നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാൻ "ഗോഡ്സില്ല" ഇനി ഇല്ല! ഐതിഹാസിക നിസാൻ GTR ഇനിയൊരു ഓർമ്മ

പെർഫോമെൻസിൻ്റെ പര്യായമായ നിസാൻ GTR -ന് നിരവധി പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന വളരെ സമ്പന്നമായ ഒരു ചരിത്രമുണ്ട്. വേഗതയ്ക്കും ചടുലതയ്ക്കും പേരുകേട്ട GTR സ്‌പോർട്‌സ് കാറുകളുടെ ലോകത്ത് സവിശേഷമായ ഒരു ഇടം തന്നെ സൃഷ്ടിച്ചു. 1969 -ൽ അവതരിപ്പിച്ച നിസാൻ GTR സ്കൈലൈനിൻ്റെ ഒരു വകഭേദമായിട്ടാണ് ഇന്നത്തെ GTR (ഗ്രാൻഡ് ടുറിസ്മോ റേസിംഗ്) -ന്റെ ആരംഭം. കരുത്തുറ്റ എഞ്ചിനും ആകർഷകമായ രൂപകല്പനയും സ്റ്റൈലിംഗും വളരെ പെട്ടെന്ന് തന്നെ GTR -ന് ഒരു അംഗീകാരവും ജനപ്രീതിയും നേടി കൊടുത്തു.

ആദ്യ മോഡലായ 2000 GT-R, ഒരു ഐതിഹാസിക പരമ്പരയായി മാറുന്നതിന് ഈ മോഡൽ നിരയ്ക്ക് കളമൊരുക്കി എന്നു തന്നെ പറയാം. 1980 -കളിൽ R32 മോഡലുമായിട്ടാണ് GTR -ന്റെ പ്രശസ്തി കൂടുതൽ ഉയർന്നത്. നൂതനമായ ഓൾ -വീൽ ഡ്രൈവ് സിസ്റ്റവും ടർബോചാർജ്ഡ് എഞ്ചിനും ഇതിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിരുന്നു.

GTR

R32 റേസിംഗ് സർക്യൂട്ടുകളിൽ കാര്യമായ ആധിപത്യം പുലർത്തി, അതോടൊപ്പം അതിൻ്റെ പ്രകടനത്തിന് "ഗോഡ്‌സില്ല" എന്ന വിളിപ്പേരും നേടി. ഇന്നും ഇതേ പേരും പെരുമയും ഇതിനുണ്ട്. എന്നിരുന്നാലും നിസാൻ ഈ ഐതിഹാസിക നെയിംപ്ലേറ്റ് നിർത്തലാക്കുകയാണ്. നിസാൻ്റെ R35 ജനറേഷൻ GT-R ൻാളിതുവരെയുള്ള 17 വർഷ പ്രൊഡക്ഷന് ശേഷം പിൻവാങ്ങുകയാണ്.

നിസാൻ സ്കൈലൈൻ GT-R ൻ്റെ പിൻഗാമിയായും അത്യാധുനിക സ്‌പോർട്‌സ് കാർ എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായും ഈ 2+2 കാർ 2007 -ലാണ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, R35 GT-R -ന് ഒട്ടനവധി ഫെയ്‌സ്‌ലിഫ്റ്റുകളും ലിമിറ്റഡ് എഡിഷൻ റിലീസുകളും ലഭിച്ചിട്ടുണ്ട്.

GTR

നിർമ്മാണം നിർത്തുന്നതിനും വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിനും മുമ്പ് അവസാനമായി ഈ ഐതിഹാസിക കാറിന് ആദരവുകൾ അർപ്പിച്ച്, നിസാൻ 2024 GT-R -നായി രണ്ട് പ്രത്യേക പതിപ്പുകൾ അവതരിപ്പിച്ചിരിക്കുകയാണ്. T -സ്പെക് ടാകുമി എഡിഷൻ, സ്കൈലൈൻ എഡിഷൻ എന്നിവയാണ് ഈ സ്പെഷ്യൽ പതിപ്പുകൾ.

T -സ്പെക് ടാകുമി എഡിഷൻ ജപ്പാനിലെ നിസാൻ്റെ വേരുകളോട് വളരെയധികം ബന്ധം പുലർത്തുന്ന ഒന്നാണ്. "തകുമി" എന്ന വാക്കിൻ്റെ അർത്ഥം നിരവധി പതിറ്റാണ്ടുകളായി അവരുടെ കഴിവുകൾ മെച്ചപ്പെടുത്തിയ ഒരു മൂത്താശാരി/ മാസ്റ്റർ ക്രാഫ്റ്റ്‌സ്‌പേഴ്‌സൺ എന്നാണ്. യോക്കോഹാമയിലെ തങ്ങളുടെ പ്ലാൻ്റിൽ 3.8 ലിറ്റർ V6 GT-R VR38DET എഞ്ചിൻ്റെ അസംബ്ലിയും മറ്റ് കാര്യങ്ങളും മേൽനോട്ടം വഹിക്കുന്ന നാല് ടാക്കുമികൾ ഉണ്ടെന്ന് നിസാൻ പറയുന്നു.

GTR

അവർക്കുള്ള ആദര സൂചകമായി, എഞ്ചിൻ ബാഡ്ജിൽ റെഡ് ഷെയ്ഡിലുള്ള കൊത്തുപണികളുള്ള എഴുത്തും ഗോൾഡൻ VIN ബാഡ്ജും ഉണ്ടായിരിക്കും എന്ന് നിസാൻ വ്യക്തമാക്കുന്നു. പുതിയ കാർബൺ -സെറാമിക് ബ്രേക്കുകൾ, ഗോൾഡ് -പെയിൻ്റ് വീലുകൾ എന്നിവയ്‌ക്കൊപ്പം ഇൻ്റീരിയർ ഡീപ് ഗ്രീൻ ട്രിം ഘടകങ്ങൾ ഉള്ള ഡാർക്ക് പർപ്പിൾ നിറത്തിലാണ് T -സ്‌പെക് ടാകുമി എഡിഷൻ വരുന്നത്.

മറുവശത്ത് സ്കൈലൈൻ പതിപ്പിനൊപ്പം, നിസാൻ കാറിൻ്റെ മുൻഗാമിയുടെ പേരുമായി അവതരിപ്പിക്കുന്നു. ഇതിഷ വരുന്ന ഒരു പിഗ്മെൻ്റഡ് ബ്ലൂ കളർ ഓപ്ഷൻ ജപ്പാൻ്റെ സ്കൈലൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, ബ്ലൂ ഷെയ്ഡ് ഇൻ്റീരിയറുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വാനത്തിന്റെ കളർ പ്രത്യേകിച്ചും വളരെ നൊസ്റ്റാൾജിക്കാണ്.

"ബേസൈഡ് ബ്ലൂ" ഷേഡ് ഒരു കാലത്ത് മോഡൽ ലൈനിലുടനീളം വളരെ സാധാരണമായിരുന്നു എങ്കിലും R34 -തലമുറ GT-R-ന് ശേഷം ഇത് വിരമിച്ചിരുന്നു. T -സ്പെക് ടാകുമി എഡിഷൻ 151,090 USD ഏകദേശം 1.26 കോടി രൂപ വിലയ്ക്ക് വിൽപ്പനയ്ക്ക് എത്തുന്നു, അതേസമയം സ്കൈലൈൻ പതിപ്പ് 131,090 USD അതായത് 1.09 കോടി രൂപയ്ക്ക് എത്തുന്നു.

More from DriveSpark

Article Published On: Wednesday, June 19, 2024, 17:15 [IST]
English summary
Nissan discontinues iconic gtr r35 by releasing last 2 special editions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X