വീണ്ടും സാധാരണക്കാരനെ കൂട്ടിപ്പിടിച്ച് മാരുതി! ഡിസയറിന്റെ ബേസ് വേരിയന്റില്‍ വരെ അതിശയകരമായ ഫീച്ചറുകള്‍!

ഏറെ നാളായി ഇന്ത്യക്കാര്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന മാരുതി സുസുക്കി ഡിസയര്‍ കോംപാക്ട് സെഡാന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുപുത്തന്‍ ഡിസൈനും കിടിലന്‍ മൈലേജും 5 സ്റ്റാര്‍ സേഫ്റ്റിയിമുള്ള കാറിന് ജനങ്ങളുടെ പള്‍സ് അറിഞ്ഞ് കൊണ്ടുള്ള വിലയാണ് മാരുതി നല്‍കിയിരിക്കുന്നത്. 2024 മാരുതി ഡിസയറിന്റെ പ്രാരംഭ വില വെറും 6.79 ലക്ഷം രൂപ മാത്രമാണ്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ തുക മാത്രമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഈ കാറിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

നാലാം തലമുറ സ്വിഫ്റ്റില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് ഡിസയര്‍ വരുന്നതെങ്കിലും ഹൃദയം ഹാച്ച്ബാക്ക് മോഡലില്‍ നിന്ന് തന്നെയാണ് കടംകൊണ്ടിരിക്കുന്നത്. സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍ 3 സിലണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിലും തുടിപ്പേകുന്നത്. 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു.

2024 maruti dzire launch

സെഡാന്റെ പെട്രോള്‍ വേരിയന്റുകള്‍ കുറഞ്ഞത് ലിറ്ററിന് 24.97 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മുന്‍ തലമുറ ഡിസയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൈലേജ് രണ്ട് കിലോമീറ്റര്‍ കൂടി. ലിറ്ററിന് 25 കിലോമീറ്ററാണ് എഎംടി വേരിയന്റുകളുടെ മൈലേജ് പറയുന്നത്. ഡിസയര്‍ സിഎന്‍ജി നിലവില്‍ 31 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. പുത്തന്‍ അവതാരത്തില്‍ മൈലേജ് രണ്ട് കിലോമീറ്റര്‍ വര്‍ധിച്ച് കിലോഗ്രാമിന് 33.73 കിലോമീറ്ററായി.

ഗാലന്റ് റെഡ്, അല്യുറിംഗ് ബ്ലൂ, നട്മഗ് ബ്രൗണ്‍, ബ്ലൂയിഷ് ബ്ലാക്ക്, ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ എന്നിങ്ങനെ 7 കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാരുതി ഡിസയര്‍ ലഭ്യമാകുന്നത്. ഉപഭോക്താക്കള്‍ക്ക് LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളില്‍ ഇത് തിരഞ്ഞെടുക്കാം. പുതിയ ഡിസയറിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകള്‍ ചുവടെ വിശദമായി വായിക്കാം.

2024 maruti dzire

ആദ്യം നമുക്ക് ബേസ് LXi വേരിയന്റ് എടുക്കാം. ഇതില്‍ 14 ഇഞ്ച് സ്റ്റീല്‍ വീല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ്, എല്‍ഇഡി ഹൈമൗണ്ട് സ്‌റ്റോപ്പ് ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന,
ബൂട്ട് ലിപ് സ്പോയിലര്‍, ബ്ലാക്ക്- ബീജ് ഇന്റീരിയര്‍ തീം, മോണോടോണ്‍ MID, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോകള്‍, ക്രമീകരിക്കാവുന്ന ഫ്രണ്ട് ഹെഡ്റെസ്റ്റുകള്‍, റിമോട്ട് കീലെസ് എന്‍ട്രി
ടില്‍റ്റ് അഡ്ജസ്റ്റബില്‍ സ്റ്റിയറിംഗ എന്നിവ ലഭിക്കുന്നു.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറിന്റെ ബേസ് വേരിയന്റിലടക്കം 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നു. എയര്‍ബാഗുകള്‍ കൂടാതെ ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐഎസ്പി, HHC, റിയര്‍ ഡീഫോഗര്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍ എന്നിവയാണ് കാറിന്റെ സേഫ്റ്റി കിറ്റിലുള്ളത്.

പുതിയ മാരുതി ഡിസയറിന്റെ VXi വേരിയന്റില്‍ വീല്‍ കവറുകളുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഫ്രണ്ട് ഗ്രില്ലിന് ക്രോം ഫിനിഷ്, ഒആര്‍വിഎമ്മുകളില്‍ സൈഡ് ഇന്‍ഡിക്കേറ്ററുകള്‍, ബോഡി കളറിലുള്ള ഡോര്‍ ഹാന്‍ഡിലുകളും ഒആര്‍വിഎമ്മുകളും, 7 ഇഞ്ച് സ്മാര്‍ട്‌പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍, വോയ്‌സ് അസിസ്റ്റന്റ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ലഭിക്കുന്നു.

നാല് സ്പീക്കറുകള്‍, റിയര്‍ എസി വെന്ററുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, സെന്‍ട്രല്‍ കണ്‍സോളില്‍ യുഎസ്ബി ടൈപ്പ്-എ ചാര്‍ജിംഗ് പോര്‍ട്ട്, രണ്ടാം നിരയ്ക്കുള്ള യുഎസ്ബി ടൈപ്പ്-എ, ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍യരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഈ വേരിയന്റില്‍ വരുന്ന മറ്റ് സവിശേഷതകള്‍.

2024 maruti dzire front

പുതിയ ഡിസയറിന്റെ ZXi വേരിയന്റ് എടുത്താല്‍ ഇതില്‍ സുസുക്കി കണക്ട് ടെലിമാറ്റിക്‌സ്, പെയിന്റഡ് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്ലുകളും, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ടിപിഎംഎസ്, 4 സ്പീക്കറുകളും 2 ട്വീറ്ററുകളും, വയര്‍ലെസ്സ് ചാര്‍ജര്‍, സ്മാര്‍ട്ട് കീ ഉള്ള എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഫോളോ-മീ-ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, കീ ഫോബ്-ഓറിയന്റഡ് ട്രങ്ക് ഓപ്പണിംഗ് എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നു.

15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഫൂട്‌വെല്‍ ഇല്യൂമിനേഷന്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, കളേര്‍ഡ് MID, 9 ഇഞ്ച് സ്മാര്‍ട്‌പ്ലേപ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ക്കമീസ് മ്യൂസിക് സിസ്റ്റം എന്നിവയാണ് ടോപ് എന്‍ഡ് ZXi+ വേരിയന്റിന്റെ സവിശേഷതകള്‍.

More from DriveSpark

Article Published On: Tuesday, November 12, 2024, 10:10 [IST]
English summary
New maruti suzuki dzire variant wise feature list explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X