സർവീസിനിടെ മതിലിലേക്ക് ഇടിച്ചു കയറി ടാറ്റ നെക്സോൺ; ഡീലർഷിപ്പ് ഉടമയോട് ചെയ്തത് കണ്ടോ
വാഹനം സർവീസ് ചെയ്യാൻ നൽകുമ്പോൾ ഡീലർഷിപ്പിൽ വച്ച് വാഹനത്തിന് പരിക്ക് പറ്റുന്നത് നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തു വരാറുണ്ട്. ചിലർക്ക് വാഹനങ്ങൾ പെട്ടെന്ന് തന്നെ കേടുപാടുകൾ പരിഹരിച്ച് റിപ്പയർ ചെയ്ത് നൽകാറുണ്ട്. എന്നാൽ ചിലർ ഡീലർഷിപ്പിനെതിരെ കേസ് കൊടുക്കുകയും വാഹനത്തിന് വേണ്ടി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരികയും ചെയ്ത സംഭവങ്ങളുണ്ട്.
ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഡീലർഷിപ്പിൽ വച്ച് അപകടം പറ്റിയതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. പുതിയ ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഡീലർഷിപ്പിലെ മതിലിൽ ഇടിച്ചതിന്റെ വീഡിയോകൾ കാറിന്റെ ഉടമ വികാസ് ഝാ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തകരാർ സംഭവിച്ചതിന് ശേഷം ഡീലർഷിപ്പ് ജീവനക്കാർ കാർ ബാക്കപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണാം.

കാറിൻ്റെ മുൻവശത്തെ ഗ്രില്ലിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി കാണാൻ കഴിയുന്നുണ്ട്. കൂടാതെ, മുൻ ബമ്പർ മുഴുവനായും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, കൂടാതെ പെയിൻ്റ് പോയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വലത് വശത്തുളള വീലിൽ നിന്ന് കുറച്ച് വെളുത്ത പുക പുറത്തേക്ക് വരുന്നതായി ശ്രദ്ധിച്ചു നോക്കിയാൻ കാണാൻ സാധിക്കുന്നുണ്ട്. കൂളൻ്റ് ലൈനോ റേഡിയേറ്ററോ ആണോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയില്ല.
ഈ വീഡിയോ നെക്‌സണിന്റെ ഉടമ പങ്കിട്ടതിന് ശേഷം, ടാറ്റ മോട്ടോഴ്‌സ് അവരുടെ പ്രതികരണവുമായി രംഗത്തെത്തി കഴിഞ്ഞിരുന്നു, നിങ്ങൾക്ക് ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു, എല്ലാ രീതിയിലുമുളള സഹായവും ഞങ്ങൾ നൽകാൻ ആഗ്രഹിക്കുന്നി. ഉടമയുടെ നമ്പറും വിവരങ്ങളും പങ്കു വയ്ക്കാനും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം എന്നും ഉറപ്പ് നൽകി.

എനിക്ക് സംഭവിച്ച് നഷ്ടം പെട്ടെന്ന് തന്നെ ഡീലർഷിപ്പിൽ നിന്ന് തകർന്ന ഭാഗങ്ങൾ റിപ്പയർ ചെയ്തു തന്നുവെന്നും, കോംപ്ലിമെൻ്ററി ആയിട്ട് എൻ്റെ വാഹനത്തിന് ടെഫ്ലോൺ കോട്ടിങ്ങ് നൽകിയെന്നുമാണ് ഉടമ തിരിച്ചു മറുപടി നൽകിയത്. ഡീലർഷിപ്പ് താങ്കൾക്ക് സംഭവിച്ച് നഷ്ടം ഒരു ദിവസം കൊണ്ട് നികത്തിയെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും, കൂടുതൽ സഹായം ആവശ്യമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടണമെന്നും കമ്പനിയിൽ നിന്ന് അറിയിച്ചിരുന്നു.
പുതിയ ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് പറയുകയാണെങ്കിൽ ഒറ്റനോട്ടത്തിൽ തന്നെ പുതിയ 2023 ടാറ്റ നെക്‌സണിൽ പേരിനുള്ള ചെറുകിട മാറ്റങ്ങൾ മാത്രമല്ല വരുത്തിയിരിക്കുന്നത് എന്ന് കാണാം. ക്യാബിനിനകത്തും പുറത്തും കാര്യമായ അപ്പ്ഡേറ്റുകൾ വാഹനത്തിന് ലഭിക്കുന്നു. 2023 ടാറ്റ നെക്‌സോണിന്റെ എക്സ്റ്റീരിയർ ഡിസൈൻ ടാറ്റ കർവ്വ് കൺസെപ്‌റ്റിൽ നിന്നും കമ്പനിയുടെ വലിയ എസ്‌യുവികളിൽ നിന്നും വളരെയധികം എലമെന്റുകൾ കടമെടുത്തതാണ്.

സ്പ്ലിറ്റ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുകളിലെ DRL സെറ്റപ്പിനൊപ്പം മികച്ചതായി കാണപ്പെടുന്നു. ഈ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു. ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗം പുതിയ ഗ്രില്ലിന്റെ വലിയൊരു പോർഷൻ ഉൾക്കൊള്ളുന്നു. ബമ്പറിന്റെ ഇരുവശത്തുമായി C ആകൃതിയിലുള്ള എൻക്ലോഷറുകളിലാണ് യഥാർത്ഥ ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ഒരു ഫാക്സ് ബാഷ് പ്ലേറ്റും കാണാം.
ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ, ഫ്ലേം റെഡ് എന്നീ ആറ് മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ 2023 നെക്‌സോൺ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിവ വൈറ്റ്, ബ്ലാക്ക് റൂഫുകളോട് കൂടിയാണ് വരുന്നത്. പ്രിസ്റ്റൈൻ വൈറ്റ്, ഫിയർലെസ് പർപ്പിൾ എന്നിവയ്ക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ ബ്ലാക്ക് റൂഫ് മാത്രമേ നിർമ്മാതാക്കൾ നൽകുന്നുള്ളൂ.
ടാറ്റയുടെ വലിയ എസ്‌യുവികളിൽ നിന്ന് കടമെടുത്ത വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഡാഷിന്റെ മുകളിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ എട്ട് സ്പീക്കർ JBL ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു, അത് പുതിയ നെക്‌സോണിനെ ഓഡിയോ സിംഫണിയുടെ ഒരു ആംഫി തിയേറ്ററാക്കി മാറ്റുന്നു.
2023 ടാറ്റ നെക്‌സോൺ അതിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. പുതിയ 2023 നെക്‌സോണിന് 3,995 mm നീളവും 1,804 mm വീതിയും 1,620 mm ഉയരവും 2,498 mm വീൽബേസുമാണ് ലഭിക്കുന്നത്. 2023 ടാറ്റ നെക്‌സോൺ ഫേസ്‌ലിഫ്റ്റ് അതിന്റെ മുൻഗാമിയുടെ അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയായിട്ടാണ് വരുന്നത്. പെട്രോൾ യൂണിറ്റ് 118.2 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ 113.3 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.


Click it and Unblock the Notifications








