നിസാൻ ഉപഭോക്താക്കളെ ഒരു സന്തോഷവാർത്ത, മൺസൂൺ ഫ്രീ ചെക്കപ്പിന് വണ്ടി എത്തിച്ചോളാൻ കമ്പനി
മഴക്കാലത്തെ ഡ്രൈവിങ്ങ് വളരെ ബുദ്ധിമുട്ടുളളതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ വാഹനം മൺസൂൺ കാലത്തെ ഉപയോഗത്തിനായി സർവീസ് ചെയ്യണമെന്ന് ഞങ്ങൾ എപ്പോഴും ഓർമിപ്പിക്കാറുണ്ട്. അതിൽ കൂടുതൽ നിങ്ങളുടെ ഡീലർഷിപ്പിൽ നിന്ന് തന്നെ നിങ്ങൾക്ക് നിരവധി ഫോൺകോളുകളും മെസേജുകളും വരാറുണ്ട്. ഇതൊക്കെ വെറുതെ തട്ടിപ്പാണ് എന്ന് വിചാരിക്കരുതേ. നിങ്ങളുടെ വാഹനത്തിൻ്റെ സുരക്ഷയ്ക്കും നിങ്ങളുടെ സുരക്ഷയ്ക്കും കൂടിയാണ് ഡീലർഷിപ്പിൽ നിന്ന് ഇത്തരം കാര്യങ്ങളിൽ നിങ്ങളെ നിർബന്ധിക്കുന്നത്. ഉപഭോക്താക്കൾക്കായി 2024 ജൂലൈ 15 മുതൽ ഓഗസ്റ്റ് 31 വരെ ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത നിസാൻ വർക്ക്‌ഷോപ്പുകളിലും സൗജന്യ മൺസൂൺ ചെക്ക്-അപ്പ് ക്യാമ്പ് പ്രഖ്യാപിച്ചു.
വാഹന ഉടമകൾക്ക് വേണ്ടി 30 തരം പരിശോധന നടത്തി മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ ബാറ്ററി പരിശോധന, സമഗ്രമായ എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിശോധന, അണ്ടർബോഡി പരിശോധന, റോഡ് ടെസ്റ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ മികച്ച അവസ്ഥയിൽ നിലനിർത്തുന്നതിന് കോംപ്ലിമെൻ്ററി ടോപ്പ് വാഷും ലഭിക്കുന്നുണ്ട്.

ബ്രേക്ക് പാഡ് റീപ്ലേസ്‌മെൻ്റ് ഉൾപ്പെടെ ലേബർ ചാർജുകളിൽ 10 ശതമാനം വരെ കിഴിവ് & VAS സേവനങ്ങൾക്ക് 10 ശതമാനം കിഴിവ്- അണ്ടർബോഡി കോട്ടിംഗ്, റോഡൻ്റ് റിപ്പല്ലൻ്റ്, എസി ക്ലീനിങ്ങ് തുടങ്ങിയവയെല്ലാം കമ്പനി ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ സേവന അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാം. നിസാൻ വൺ ആപ്പ് അല്ലെങ്കിൽ നിസാൻ ഇന്ത്യ വെബ്സൈറ്റ് വഴി സൗകര്യപ്രദമായി ചെയ്യുന്നതിന് ഉളള എല്ലാ സംവിധാനങ്ങളും കമ്പനി നൽകുന്നുണ്ട്.
നിസാൻ്റെ പുതിയ റെനോ-നിസാൻ്റെ CMF-C പ്ലാറ്റ്‌ഫോമിലാണ് ഏറ്റവും പുതിയ X-ട്രെയിൽ നിർമിച്ചിരിക്കുന്നത്. മിത്സുബിഷി ഔട്ട്‌ലാൻഡറും ഇതേ പ്ലാറ്റ്ഫോമിലാണ് പണിതിരിക്കുന്നത്. X-ട്രെയിൽ വിദേശത്ത് ധാരാളം പെട്രോൾ, ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ നൽകുമ്പോൾ ഇന്ത്യയ്ക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ
പെട്രോള്‍ വേരിയന്റില്‍ മാത്രമായിരിക്കും വാഹനം വില്‍പ്പനക്കെത്തുക. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും നിസാന്‍ X-ട്രെയില്‍ എസ്‌യുവിക്ക് തുടിപ്പേകുക. 21 bhp പവറും 35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിവിടി ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ഇണചേര്‍ക്കുക. 2WD, 4WD ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.
പവര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കാറായിട്ടായിരുന്നു നിസാന്‍ X-ട്രെയില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. അതായത് രണ്ട്-ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഓള്‍-വീല്‍ ഡ്രൈവും ഇതിനെറ സവിശേഷതയായിരുന്നു. എന്നാല്‍ ഒരു പെട്രോള്‍ എഞ്ചിനുമായിട്ട് മാത്രമാകും ഈ കാര്‍ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക.
കൊഡിയാകിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ എന്നീ ഫുള്‍സൈസ് എസ്‌യുവികളുമായിട്ട് നിസാന്‍ X-ട്രെയില്‍ മത്സരിക്കും. രാഷ്ട്രീയക്കാര്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കുമിടയില്‍ ഫുള്‍സൈസ് എസ്‌യുവികള്‍ക്ക് മികച്ച സ്വാധീനമുണ്ട്. ഫോര്‍ച്യൂണറിന്റെ കോട്ട തകര്‍ത്ത് ഇവരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ നിസാന്‍ X-ട്രെയിലിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








