ദുല്‍ഖര്‍ കണ്ടാല്‍ വാങ്ങുമെന്നുറപ്പ്! ഈ മെര്‍സിഡീസ് എസ്‌യുവി വില പ്രഖ്യാപിക്കുന്നതിന് മുമ്പേ വിറ്റ്തീര്‍ന്നു

ജര്‍മന്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയിലെ ആഡംബര വാഹന വിപണി മൊത്തത്തില്‍ പിടിച്ചടക്കാനുള്ള ലക്ഷ്യത്തിലാണെന്ന് തോന്നുന്നു. 2024 കലണ്ടര്‍ വര്‍ഷം പിറന്ന ശേഷം 12 കാറുകള്‍ പുറത്തിറക്കിയ കമ്പനി ചൊവ്വാഴ്ച ഒരു പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ AMG G 63 (Mercedes AMG G 63) ആണ് നവീകരിച്ച് എത്തിയിരിക്കുന്നത്. ബ്രാന്‍ഡിന്റെ പരമ്പരാഗത ഓഫ്-റോഡ് ശേഷിയും ആഡംബരവും നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഐക്കണിക് ജി-ക്ലാസ് ലൈനപ്പിലേക്കുള്ള ഈ ഏറ്റവും പുതിയ മോഡലിന്റെ വരവ്.

3.6 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മെര്‍സിഡീസ് AMG G 63 പുറത്തിറങ്ങിയിരിക്കുന്നത്. ലോഞ്ചിന് മുമ്പേ തന്നെ ഈ എസ്‌യുവിയുടെ 120-ലധികം യൂണിറ്റുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ബുക്ക് ചെയ്ത് പോയതായി കമ്പനി അറിയിച്ചു. AMG G 63 എസ്‌യുവിയുടെ ആദ്യ ബാച്ച് 2025-ന്റെ തുടക്കത്തില്‍ ഡെലിവറി ചെയ്ത് തുടങ്ങും. 2025 മൂന്നാം പാദത്തില്‍ ഡെലിവറി പ്രതീക്ഷിക്കുന്ന അടുത്ത ബാച്ചിനുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചതായ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ അറിയിച്ചു.

mercedes amg g 63

ഐക്കണിക് സിലൗട്ടും പുതിയ ഫീച്ചറുകളും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും നിലനിര്‍ത്തിക്കൊണ്ട് എസ്‌യുവി ഇപ്പോള്‍ പരിഷ്‌ക്കരിച്ച ഡിസൈനിലാണ് വരുന്നത്. ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, അഗ്രസീവ് ഫ്രണ്ട് ഫാസിയ, വെര്‍ട്ടിക്കല്‍ ലൂവറുകള്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ AMG സ്‌പെസിഫിക് ബമ്പര്‍ എന്നിങ്ങനെയുള്ള ഡിസൈന്‍ മെച്ചപ്പെടുത്തലുകള്‍ക്കൊപ്പമാണ് പുതിയ കാര്‍ അരങ്ങേറിയിരിക്കുന്നത്. മെര്‍സിഡീസിന്റെ MANUFAKTUR പ്രോഗ്രാമിലൂടെ 31 അപ്ഹോള്‍സ്റ്ററി കോണ്‍ഫിഗറേഷനുകളും 29 എക്സ്റ്റീരിയര്‍ പെയിന്റ് ചോയ്സുകളും ഉപയോഗിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകളും ലഭ്യമാണ്.

നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കാര്‍ബണ്‍ ഫൈബര്‍ ട്രിം, ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ക്യാബിന്‍ ആഡംബരത്തിനും സൗകര്യത്തിനും ഊന്നല്‍ നല്‍കുന്നു. എസ്യുവിയുടെ MBUX NTG7 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേയും മള്‍ട്ടിമീഡിയ സ്‌ക്രീനും, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷനും, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷനും ഉള്‍പ്പെടുന്നു.

mercedes amg g 63 side

ക്യാബിനിലെ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്ന 18 സ്പീക്കറുകളുള്ള ബര്‍മെസ്റ്റര്‍® 3D സറൗണ്ട് സൗണ്ട് സിസ്റ്റം അവതരിപ്പിച്ചതാണ് ഈ മോഡലിലെ ശ്രദ്ധേയമായ സവിശേഷത. ഡാഷ്ബോര്‍ഡിന്റെ നടുവിലുള്ള ഓഫ്-റോഡ് 'കണ്‍ട്രോള്‍ സെന്റര്‍' പ്രധാന ഫംഗ്ഷനുകളിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നതിനായി നവീകരിച്ചു. ഇതിന് ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ് കപ്പ് ഹോള്‍ഡറുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും ലഭിക്കുന്നു.

ആദ്യമായി കാറില്‍ കീലെസ് എന്‍ട്രിയും ലഭിച്ചിരിക്കുന്നു. ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളോടെയാണ് പുതിയ AMG G 63 വരുന്നത്. ഓണ്‍റോഡിലും ഓഫ്-റോഡിലും ഡ്രൈവ് ചെയ്യാന്‍ എളുപ്പമാക്കാനും സുരക്ഷിതമാക്കാനും ഈ സവിശേഷതകള്‍ സഹായിക്കുന്നു.

mercedes amg g 63 running shot

AMG G 63 എസ്‌യുവിയുടെ 4.0 ലിറ്റര്‍ V8 ബൈ-ടര്‍ബോ എഞ്ചിനോടൊപ്പം ഇപ്പോള്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ചേര്‍ത്തിരിക്കുന്നു. എഞ്ചിന്‍ മുമ്പത്തെ പോലെ 585 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് 22 bhp അധിക ബൂസ്റ്റ് ലഭിക്കുന്നു. പാഡില്‍ ഷിഫ്റ്ററുകളുള്ള 9-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ തുടരുന്നു.

AMG G 63 ന് ഇപ്പോള്‍ AMG ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ ഓപ്ഷനലായി ലഭിക്കുന്നു. AMG SL 63-ല്‍ അരങ്ങേറ്റം കുറിച്ച ഇത് അത് മെര്‍സിഡീസിന്റെ ഹൈഡ്രോളിക്, ആന്റി-റോള്‍ബാര്‍-ഫ്രീ സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയാണ്. ഇത് AMG പെര്‍ഫോമന്‍സ് പാക്കേജില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. അപ്ഡേറ്റഡ് AMG G 63 വെറും 4.3 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ സഹായിക്കുന്ന റേസ് സ്റ്റാര്‍ട്ട് ഫംഗ്ഷന്‍ ഇതില്‍ വരുന്നു.

മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗത. കാറില്‍ ആദ്യമായി ഒരു ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷന്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോഡലിന്റെ ഓഫ്-റോഡ് ശേഷിയാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതിന് 229 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 700 mm വാട്ടര്‍ വേഡിംഗ് ഡെപ്ത്, 31 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 35 ഡിഗ്രി വരെ ചരിവുകളില്‍ സ്ഥിരത നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുണ്ട്. ഇപ്പോള്‍ ഓപ്ഷണല്‍ 22 ഇഞ്ച് അലോയ് വീലുകള്‍ സെന്റര്‍-ലോക്കിംഗ് മെക്കാനിസത്തോടുകൂടിയാണ് ലഭിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 22, 2024, 15:02 [IST]
English summary
New mercedes amg g 63 launched in india price specification feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X