അല്ലു അര്‍ജുന്റെയല്ല, ഇത് നിസാന്റെ 'ആര്യ'; പക്ഷേ വാങ്ങണമെങ്കില്‍ ഉദയസൂര്യന്റെ നാട്ടില്‍ പോവണം

ജാപ്പനീസ് ബ്രാന്‍ഡായ നിസാന്റെ കാറുകള്‍ ലോക പ്രശസ്തമാണ്. 2024 ടോക്കിയോ ഓട്ടോ സലൂണില്‍ വെച്ച് കമ്പനി ആര്യ നിസ്‌മോ എന്ന മോഡല്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഏക ബാറ്ററി ഇവിയുടെ പവര്‍ഫുള്‍, സ്‌പ്രോര്‍ട്ടി, അഗ്രസീവ് ലുക്കിംഗ് പതിപ്പ് ഇപ്പോള്‍ ജപ്പാനില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഫ്‌ലാഗ്ഷിപ്പ് ഇവി മോഡലായ ആര്യ നിസ്‌മോയുടെ പ്രാരംഭ വില്‍പ്പന ജൂണിലാണ് ആരംഭിക്കുക.

നിസ്‌മോ എന്നത് നിസാന്‍ മോട്ടോസ്‌പോര്‍ട്‌സ് എന്നതിന്റെ ചുരുക്കപ്പേരാണ്. മെര്‍സിഡീസ് ബെന്‍സിന് AMG എന്ന പോലെ കമ്പനിയുടെ മോട്ടോസ്‌പോര്‍ട്‌സ് ആന്‍ഡ് കസ്റ്റമൈസേഷന്‍ ഡിവിഷനാണ് നിസ്‌മോ. മെച്ചപ്പെടുത്തിയ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിനായി പെര്‍ഫോമന്‍സ്, സ്‌റ്റൈലിംഗ് അപ്ഗ്രേഡുകളുമായാണ് നിസ്‌മോ എഡിഷന്‍ വാഹനങ്ങള്‍ വരുന്നത്. കമ്പനിയുടെ പുതിയ മുന്‍നിര ഇവിയാണ് ആര്യ നിസ്‌മോ ഇവി.

nissan ariya nismo

ആര്യ നിസ്‌മോ ഇവി B6 e-4ORCE, B9 e-4ORCE എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ തെരഞ്ഞെടുക്കാം. ആര്യ e-4ORCE യുടെ നവീകരിച്ച പതിപ്പാണ് ആര്യ നിസ്‌മോ ഇവി. B6 e-4ORCE വേരിയന്റില്‍ 66 kWh ബാറ്ററിയാണുള്ളത്. പരമാവധി 367 kW പവറും 560 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഇതിലെ പവര്‍ട്രെയിന്‍.

91 kWh ബാറ്ററി ഘടിപ്പിച്ച രണ്ടാമത്തേതിന് പരമാവധി 320 kW പവറും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ആക്സിലറേഷനും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തുന്ന ഒരു നിസ്മോ ഡ്രൈവിംഗ് മോഡും ഈ കാറില്‍ ഉണ്ട്. വിവിധ താപനിലകള്‍ക്കായി തയാറാക്കിയ ബ്രേക്ക് പാഡുകള്‍, ഒപ്റ്റിമല്‍ എയറോഡൈനാമിക്‌സിനും കോര്‍ണറിംഗിനുമായുള്ള അലുമിനിയം വീലുകള്‍, മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ പെര്‍ഫോമന്‍സിനായി ഷാസി മെച്ചപ്പെടുത്തലുകള്‍ എന്നിവ ആര്യ നിസ്‌മോ ഇവിയില്‍ പ്രധാനമായും ഒരുക്കിയിട്ടുണ്ട്.

nissan ariya nismo rear profile

വിവിധ സാഹചര്യങ്ങളില്‍ നിസ്‌മോ ട്യൂണ്‍ഡ് e-4ORCE സിസ്റ്റം ശ്രദ്ധേയമായ ട്രാക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. എയറോഡൈനാമിക്, വിഷ്വല്‍ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിനായി ഏരിയ നിസ്‌മോയുടെ എക്‌സ്റ്റീരിയറിനും നിരവധി നവീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്പീഡില്‍ ഡ്രാഗ് കുറയ്ക്കാനും ഡൗണ്‍ ഫോഴ്‌സ് കൂട്ടുകയും ചെയ്യുന്ന തരത്തിലാണ് ആര്യ നിസ്മോ ഇവിയുടെ ബമ്പറുകള്‍, റിയര്‍ സ്പോയ്ലറുകള്‍, ഡോര്‍ മോള്‍ഡിംഗുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

റെഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് ഇന്റീരിയര്‍ കാറിന്റെ സ്‌പോര്‍ട്ടി അപ്പീല്‍ ഉയര്‍ത്തുന്നു. മികച്ച ക്യാബിന്‍ എകസ്പീരിയന്‍സിനായി നിസ്‌മോ എക്‌സ്‌ക്ലൂസീവ് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. നിസ്‌മോ എക്സ്‌ക്ലൂസീവ് ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം ഉള്ള വാഹനങ്ങളില്‍ നിസ്‌മോ മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ഒരു ഫോര്‍മുല E റേസിംഗ് ശബ്ദം പുറപ്പെടുവിക്കുന്നു. ഇത് ഡ്രൈവിംഗ് ആവേശം വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്.

nissan ariya nismo interior

ബ്ലാക്ക്ട് ഔട്ട് റൂഫുകളോട് കൂടിയുള്ള എക്‌സ്‌ക്ലൂസീവ് നിസ്‌മോ സ്‌റ്റെല്‍ത്ത് ഗ്രേ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് ആര്യ നിസ്‌മോ ഇവി ഓഫര്‍ ചെയ്യുന്നത്. ആര്യ നിസ്‌മോ ഇവിയുടെ ലോഞ്ചിനൊപ്പം മറ്റ് ചില പ്രധാന പ്രഖ്യാപനങ്ങളും നിസാന്‍ നടത്തിയിട്ടുണ്ട്. ജപ്പാനില്‍ ആര്യ B2 2WD ഗ്രേഡിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിച്ചതാണ് അതില്‍ ഒന്ന്.

മാത്രമല്ല B6 e-4ORCE, B9 2WD, B9 e-4ORCE, B9 e-4ORCE പ്രീമിയം ഗ്രേഡുകള്‍ തുടങ്ങിയ മറ്റ് മോഡലുകളും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. നിസാന്‍ നിലവില്‍ ഇന്ത്യയില്‍ മാഗ്‌നൈറ്റ് സബ് കോംപാക്ട് എസ്‌യുവി മാത്രമാണ് വിപണിയില്‍ എത്തിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒന്നിലേറെ എസ്‌യുവികള്‍ ബ്രാന്‍ഡ് അവതരിപ്പിച്ചെങ്കിലും അവയൊന്നും ഇതുവരെ വില്‍പ്പനക്കെത്തിയിട്ടില്ല.

nissan ariya nismo

ഇന്ത്യയില്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് ഏറി വരുന്ന സാഹചര്യത്തില്‍ ആര്യ നിസ്‌മോ കമ്പനി ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഏതായാലും ഇന്ത്യന്‍ വിപണി പിടിക്കാന്‍ റെനോക്കൊപ്പം കോടികള്‍ നിക്ഷേപിക്കുന്ന നിസാന്‍ ഏതായാലും ഇവികളും കൊണ്ടുവരാതിരിക്കില്ല. ബജറ്റ് ഇവികള്‍ക്കൊപ്പം പ്രീമിയം ഇവികള്‍ക്കും ഇന്ത്യയില്‍ ആവശ്യക്കാരേറെയാണ്. ഏതായാലും മാര്‍ക്കറ്റിനെ കുറിച്ച് കൃത്യമായി പഠിച്ച ശേഷമാകും നിസാന്‍ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുക.

More from DriveSpark

Article Published On: Wednesday, March 13, 2024, 19:12 [IST]
English summary
Nissan ariya nismo launched in japan sales to start in june details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X