25 കി.മീ മൈലേജുള്ള പുത്തന്‍ മാരുതി കാര്‍ ഷോറൂമിലെത്തി! അടുത്ത 'ബ്ലോക്ക്ബസ്റ്റര്‍' ലോഡിംഗ്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. 2005-ല്‍ അരങ്ങേറ്റം കുറിച്ച അന്ന് മുതല്‍ ഇന്നുവരെ മൂന്ന് തലമുറകളായി ലക്ഷക്കണക്കിന് സ്വിഫ്റ്റുകളാണ് ഇന്ത്യന്‍ നിരത്തുകള്‍ വാണത്. ഇപ്പോള്‍ സ്വിഫ്റ്റ് ഹാച്ചിനെ ന്യൂ ജെന്‍ അവതാരത്തില്‍ പുറത്തിറക്കാന പോകുകയാണ് മാരുതി സുസുക്കി. ഈ കാറിനുള്ള അഡ്വാന്‍സ് ബുക്കിംഗും കമ്പനി ആരംഭിച്ച് കഴിഞ്ഞു.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ കാര്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കും. അടുത്ത വ്യാഴാഴ്ചയാണ് കാര്‍ പുറത്തിറക്കാന്‍ പോകുന്നത്. ഈ മാസം തന്നെ കാറിന്റെ ഡെലിവറികളും ആരംഭിക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി പുതിയ സ്വിഫ്റ്റ് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുതിയ വൈറ്റ് നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ ഷോറൂമിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.

maruti swift leaked

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് അരങ്ങേറാന്‍ പോകുന്നത്. ജപ്പാന്‍, യുകെ വിപണികളില്‍ പുറത്തിറങ്ങിയ ശേഷമാണ് കാര്‍ ഇന്ത്യയിലെത്തുനനത്. അടുത്തകാലത്തായി രാജ്യത്ത് എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡായതിനാല്‍ സ്വിഫ്റ്റ് അടക്കമുള്ള ഹാച്ച്ബാക്കുകളുടെ വില്‍പ്പന ഇടിയാന്‍ തുടങ്ങിയിരുന്നു. അപ്ഡേറ്റുകള്‍ ഇല്ലാത്തതിനാലാണ് വില്‍പ്പനയില്‍ മാന്ദ്യം അനുഭവിക്കുന്നതെന്നും പറയപ്പെടുന്നു. അതേസമയം ചില ഉപഭോക്താക്കള്‍ ന്യൂജെന്‍ പതിപ്പിനായി കാത്തിരിക്കുകയും ചെയ്യുന്നത് വില്‍പ്പനയെ ബാധിച്ചതായാണ് അനുമാനം.

ഈ സാഹചര്യത്തിലാണ് ഷോറൂമുകള്‍ വീണ്ടും നിറയ്ക്കാനായി പുതിയ സ്വിഫ്റ്റ് കാര്‍ മാരുതി സുസുക്കി കൊണ്ടുവരുന്നത്. സ്വിഫ്റ്റിന്റെ മൊത്തത്തിലുള്ള ഡിഎന്‍എ നിലനിര്‍ത്തുമ്പോള്‍ തന്നെ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായ ഡിസൈനിലാണ് പുത്തന്‍ പതിപ്പ് വരുന്നത്. ഇതിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ഹെഡ്ലൈറ്റ്, ഡോര്‍ ഹാന്‍ഡില്‍, ബമ്പര്‍ തുടങ്ങിയവ ലഭിക്കുന്നു. എക്‌സ്റ്റീരിയര്‍ പോ െതന്നെ കാറിന്റെ അകത്തളത്തിലും ഒത്തിരി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡ്രൈവര്‍-ഓറിയന്റഡ് കോക്ക്പിറ്റും സെന്റര്‍ ഫ്‌ലോട്ടിംഗ് ഡിസൈനും ഹാച്ചിന് ലഭിക്കുന്നു.

maruti swift leaked

ഡാഷ്‌ബോര്‍ഡ് പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മീഡിയം ഡിജിറ്റല്‍ ശേഷിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, റിയര്‍ എസി വെന്റുകള്‍, ടൈപ്പ് എ, സി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ആര്‍ക്കമീസ് സറൗണ്ട് സെന്‍സ്, സുസുക്കി കണക്റ്റിവിറ്റി സ്യൂട്ട് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ സ്വിഫ്റ്റിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനും കാര്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ മാരുതി സ്വിഫ്റ്റിനൊപ്പം 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിച്ചു. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്നിവയും ഹാച്ചിനും ലഭിക്കുന്നു. ജപ്പാന്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ന്യൂ ജെന്‍ സ്വിഫ്റ്റ് അടുത്തിടെ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. എന്നാല്‍ ഉപകരണപ്പട്ടികയിലെ വ്യത്യാസങ്ങള്‍ കാരണം ഇന്ത്യയില്‍ സ്വിഫ്റ്റിന് ലഭിക്കുന്ന സേഫ്റ്റി റേറ്റിംഗുകള്‍ വ്യത്യസ്തമായിരിക്കാം.

maruti swift leaked

കാറിന് പുതിയ 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ Z12E പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ എഞ്ചിന്‍ 84 bhp പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കാനാണ് സാധ്യത. നിലവില്‍ വില്‍പ്പനയിലുള്ള സ്വിഫ്റ്റിനേക്കാള്‍ പവര്‍ കുറയുമെങ്കിലും ഇതിന് കൂടുതല്‍ മൈലേജ് നല്‍കാന്‍ ഇതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. ന്യൂജെന്‍ സ്വിഫ്റ്റിന്റെ മൈലേജ് കണക്കുകള്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരുന്നു.

ഔട്ട്‌ഗോയിംഗ് മോഡലിന് 22.38 kmpl വരെയാണ് മൈലേജ് ലഭിക്കുന്നത്. എന്നാല്‍ പുതിയ സ്വിഫ്റ്റ് ലിറ്ററിന് 25.72 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലിറ്ററിന് 3.3 കിലോമീറ്റര്‍ വരെ മൈലേജ് കൂടാം. ഇന്ത്യയില്‍ സ്വിഫ്റ്റിന്റെ നിലവിലെ ജനപ്രീതി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതലമുറ പതിപ്പ് വരുന്നത്. വിദേശ വിപണികളില്‍ സ്വിഫ്റ്റ് ഹൈബ്രിഡ്, AWD, ADAS സാങ്കേതികവിദ്യകളുമായി വരുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് അത് ലഭിച്ചേക്കില്ല. ഏതായാലും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം വ്യാഴാഴ്ച ലഭിക്കും.

More from DriveSpark

Article Published On: Saturday, May 4, 2024, 11:00 [IST]
English summary
New maruti swift started arriving dealerships across india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X