് ലഭിച്ചേക്കും. പുതിയ ഡിസയറിന്റെ വില നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ 6.56 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ വില ആരംഭിക്കുന്നത്. മാരുതി സുസുക്കി പുതിയ ഡിസയറിനായുള്ള ബുക്കിംഗ് അടുത്ത ആഴ്ചകളില്‍ ആരംഭിച്ചേക്കാം. നവംബര്‍ പകുതിയോടെ ഡെലിവറികള്‍ ആരംഭിക്കാനാണ് സാധ്യത. ഡിസയറിന്റെ എതിരാളിയായ അമേസും ഉടനെ ഒരു അപ്‌ഡേറ്റിന് വിധേയമാകുകയാണ്. അങ്ങനെ വരുമ്പോള്‍ കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ തീപാറുന്ന മത്സരം കാണാനാകും.

More from DriveSpark

Article Published On: Saturday, October 26, 2024, 13:07 [IST]
English summary
New maruti suzuki dzire launching on november 11 expected price design feature mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X