ജാപ്പനീസ് ഭീമൻമാർ ഒന്നിക്കുന്നു, വിപണി പിടിക്കാൻ ഹോണ്ടയും നിസ്സാനും ഇനി ഭയ്യാ ഭയ്യാ
ജാപ്പനീസ് ഭീമൻമാരായ ഹോണ്ടയും നിസ്സാനും ഒന്നിക്കുകയാണ്. ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുകയാണ് ഇരു കമ്പനികളും. ഇരു കമ്പനികളും ഒന്നിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾ, ഇൻ്റലിജൻസ് മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ സാധ്യതാ പഠനം ആരംഭിക്കുകയും ചെയ്യും. കാർബൺ ന്യൂട്രാലിറ്റി, സീറോ ട്രാഫിക് അപകട മരണങ്ങൾ എന്നിവയ്ക്കുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും, പാരിസ്ഥിതിക, വൈദ്യുതീകരണ സാങ്കേതികവിദ്യകൾക്കുമായിരിക്കും കൂടുതൽ ഊന്നൽ നൽകുക.പരസ്യം
മധ്യ-ദീർഘകാലാടിസ്ഥാനത്തിൽ മൊബിലിറ്റിയിൽ വർദ്ധിച്ചുവരുന്ന പരിവർത്തനത്തിന് തയ്യാറെടുക്കേണ്ടത് പ്രധാനമാണ്, ഹോണ്ടയും നിസ്സാനും പൊതുവായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു എന്നത് കൊണ്ടാണ് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഈ കരാറിൽ എത്തിയിരിക്കുന്നത് എന്നാണ് നിസാൻ മോട്ടോർ കമ്പനിയുടെ പ്രസിഡൻ്റും സിഇഒയുമായ മക്കോട്ടോ ഉചിദ പറഞ്ഞത്.

ഓട്ടോമോട്ടീവ് വ്യവസായത്തിൽ നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന പരിവർത്തനത്തിൻ്റെ ഈ കാലഘട്ടത്തിൽ, നിസ്സാനും ഹോണ്ടയും തമ്മിലുള്ള പങ്കാളിത്തത്തിനുള്ള സാധ്യതകൾ ഞങ്ങൾ പരിശോധിക്കും. ഓട്ടോമോട്ടീവ് വ്യവസായത്തിന് പുതിയ മൂല്യം സൃഷ്ടിച്ചുകൊണ്ട് വ്യവസായ പ്രമുഖരാകാൻ ഞങ്ങൾക്ക് കഴിയുമെന്നാണ്, ഹോണ്ട മോട്ടോർ കമ്പനിയുടെ ഡയറക്ടറും പ്രസിഡൻ്റും പ്രതിനിധി എക്‌സിക്യൂട്ടീവ് ഓഫീസറുമായ തോഷിഹിരോ മിബെ അറിയിച്ചത്.
2024 ടോക്കിയോ ഓട്ടോ സലൂണില്‍ വെച്ച് നിസാൻ കമ്പനി ആര്യ നിസ്‌മോ എന്ന മോഡല്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഏക ബാറ്ററി ഇവിയുടെ പവര്‍ഫുള്‍, സ്‌പ്രോര്‍ട്ടി, അഗ്രസീവ് ലുക്കിംഗ് പതിപ്പ് ഇപ്പോള്‍ ജപ്പാനില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഫ്‌ലാഗ്ഷിപ്പ് ഇവി മോഡലായ ആര്യ നിസ്‌മോയുടെ പ്രാരംഭ വില്‍പ്പന ജൂണിലാണ് ആരംഭിക്കുക.
നിസ്‌മോ എന്നത് നിസാന്‍ മോട്ടോസ്‌പോര്‍ട്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ്. മെര്‍സിഡീസ് ബെന്‍സിന് AMG എന്ന പോലെ കമ്പനിയുടെ മോട്ടോസ്‌പോര്‍ട്‌സ് ആന്‍ഡ് കസ്റ്റമൈസേഷന്‍ ഡിവിഷനാണ് നിസ്‌മോ. മെച്ചപ്പെടുത്തിയ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിനായി പെര്‍ഫോമന്‍സ്, സ്‌റ്റൈലിംഗ് അപ്ഗ്രേഡുകളുമായാണ് നിസ്‌മോ എഡിഷന്‍ വാഹനങ്ങള്‍ വരുന്നത്. കമ്പനിയുടെ പുതിയ മുന്‍നിര ഇവിയാണ് ആര്യ നിസ്‌മോ ഇവി.
ആര്യ നിസ്‌മോ ഇവി B6 e-4ORCE, B9 e-4ORCE എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ തെരഞ്ഞെടുക്കാം. ആര്യ e-4ORCE യുടെ നവീകരിച്ച പതിപ്പാണ് ആര്യ നിസ്‌മോ ഇവി. B6 e-4ORCE വേരിയന്റില്‍ 66 kWh ബാറ്ററിയാണുള്ളത്. പരമാവധി 367 kW പവറും 560 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഇതിലെ പവര്‍ട്രെയിന്‍.
91 kWh ബാറ്ററി ഘടിപ്പിച്ച രണ്ടാമത്തേതിന് പരമാവധി 320 kW പവറും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ആക്സിലറേഷനും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്ന ഒരു നിസ്മോ ഡ്രൈവിംഗ് മോഡും ഈ കാറില്‍ ഉണ്ട്. വിവിധ താപനിലകള്‍ക്കായി തയാറാക്കിയ ബ്രേക്ക് പാഡുകള്‍, ഒപ്റ്റിമല്‍ എയറോഡൈനാമിക്‌സിനും കോര്‍ണറിംഗിനുമായുള്ള അലുമിനിയം വീലുകള്‍, മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ പെര്‍ഫോമന്‍സിനായി ഷാസി മെച്ചപ്പെടുത്തലുകള്‍ എന്നിവ ആര്യ നിസ്‌മോ ഇവിയില്‍ പ്രധാനമായും ഒരുക്കിയിട്ടുണ്ട്.
പലരും കൊതിച്ചിരുന്ന ഹോണ്ടയുടെ എസ്‌യുവി വന്ന വർഷമായിരുന്നു 2023. അതും ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സെഗ്മെന്റിലേക്കാണ് കമ്പനി എലിവേറ്റിനെ തുറന്നുവിട്ടത്. എന്നാൽ എതിരാളികളുമായി മുട്ടിനിന്ന് ഇപ്പോൾ വിപണി പിടിച്ചെടുക്കുകയാണ് ഹോണ്ട. എലിവേറ്റ് ജനപ്രിയമാവാൻ കാരണം ഏറെക്കാലത്തിന് ശേഷം ഹോണ്ട പുറത്തിറക്കുന്ന ആദ്യത്തെ എസ്‌യുവി എന്നതുതന്നെയാണ്.
പണ്ടുകാലത്ത് CR-V പോലുള്ള വമ്പൻ എസ്‌യുവികൾ അരങ്ങുവാണിരുന്ന സമയത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇത്ര ജനപ്രിയരല്ലായിരുന്നു. ആവശ്യക്കാരില്ലാതെ വന്നതോടെ കുറേക്കാലത്തിന് ശേഷം ഈ പ്രീമിയം വാഹനത്തെ ഇന്ത്യയിൽ നിന്നും പടിയിറക്കുകയും ചെയ്‌തു. പിന്നെ സിറ്റി, അമേസ് പോലുള്ള സെഡാൻ വാഹനങ്ങളിലേക്കായി കമ്പനിയുടെ ശ്രദ്ധ. അതിനിടയിൽ എസ്‌യുവികൾ ട്രെൻഡായി മാറുകയും ചെയ്‌തു.
11.58 ലക്ഷം മുതൽ 16.48 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എസ്‌യുവി ഇതിനകം 20,000 വിൽപ്പന നാഴികക്കല്ലും ഇന്ത്യയിൽ പിന്നിട്ടിട്ടുണ്ട്. 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് എലിവേറ്റിൽ ഇപ്പോൾ ലഭ്യമായുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.


Click it and Unblock the Notifications








