6.49 ലക്ഷത്തിന്റെ കാറിന് 25+ കി.മീ മൈലേജെന്ന് കേട്ടതോടെ ഇരച്ചെത്തി ജനം! ആദ്യമാസം ബെസ്റ്റ്‌സെല്ലറായി സ്വിഫ്റ്റ്

2024 മെയ് മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ മാരുതി സുസുക്കിക്ക് അത്ര ആശാവഹമായിരുന്നില്ല. 2023 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടിരുന്നു. വില്‍പ്പനയില്‍ മാരുതിയുടെ നട്ടെല്ലായിരുന്ന ചെറുകാര്‍ സെഗ്‌മെന്റില്‍ വില്‍പ്പന കുറഞ്ഞത് യൂടിലിറ്റി വാഹന വില്‍പ്പനയിലുള്ള വര്‍ധനവ് വെച്ച് മാരുതി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ചെറുകാര്‍ വില്‍പ്പനയിലെ മാന്ദ്യം മറികടക്കാനായി കഴിഞ്ഞ മാസം ഒമ്പതിന് മാരുതി പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. വിപണിയിലെത്തിയ ആദ്യമാസത്തെ സ്വിഫ്റ്റിന്റെ വില്‍പ്പന, ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി നോക്കാം.

6.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് 2024 സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തിയത്. ടോപ്‌സ്‌പെക്ക് വേരിയന്റിന്റെ വില 9.64 ലക്ഷം രൂപ വരെ പോകുന്നു. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് വില്‍പ്പനക്കെത്തിയ ആദ്യ മാസത്തില്‍ തന്നെ 40,000 യൂണിറ്റിലധികം ബുക്കിംഗ് കൈവരിച്ചതായി മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.

2024 maruti suzuki swift

ചെറുകാര്‍ വില്‍പ്പനയിലെ ഇടിവ് നികത്താന്‍ സാധിക്കുമെന്ന നിര്‍മാതാക്കളുടെ പ്രതീക്ഷ സ്വിഫ്റ്റ് തെറ്റിക്കില്ലെന്ന് പറയാം. കഴിഞ്ഞ മാസം ഡിസയര്‍ കേംപാക്ട് സെഡാന്‍, വാഗണ്‍ആര്‍ ടോള്‍ബോയ് ഹാച്ച് തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ മോഡലുകളെ മറികടന്ന് ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി സ്വിഫ്റ്റ് മാറി. കഴിഞ്ഞ മാസം 19,393 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ചുകളാണ് മാരുതി വിറ്റഴിച്ചത്.

മുന്‍തലമുറ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ന്യൂജെന്‍ സ്വിഫ്റ്റ് പെട്രോള്‍ അവതാരത്തില്‍ മാത്രമാണ് ലോഞ്ച് ചെയ്തത്. അങ്ങനെ വരുമ്പോള്‍ സ്വിഫ്റ്റിന് ലഭിച്ച ഈ ബുക്കിംഗ് കണക്കുകള്‍ മികച്ചതാണെന്ന് ബാനര്‍ജി അവകാശപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സിഎന്‍ജി വേരിയന്റുകള്‍ കൂടി അവതരിപ്പിക്കുന്നതോടെ ബുക്കിംഗ് സംഖ്യ ഇനിയും കൂടുമെന്ന് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നു.

2024 maruti suzuki swift rear

പുതിയ സ്വിഫ്റ്റിന്റെ മാനുവല്‍ വേരിയന്റുകള്‍ 83 ശതമാനത്തിലധികം ബുക്കിംഗുകള്‍ നേടി ഏറ്റവും ജനപ്രിയമായി തുടരുന്നുവെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ബാക്കി 17 ശതമാനം എഎംടി വേരിയന്റുകളുടേതാണ്. മാരുതി സുസുക്കി ചെറു കാര്‍ ശ്രേണിയുടെ വില്‍പ്പന ഉയര്‍ത്തുന്നതിനായി ജൂണ്‍ ഒന്ന് മുതല്‍ എഎംടി വേരിയന്റുകളുടെ വില കുറച്ചിരുന്നു. സ്വിഫ്റ്റിന്റെയടക്കം എജിഎസ് ഗിയര്‍ബോക്‌സുമായി വരുന്ന കാറുകള്‍ക്ക് ഇനി 5000 രൂപ കുറച്ച് മുടക്കിയാല്‍ മതി.

വിലക്കുറവ് പ്രാബല്യത്തില്‍ വന്നത് വരുംദിവസങ്ങളില്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില്‍പ്പന ഉയര്‍ത്താന്‍ സാധ്യതയുണ്ട്. LXi, VXi, VXi (O), ZXi, ZXi Plus എന്നീ വേരിയന്റുകളിലായാണ് കമ്പനി സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് ബുക്കിംഗിന്റെ 50 ശതമാനവും മിഡ്-സ്‌പെക് VXIവേരിയന്റാണെന്നും കമ്പനി വെളിപ്പെടുത്തി. 2024 മാരുതി സ്വിഫ്റ്റ് അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം.

2024 maruti suzuki swift interior

2024 സ്വിഫ്റ്റിന് പുതുതായി വികസിപ്പിച്ച 1.2-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ Z സീരീസ് എഞ്ചിനാണ് കരുത്ത് പകരുന്നത്. 80 bhp പവറും 112 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു. പഴയ 1.2 ലിറ്റര്‍ കെ-സീരീസ് മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവര്‍ കണക്കുകള്‍ കുറവാണെങ്കിലും പുതിയ എഞ്ചിന് ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ട്. കാറിന് ലിറ്ററിന് 25.72 കിലോമീറ്റര്‍ വരെ മൈലേജാണ് മാരുതി അവകാശപ്പെടുന്നത്.

പുതിയ ബമ്പറുകള്‍, ഗ്രില്ലുകള്‍, ഹെഡ്ലാമ്പുകള്‍, പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകള്‍ക്കുള്ള എന്നിവയടക്കമുള്ള മാറ്റങ്ങളുമായി എത്തുന്ന പുതിയ സ്വിഫ്റ്റ് മുമ്പത്തേക്കാള്‍ സ്‌റ്റൈലിഷ് ആയി കാണപ്പെടുന്നു. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ എയര്‍കോണ്‍ പാനല്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്വിഫ്റ്റില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി പായ്ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇബിഡിയോട് കൂടിയ എബിഎസ് തുടങ്ങിയ നിര്‍ണായക സേഫ്റ്റി ഫീച്ചറുകളും ഇതിന് ലഭിക്കുന്നു.

More from DriveSpark

Article Published On: Monday, June 3, 2024, 12:18 [IST]
English summary
New maruti swift gets 40000 bookings in first month of sales becomes bestseller in may 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X