'ഡബിള്‍ ഡോസില്‍' ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഡസ്റ്റര്‍! 7 സീറ്റര്‍ എസ്‌യുവിയുടെ വരവറിയിച്ച് ടീസര്‍

ഇന്ത്യയിലെ കാര്‍പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മോഡലാണ് റെനോ ഡസ്റ്റര്‍. 2012-ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ ഡസ്റ്റര്‍ അതിന്റെ കരുത്തുറ്റ രൂപം, പെര്‍ഫോമന്‍സ്, വിശ്വാസ്യത എന്നിവയുടെ ബലത്തില്‍ ഇന്ത്യയിലെ എസ്‌യുവി മാര്‍ക്കറ്റില്‍ പേരെടുത്തു. കൃത്യമായ അപ്‌ഡേറ്റുകളുടെ അഭാവം മുലം വില്‍പ്പന കുറഞ്ഞതോടെ 2022-ല്‍ ഈ മോഡല്‍ നിര്‍ത്തലാക്കി. ഡസ്റ്ററിന്റെ രണ്ടാം തലമുറ മോഡല്‍ ആഗോള വിപണിയില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. റെനോയുടെ റൊമാനിയന്‍ സബ് ബ്രാന്‍ഡായ ഡാസിയ ഈ വര്‍ഷം പുതിയ തലമുറ ഡസ്റ്ററിന്റെ മൂടുപടമഴിച്ചിരുന്നു. പുത്തന്‍ മോഡല്‍ ഇന്ത്യയില്‍ വൈകാതെ എത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

റെനോയുടെ 5 സീറ്റര്‍ മോഡലിനൊപ്പം ഡാസിയ ബിഗ്‌സ്റ്റര്‍ കണ്‍സെപ്റ്റ് (Dacia Bigster Concept ) പതിപ്പിനെ അടിസ്ഥാനമാക്കി ഒരു 3 വരി എസ്‌യുവി കൂടി അണിയറയില്‍ ഒരുക്കുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ വെച്ച് നടക്കുന്ന അവതരണത്തന് മുമ്പായി കാറിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഡാസിയ ബ്രാന്‍ഡ്.

renault bigster suv teased

ഒക്ടോബര്‍ 14 മുതല്‍ 20 വരെ നടക്കാനിരിക്കുന്ന 2024 പാരീസ് മോട്ടോര്‍ ഷോയില്‍ പുതിയ പ്രൊഡക്ഷന്‍ സ്പെക് ഡാസിയ ബിഗ്സ്റ്റര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. എസ്‌യുവിയുടെ ഒട്ടുമിക്ക ബോഡി പാനലുകളും മറച്ചിരിക്കുന്ന ടീസറാണ് പുറത്തുവന്നതെങ്കിലും 'ബിഗ്സ്റ്റര്‍' എന്ന പേര് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പൊഡക്ഷന്‍-സ്‌പെക്ക് എസ്‌യുവിക്ക് ബിഗസ്റ്റര്‍ എന്ന പേര് തന്നെ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാമെന്ന് തോന്നുന്നു.

മൂന്നാം നിര സീറ്റ് ഉള്‍ക്കൊള്ളിക്കാനായി എസ്‌യുവി നീളമുള്ള വീല്‍ബേസുമായി വരും. റെനോ ബിഗ്സ്റ്റര്‍ എസ്‌യുവിക്ക് ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. 5 സീറ്റര്‍ ഡസ്റ്ററിനേക്കാള്‍ 300 മില്ലിമീറ്റര്‍ നീളം കൂടുതലുണ്ടാകും ഇതിന്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി അല്‍കാസര്‍, മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നീ മോഡലുകളെ എതിരിടിനാകും ഈ കാര്‍ എത്തുക.

dacia bigster concept rear profile

CMF-B പ്ലാറ്റ്ഫോം, ചില ബോഡി പാനലുകള്‍, സീറ്റുകള്‍, ഡാഷ്ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍, മെക്കാനിക്കല്‍ ബിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ബിഗ്സ്റ്റര്‍ എസ്‌യുവി ഡസ്റ്ററുമായി പങ്കിടും. .എന്നിരുന്നാലും, രണ്ട് കാറുകളെയും വേര്‍തിരിച്ചറിയാനായി വ്യതിരിക്തമായ സ്‌റ്റൈലിംഗ് സ്വീകരിക്കും. വ്യത്യസ്ത ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകള്‍ക്കൊപ്പം പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകളും നല്‍കും.

ഡസ്റ്ററിനെ അപേക്ഷിച്ച് ബിഗ്‌സ്റ്ററിന്റെ ക്യാബിനും വ്യതിരിക്തമായ ലേഔട്ട് അവതരിപ്പിക്കും. ഡസ്റ്ററുമായി നിരവധി ഫീച്ചറുകളും ഇന്റീരിയര്‍ ലേഔട്ടും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ചില അധിക ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിക്കും. 6, 7 സീറ്റര്‍ ലേഔട്ടുകളില്‍ എസ്‌യുവി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ വരാനിരിക്കുന്ന എസ്‌യുവിയും റെനോ ഡസ്റ്ററിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

dacia bigster concept rear profile

ഇത് 1.2 ലിറ്റര്‍ ടര്‍ബോ അല്ലെങ്കില്‍ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോളോ ലഭിച്ചേക്കും. ഇന്ത്യ-സ്പെക്ക് മോഡലില്‍ ഏത് എഞ്ചിന്‍ ഓപ്ഷന്‍ വരുമെന്ന് കാര്യം വ്യക്തമല്ല. വിപണിയെ ആശ്രയിച്ച് ബിഗ്സ്റ്ററിന് 4x2, 4x4 ഓപ്ഷനുകള്‍ ലഭിക്കും. പുതിയ ഡസ്റ്ററിനെപ്പോലെ, ഓട്ടോ, സ്‌നോ, മഡ്/സാന്‍ഡ്, ഓഫ് റോഡ്, ഇക്കോ എന്നിവ ഉള്‍പ്പെടുന്ന വിവിധ ടെറെയ്ന്‍ മോഡുകള്‍ ലഭിക്കും.

2025-ന്റെ രണ്ടാം പകുതിയോടെ പുതിയ തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡസ്റ്റര്‍ പുറത്തിറങ്ങി ഏകദേശം ആറ് മാസത്തിന് ശേഷം ബിഗ്സ്റ്റര്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡസ്റ്ററിന്റെയും ബിഗ്‌സ്റ്ററിന്റെയും നിസാന്‍ റീബാഡ്ജ് പതിപ്പുകളും പിന്നാലെ വരും. റെനോ മോഡലുകള്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഇവ വില്‍പ്പനയ്ക്കെത്തുക. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികള്‍ക്കുള്ള ചൂടന്‍ ഡിമാന്‍ഡ് മുതലെടുക്കാന്‍ പുത്തന്‍ ഡസ്റ്റര്‍ മോഡലുകള്‍ കൊണ്ട് റെനോക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, October 7, 2024, 16:00 [IST]
English summary
New renault bigster 7 seater suv teaser released ahead of paris motor show 2024 debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X