ക്രെറ്റയും സെല്‍റ്റോസും ഇനി വിറയ്ക്കും! തുറുപ്പുഗുലാനെ പുറത്തിറക്കാന്‍ എംജി
ഇന്ത്യയില്‍ ആസ്റ്റര്‍ (MG Astor) എന്ന പേരില്‍ വില്‍ക്കുന്ന എംജി മോട്ടോറിന്റെ എസ്‌യുവി വിദേശ വിപണികളില്‍ എംജി ZS എന്നാണ് അറിയപ്പെടുന്നത്. അടുത്ത തലമുറ ആസ്റ്റര്‍ ((2025 MG Astor)) അല്ലെങ്കില്‍ ZS (MG ZS) പേര് എന്തായാലും ഒക്ടോബര്‍ 26-ന് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ലോഞ്ച് തീയതി അടുക്കുന്ന സാഹചര്യത്തില്‍ കാറിന്റെ പ്രധാന സവിശേഷതകളും വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ഒരു ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അതില്‍ നിന്ന് കാറില്‍ എന്താക്കെ പ്രതീക്ഷിക്കാമെന്ന കാര്യങ്ങള്‍ ചുവടെ വിശദമായി പറയാം.
എംജി മോട്ടോര്‍ പറയുന്നത് അനുസരിച്ച് ഈ കാര്‍ ആദ്യം ഓസ്‌ട്രേലിയയിലാണ് പുറത്തിറക്കുക. മറ്റ്് ആഗോള വിപണികളിലേക്ക് ക്രമേണ എത്തും. ഓസ്ട്രേലിയക്കാര്‍ക്ക് കാറിന്റെ അവതരണം കഴിഞ്ഞാല്‍ ഉടന്‍ ബുക്ക് ചെയ്യാം. ഡെലിവറി വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഈ കാര്‍ വൈകാതെ തന്നെ ഇന്ത്യയിലുമെത്തും. അടുത്ത തലമുറ എംജി ZS എസ്‌യുവിയുടെ ടീസര്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ MG3, MG HS എന്നീ കൂടെപ്പിറപ്പുകളെ പോലെ സ്‌പോര്‍ട്ടിയര്‍ ലുക്ക് ലഭിക്കും.

പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളും ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും എയര്‍ ഇന്‍ടേക്കുകളും സഹിതം നവീകരിച്ച ഫ്രണ്ട് ഫാസിയയാകും എസ്‌യുവിയുടെ എക്‌സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റ്. പുതുക്കിയ അലോയ് വീലുകള്‍, ടെയില്‍ ലൈറ്റുകള്‍, റിയര്‍ ബമ്പര്‍ എന്നിവയും പുതുക്കിയ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗിന്റെ ഭാഗമാണ്. എക്സ്റ്റീരിയര്‍ സ്റ്റൈലിങ്ങിന് പുറമേ, ഡ്രൈവിംഗ് ഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനായി എംജി ആസ്റ്റര്‍ ഷാസി പരിഷ്‌കരണവും നടത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വരാന്‍ പോകുന്ന മോഡിലിന്റെ പ്രധാന ആകര്‍ഷണം ഇതിലെ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്റെ സാന്നിധ്യമാണ്. അന്താരാഷ്ട്ര വിപണിയില്‍ എസ്‌യുവി പെട്രോള്‍ ഹൈബ്രിഡ് ആയി ലഭ്യമാകുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സിസ്റ്റമായിരിക്കും പുതിയ എംജി ZS ഹൈബ്രിഡ് പ്ലസിന്റെ കാതല്‍. MG3 മോഡലില്‍ കാണുന്ന സിസ്റ്റത്തിന് സമാനമായി പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് സിസ്റ്റം അറ്റ്കിന്‍സണ്‍ സൈക്കിളില്‍ പ്രവര്‍ത്തിക്കും.

പുതിയ ഹൈബ്രിഡ് സിസ്റ്റം 1.83 kWh NCM ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. കുറഞ്ഞ ദൂരം ഇലക്ട്രിക് മോഡില്‍ സഞ്ചരിക്കാന്‍ സാധിക്കും. എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ഓഫര്‍ ചെയ്യുമോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. മിക്കവാറും എംജി ZS ഇന്ത്യയില്‍ പെട്രോള്‍ അല്ലെങ്കില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരാനാണ് സാധ്യത.
കാറിന്റെ ഇന്റീരിയര്‍ പരിഷ്‌കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ എംജി ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. എന്നിരുന്നാലും, പുതിയ എസ്‌യുവിയുടെ ക്യാബിനില്‍ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിക്കുമെന്ന് എംജി വ്യക്തമാക്കി. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി എംജി എംജി ZS എസ്‌യുവിയില്‍ ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ ഫംഗ്ഷനുകള്‍ ഉള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവ പരിഷ്‌കരിച്ച MG ZS എസ്‌യുവിയില്‍ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. 2025-ല്‍ എപ്പോഴെങ്കിലും ആയിരിക്കും പുത്തന്‍ എസ്‌യുവി എംജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. നിലവിലെ മോഡലിനെപ്പോലെ, നവീകരിച്ച എംജി ആസ്റ്ററും കിടമത്സരം നടക്കുന്ന കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ മത്സരിക്കും.
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവക്കൊപ്പം സിട്രണ്‍ ബസാള്‍ട്ട്, ടാറ്റ കര്‍വ് തുടങ്ങിയ പുതിയ മോഡലുകള്‍ കൂടി ചേരുന്ന ഈ വിഭാഗത്തില്‍ ഇപ്പോള്‍ മത്സരം കടുത്തിരിക്കുകയാണ്. എസ്‌യുവി പ്രാദേശികമായി നിര്‍മ്മിക്കുകയാണെങ്കില്‍ എതിരാളികള്‍ക്കെതിരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാനാകും. ഈ വിലനിര്‍ണയ തന്ത്രം വില്‍പ്പന വര്‍ധിപ്പിക്കുകയും സെഗ്മെന്റിനുള്ളില്‍ മത്സരം ശക്തമാക്കുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








