സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണി, ഇത് ഞാന്‍ തന്നെ... ക്രാഷ് ടെസ്റ്റ് സൈറ്റില്‍ കണ്ട കാര്‍ പിടികിട്ടിയോ?

ഈ ആഴ്ച ഭാരത് NCAP-ന്റെ ഏറ്റവും പുതിയ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളായ പഞ്ച് ഇവിയും നെക്‌സോണ്‍ ഇവിയും ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി വീണ്ടും ടാറ്റ കുടുംബത്തിന്റെ അഭിമാനമായി. ടാറ്റ സഫാരി, ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളായിരുന്നു BNCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കപ്പെട്ട ആദ്യ വാഹനങ്ങള്‍. ഇവ രണ്ടും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുകള്‍ നേടിയിരുന്നു. ക്രാഷ് ടെസ്റ്റ് വിശദീകരിക്കുന്ന വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ടാറ്റ ഇവികളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അതേ സൈറ്റില്‍ ഒളിഞ്ഞിരിക്കുന്ന വാഹനത്തെ ചൊല്ലിയാണ് ചര്‍ച്ചകള്‍ മുഴുവന്‍.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക മോഡലാണ് മാഗ്‌നൈറ്റ്. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. ഓരോ മാസവും സ്ഥിരമായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന മാഗ്‌നൈറ്റിനെ മുഖംമിനുക്കി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിസാന്‍. മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് (Nissan Magnite Facelift) നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

nissan magnite facelift spied

ഇപ്പോള്‍ പ്രൊഡക്ഷന്‍ റെഡി രൂപത്തില്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് BNCAP ക്രാഷ് ടെസ്റ്റിംഗ് കേന്ദ്രത്തില്‍ കാണപ്പെട്ടിരിക്കുകയാണ്. ഭാഗികമായി മൂടിയിരിക്കുന്ന രീതിയിലാണെങ്കിലും എസ്‌യുവിയുടെ റിഫ്രഷ്ഡ് ലുക്ക് സ്‌പൈ ചിത്രങ്ങളില്‍ വ്യക്തമാണ്. ആന്തരിക വിലയിരുത്തലിനായി ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് മാഗ്‌നറ്റ് ഫെയ്സ്ലിഫ്റ്റിന്റെ കുറച്ച് യൂണിറ്റുകള്‍ ക്രാഷ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിലേക്ക് നിസ്സാന്‍ അയച്ചതായി ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലിന് ഉപയോഗിക്കുന്ന ക്രാഷ് ടെസ്റ്റ് പാരാമീറ്ററുകള്‍ ഭാരത് NCAP ഉപയോഗിച്ചതിന് തുല്യമായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.മിഡ് ലൈഫ് അപ്‌ഡേറ്റ് പ്ലാസ്റ്റിക് ഭാഗങ്ങള്‍ മാത്രമായി പരിമിതപ്പെടുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, പുതിയ ഹെഡ്‌ലാമ്പ് ഗ്രില്‍ അസംബ്ലി, അപ്‌ഡേറ്റഡ് എല്‍ഇഡി സിഗ്‌നേച്ചറുകള്‍ എന്നിവയോടൊപ്പം പുതിയ സെറ്റ് അലോയ് വീലുകളും ലഭിച്ചേക്കും.

nissan magnite facelift spied

മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലെ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്. ഡാഷ്‌ബോര്‍ഡ് വലിയ തോതില്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ അപ്‌ഹോള്‍സ്റ്ററി, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കൂള്‍ഡ് ഗ്ലൗ ബോക്‌സ് എന്നീ ഫീച്ചറുകള്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.

നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് തുടര്‍ന്നും തുടിപ്പേകുക. 72 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപപിക്കാന്‍ ശേഷിയുള്ളതാകും ഒരു എഞ്ചിന്‍. ടര്‍ബോ പതിപ്പ് 100 bhp പവര്‍ 160 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും.

ഇപ്പോള്‍ വില്‍പ്പനക്കെത്തുന്ന നിസാന്‍ മാഗ്‌നൈറ്റ് വിവിധ വിദേശ വിപണികളിലേക്ക് കയറ്റി അയക്കുന്നുണ്ട്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ്, ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് രൂപങ്ങളില്‍ കാര്‍ നിര്‍മിക്കും. ആദ്യം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് കയറ്റുമതി ചെയ്യും. ശേഷം അടുത്ത വര്‍ഷം ആരംഭത്തില്‍ ഇത് ഇന്ത്യയില്‍ വില്‍പ്പനക്കെത്തും.

ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന സബ് 4 മീറ്റര്‍ എസ്‌യുവികളില്‍ ഒന്നാണ് നിസാന്‍ മാഗ്‌നൈറ്റ്. മുഖംമിനുക്കി എത്തുമ്പോള്‍ മാഗനൈറ്റിന് വില കുറച്ച് കൂടാന്‍ സാധ്യതയുണ്ട്. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര 3XO, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നിവയുമായി തുടര്‍ന്നും മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഏറ്റുമുട്ടും.

More from DriveSpark

Article Published On: Friday, June 14, 2024, 18:52 [IST]
English summary
Nissan magnite facelift images from bharat ncap testing site leaked details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X