ബൈക്കിന്റെ ചെലവിൽ എസിയിട്ട് 5 പേർക്ക് പോകാം! പുതിയ സ്വിഫ്റ്റ് സിഎൻജിയെ കുറിച്ച് അറിയേണ്ടതെല്ലാം....

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift). ജനപ്രിയ ഹാച്ച്ബാക്കിന്റെ നാലം തലമുറ മോഡൽ 2024 മെയ് മാസമാണ് പുറത്തിറങ്ങിയത്. ഇതിനോടകം കാറിന്റെ 67000-ത്തിലധികം യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ട്. പെട്രോൾ പവർട്രെയിൻ ഓപ്ഷനിൽ മാത്രമാണ് അന്ന് കാർ വിപണിയിൽ എത്തിയത്. ഏതാനും മാസങ്ങൾക്ക് ശേഷം ഇപ്പോൾ സ്വിഫ്റ്റ് സിഎൻജി പുറത്തിറക്കിയിരിക്കുകയാണ് മാരുതി. മറ്റ് സിഎൻജി കാറുകളെ പോലെ തന്നെ അതിശയിപ്പിക്കുന്ന മൈലേജുമായിട്ടാണ് സ്വിഫ്റ്റിന്റെ വരവ്. പുതിയ സ്വിഫ്റ്റ് സിഎൻജി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കിൽ കാറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം.

വേരിയന്റുകൾ: മാരുതി സ്വിഫ്റ്റിന്റെ VXi വേരിയൻറ് മുതലാണ് സിഎൻജി പവർട്രെയിൻ ഓഫർ ചെയ്യുന്നത്. മൊത്തത്തിൽ മൂന്ന് ട്രിമ്മുകളിലായി സ്വിഫ്റ്റ് സിഎൻജി വാങ്ങാം. VXi സിഎൻജി, VXi (O) സിഎൻജി, ZXi സിഎൻജി എന്നിവയാണ് അവ. മുൻ തലമുറ സ്വിഫ്റ്റ് സിഎൻജി രണ്ട് വേരിയന്റിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്.

New Maruti Suzuki Swift CNG Top Highlights

എഞ്ചിൻ: 2024 സ്വിഫ്റ്റിന്റെ ഏറ്റവും വലിയ അപ്ഡേറ്റ് അതിന്റെ എഞ്ചിനിൽ ആയിരുന്നു. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റോടുകൂടിയ പുതിയ Z12E പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഈ പുതിയ എഞ്ചിൻ സിഎൻജി മോഡിൽ 69.75 bhp പവറും 101.8 Nm പീക്ക് ടോർക്കും നൽകുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ഇണചേർത്തിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ലഭ്യമല്ലാത്തത് ചിലർക്ക് പോരായ്മയായി തോന്നിയേക്കാം. മുൻതലമുറ മോഡലിന് 77 bhp പവർ ഉണ്ടായിരുന്നു.

മൈലേജ്: മൂന്നാം തലമുറ സ്വിഫ്റ്റ്‌ സിഎൻജി മോഡലിനെ അപേക്ഷിച്ച് ന്യൂജൻ പഠിപ്പിന്റെ ഇന്ധനക്ഷമത ആറ് ശതമാനം കൂടിയതായാണ് മാരുതി അവകാശപ്പെടുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റർ ആണ് 2024 സ്വിഫ്റ്റ് സിഎൻജി മോഡലിന്റെ ക്ലയിംഡ് മൈലേജ്. ഈ മോഡലിന്റെ റണ്ണിംഗ് കോസ്റ്റ് കിലോമീറ്ററിന് 2.33 രൂപ മാത്രമേ വരുന്നുള്ളൂ. 2024 സ്വിഫ്റ്റ് പെട്രോളിന് ലിറ്ററിന് 24.8 കിലോമീറ്റർ ആണ് മൈലേജ് പറയുന്നത്.

New Maruti Suzuki Swift CNG Top Highlights

സവിശേഷതകൾ: സ്വിഫ്റ്റ് സിഎൻജിയുടെ എൻട്രി-ലെവൽ VXI വേരിയന്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, പവർ വിൻഡോകൾ തുടങ്ങിയ ഫീച്ചറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മിഡ്-ലെവൽ സ്വിഫ്റ്റ് VXi (O) പതിപ്പിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും മറ്റ് ഫീച്ചറുകൾക്കൊപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും ലഭിക്കുന്നു.

സ്വിഫ്റ്റ് സിഎൻജിയുടെ റേഞ്ച് ടോപ്പിംഗ് ZXi ട്രിമ്മിൽ റിയർ വാഷർ വൈപ്പർ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ 15 ഇഞ്ച് അലോയ് വീലുകൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ആകർഷകമായ സവിശേഷതകൾ മാരുതി സുസുക്കി നൽകിയിരിക്കുന്നു.

New Maruti Suzuki Swift CNG Top Highlights

വില: ഏറ്റവും പുതിയ 2024 മാരുതി സ്വിഫ്റ്റ് സിഎൻജി ബേസ് VXi വേരിയന്റിന് 8.20 ലക്ഷം രൂപയാണ് വില. VXi (O) ട്രിമ്മിന് 8.46 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ടോപ് സ്പെക് ZXi വേരിയന്റിന് 9.19 ലക്ഷം രൂപ മുടക്കണം. എക്സ്ഷോറൂം വിലകളാണിത്.

എതിരാളികൾ: ഇന്ത്യൻ വിപണിയിൽ മാരുതി സ്വിഫ്റ്റ് സിഎൻജി ടാറ്റ ടിയാഗോ സിഎൻജി, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് സിഎൻജി എന്നീ മോഡലുകളുമായി മത്സരിക്കും. വെറും 5 ലക്ഷം രൂപ മുതലാണ് ടിയാഗോ സിഎൻജി മോഡലിന്റെ വില ആരംഭിക്കുന്നത്. 7.75 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഹൈ-സിഎൻജി ഡ്യുവോയുടെ വില തുടങ്ങുന്നത്. എക്സ്ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Thursday, September 12, 2024, 17:37 [IST]
English summary
New maruti suzuki swift cng top highlights in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X