30 കി.മീ മൈലേജും സണ്‍റൂഫും അതും ബജറ്റ് വിലയില്‍! ഇന്ത്യ കാത്തിരുന്ന മാരുതി കാറിന്റെ ബുക്കിംഗ് തുടങ്ങി

മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഗംഭീര വിജയത്തിന് ശേഷം മാരുതി സുസുക്കി തങ്ങളുടെ അടുത്ത കാര്‍ പുറത്തിറക്കാന്‍ പോകുകയാണ്. പുതിയ തലമുറ ഡിസയര്‍ കോംപാക്ട് സെഡാന്റെ വില പ്രഖ്യാപനം ഈ മാസം 11-ന് നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോഞ്ചിന് മുമ്പേ തന്നെ കാറിന്റെ ഹൈപ്പ് വാനോളം ഉയര്‍ത്തുന്ന തരത്തില്‍ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനും നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തുന്ന കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

2008ല്‍ വിപണിയിലെത്തിയ ഡിസയര്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടെ നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിനകം 28 ലക്ഷം പേരാണ് ഡിസയര്‍ വാങ്ങിയിരിക്കുന്നത്. നവംബര്‍ 11-ന് നടക്കുന്ന ലോഞ്ചിന് മുന്നോടിയായി പുതിയ തലമുറ ഡിസയര്‍ ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നാലാം തലമുറ ഡിസയര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ആവേഷമായി പുത്തന്‍ കാറിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

maruti dzire teased bookings open

കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് 11000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ 2024 ഡിസയര്‍ റിസര്‍വ് ചെയ്യാം. അരീന ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈനായും കാര്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്ന അപ്ഡേറ്റഡ് മാരുതി സുസുക്കി ഡിസയറിന്റെ ഫോട്ടോകള്‍ കാറിന്റെ ഡിസൈനിനെ കുറിച്ച് വെളിച്ചം വീശുന്നു. കാറിന്റെ മൊത്തത്തിലുള്ള ഷെയ്പ്പ് മാറ്റമില്ലാതെ തുടരുമെങ്കിലും ഡിസയറിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റമുണ്ടാകാന്‍ പോകുന്നു. മുന്‍ഗാമിയില്‍ നിന്ന് വളരെവ്യത്യസ്തമായാണ് ഇത് കാണപ്പെടുന്നത്.

സിമ്പിളായി പറഞ്ഞാല്‍ ഡിക്കിയുള്ള സ്വിഫ്റ്റ് എന്ന് ഇനി ഡിസയറിനെ വിളിക്കാന്‍ പറ്റില്ല. ഡിസൈന്‍ വശം നോക്കുമ്പോള്‍ അപ്ഡേറ്റഡ് ഡിസയറിന്റെ മുന്‍വശത്ത് മധ്യഭാഗത്തായി സുസുക്കി ലോഗോ ഉള്ള ഒരു സ്പ്ലിറ്റ് ഗ്രില്‍ ദൃശ്യമാണ്. പുതിയ സ്വിഫ്റ്റിന് സമാനമാണ് ഇതിന്റെ ഹെഡ്‌ലാമ്പ്. ബ്ലാക്ക് ഫിനിഷുള്ള ഒരു പുതിയ ഡ്യുവല്‍ സ്പോക്ക് അലോയ് വീലും കാറിന് ലഭിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകളും പുതിയ ബമ്പറും ഉപയോഗിച്ച് പിന്‍വശം പുതുക്കിപ്പണിതിട്ടുണ്ട്.

അകത്തേക്ക് കടന്നാലും സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. കാറിന്റെ ക്യാബിനില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, നവീകരിച്ച സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സെഗ്‌മെന്റില്‍ ആദ്യമായി സണ്‍റൂഫ് സജ്ജീകരിച്ചെത്തുന്ന കാറായിരിക്കും ഡിസയര്‍. മള്‍ട്ടി എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറയയടക്കം നിരവധി സുരക്ഷ ഫീച്ചറുകളും കാറില്‍ ഒരുക്കും.

അതേസമയം ഡിസയര്‍ അതിന്റെ പവര്‍ട്രെയിന്‍ സ്വിഫ്റ്റുമായി പങ്കിടും. അങ്ങനെ വരുമ്പോള്‍ സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ Z-സീരീസ് 1.2-ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഡിസയറിന് ലഭിക്കും. പരമാവധി 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമായ എഞ്ചിനാണിത്. കോംപാക്ട് സെഡാന്‍ കാറില്‍ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമായിരിക്കും.

സ്വിഫ്റ്റിനെ പോലെ തന്നെ ഡിസയറനും സിഎന്‍ജി പതിപ്പ് ഉണ്ടായിരിക്കും. എന്നാല്‍ പെട്രോള്‍ വേരിയന്റിന്റെ ഒപ്പം തന്നെ ഡിസയര്‍ സിഎന്‍ജിയും അരങ്ങേറ്റം കുറിക്കുമോ എന്ന കാര്യം വ്യക്തമല്ല. സ്വിഫ്റ്റ് പെട്രോള്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു സിഎന്‍ജി പതിപ്പിന്റെ ലോഞ്ച്. സ്വിഫ്റ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 25.75 കിലോമീറ്ററും സിഎന്‍ജി വേരിയന്റുകള്‍ക്ക് 32.85 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്. അങ്ങനെ വരുമ്പോള്‍ പുത്തന്‍ ഡിസയര്‍ സിഎന്‍ജിക്കും 30 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം.

7 ലക്ഷം മുതൽ ഡിസയറിന്റെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളുമായി ഇത് മത്സരിക്കും. എതിരാളിയായ അമേസ് മുഖംമിനുക്കി എത്തുന്നതിന് മുമ്പേ തന്നെ വിപണി പിടിക്കാനാണ് ഡിസയറിന്റെ ശ്രമം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ ഡിസയറിന്റെ കച്ചവടം ഇനിയും ഉയര്‍ത്താന പോന്ന മാറ്റങ്ങളാണ് വരുന്നത്. 30 കിലോമീറ്ററിനടുത്ത് മൈലേജ് ലഭ്യമായാല്‍ ടാക്‌സിക്കാര്‍ മാത്രമല്ല പൊതുജനങ്ങളും കാറിനായി ഇരച്ചെത്തിയേക്കും.

More from DriveSpark

Article Published On: Monday, November 4, 2024, 13:16 [IST]
English summary
New maruti suzuki dzire pre booking started check all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X