5 ലക്ഷം രൂപയ്ക്ക് 18 കി.മീ മൈലേജുള്ള എസ്‌യുവി! നിസാന്റെ ഫ്രീഡം ഓഫറിനെ കുറിച്ച് അറിയേണ്ടതെല്ലാം
സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് രാജ്യത്തുടനീളമുള്ള എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും സംസ്ഥാന പൊലീസ് സേനാംഗങ്ങള്‍ക്കും നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുമ്പോള്‍ വമ്പന്‍ കിഴിവ് ലഭിക്കും. നിസാന്റെ ഈ ഫ്രീഡം ഓഫര്‍ സിഎസ്ഡി ക്യാന്റീന്‍ വഴിയാണ് ലഭ്യമാക്കുക. ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഓഫറിന്റെ സാധുത.
ഈ പുത്തന്‍ സംരംഭത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി വിവിധ സേനാംഗങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയും സേവനവും ത്യാഗവും കമ്പനി വിലമതിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് നിസാന്‍. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ നായകന്മാരെ, അതായത് നമ്മുടെ പ്രതിരോധ, അര്‍ധസൈനിക വിഭാഗങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ആരുടെ ത്യാഗമാണ് നമ്മുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നത്. അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിനും സേവനത്തിനുമുള്ള നന്ദി സൂചകമായി ഈ പ്രത്യേക ഓഫര്‍ നീട്ടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നിസാന്‍ ഇന്ത്യ എംഡി പറഞ്ഞു.

സിഎസ്ഡി എഎഫ്ഡി പോര്‍ട്ടല്‍ വഴി നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുമ്പോള്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വേരിയന്റിനെ ആശ്രയിച്ച് 1.53 ലക്ഷം രൂപ വരെ ലാഭിക്കാം. മാഗ്‌നൈറ്റിന്റെ ബേസ് XE വേരിയന്റ് നിലവില്‍ 5.99 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്ക് ക്യാന്റീന്‍ വഴി 4,99,000 രൂപ പ്രത്യേക വിലയില്‍ കുഞ്ഞന്‍ എസ്‌യുവി വാങ്ങാം. ലാഭം 1,00,900 രൂപ.
മാഗ്‌നൈറ്റിന്റെ XL ട്രിം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എക്സ്‌ഷോറൂം വിലയായ 7,04,000 രൂപയ്ക്ക് പകരം 5,39,990 രൂപ നല്‍കിയാല്‍ മതി. 1,64,010 രൂപയാണ് ലാഭിക്കാന്‍ സാധിക്കുക. സിഎസ്ഡി ക്യാന്റീന്‍ വഴി വില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലാഭം നേടാന്‍ സാധിക്കുക മാഗ്‌നൈറ്റിന്റെ XV ട്രിം വാങ്ങുന്നവര്‍ക്കാണ്. 7,82,000 രൂപ എക്സ്-ഷോറൂം വിലയുള്ള ടോപ്പ് സ്പെക്ക് മാഗ്നൈറ്റ് ഇപ്പോള്‍ 1,53,000 രൂപ ലാഭത്തില്‍ വാങ്ങാം. 6,29,000 രൂപയാണ് ഇതിന്റെ സിഎസ്ഡി ക്യാന്റീനിലെ വില.

അടുത്തതായി നമുക്ക് സംസ്ഥാന പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കുള്ള ഓഫര്‍ നോക്കാം. കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡര്‍ വഴിയാണ് കേന്ദ്ര അര്‍ധസൈനിക സേനയ്ക്കും സംസ്ഥാന പൊാലീസ് സേനയ്ക്കും പ്രത്യേക നിരക്കില്‍ നിസാന്‍ മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. മാഗ്‌നൈറ്റ് XE പൊലീസുകാര്‍ക്ക് 34,900 രൂപ കിഴിവില്‍ 5,65,000 രൂപയ്ക്ക് വാങ്ങാം.. 7,04,000 രൂപ എക്സ്‌ഷോറൂം വിലയുള്ള മാഗ്‌നൈറ്റ് XL പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് 6,04,000 രൂപയ്ക്ക് ഓഫര്‍ ചെയ്യുന്നു.
അതേസമയം മാഗ്‌നൈറ്റ് XV ട്രിം 6,97,000 കുറച്ചാണ് വില്‍ക്കുന്നത്. 85,000 രൂപയാണ് ആനുകൂല്യം. മാഗ്നൈറ്റ് XE AMT, മാഗ്‌നൈറ്റ് ഗെസ CVT എന്നിവയും ഓഫറില്‍ വാങ്ങാനുള്ള അവസരം പൊലീസുകാര്‍ക്ക് ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളും യഥാക്രമം 5,94,900 രൂപയ്ക്കും 9,09,000 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഇവ വാങ്ങുമ്പോള്‍ ഉള്ള ലാഭം യഥാക്രമം 65,000 രൂപയും 75,000 രൂപയുമാണ്.
നിസാന്‍ മാഗ്‌നൈറ്റ് അഞ്ച് പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു സബ് കോംപാക്ട് എസ്‌യുവിയാണ്. നിസാന്‍ നിലവില്‍ ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്ന രണ്ട് കാറുകളില്‍ ഒന്നാണിത്. അടുത്ത കാലത്തായി വിപണിയില്‍ എത്തിയ X-ട്രെയില്‍ സിബിയു റൂട്ടില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ 50 ലക്ഷം രൂപയോളം ഓണ്‍റോഡ് വില വരും. അതിനാല്‍ സാധാരണക്കാരന് ശരണം മാഗ്‌നൈറ്റ് മാത്രമാണ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.
ഇതിന്റെ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് മാഗ്‌നൈറ്റിനൊപ്പം നിസാന്‍ വാഗ്ദാനം ചെയ്യുന്ന ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.
സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച ടര്‍ബോ പെട്രോള്‍ യൂണിറ്റ് ലിറ്ററിന് 17.7 കിലോമീറ്ററും മാനുവലില്‍ ലിറ്ററിന് 20 കിലോമീറ്ററും മൈലേജ് നല്‍കുന്നു. 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ മാനുവലില്‍ ലിറ്ററിന് 18.75 കിലോമീറ്ററും AMT ട്രാന്‍സ്മിഷനില്‍ 19.7 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാറിന്റെ ക്യാബിനില്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും കാറിന് ലഭിക്കുന്നു. നിങ്ങളുടെ കുടുംബത്തിലോ സുഹൃദ് വലിയത്തിലോ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സൈനികരോ പൊലീസുകാരോ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ.


Click it and Unblock the Notifications








