തമ്മിൽ ഭേദം തൊമ്മനാര്! നിസാൻ മാഗ്നൈറ്റും സ്കോഡ കൈലാഖും തമ്മിലൊരു താരതമ്യം
കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യയിൽ ഡിമാൻ്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ നിർമാണം ആരംഭിച്ചതോടെ പല കമ്പനികളും വാഹന വിപണിയിൽ തങ്ങളുടെ വേര് ആഴത്തിൽ ഉറപ്പിക്കുകയാണ്. സ്കോഡയെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന മോഡലുകളായ കുഷാഖും സ്ലാവിയയും വാഹന വിപണിയിൽ ഏറെ പ്രിയപ്പട്ടതായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറുവശത്ത് നിസാൻ്റെ കാര്യം നോക്കിയാൽ ഒരേ ഒരു മോഡലുമായി വിപണിയിൽ ഇപ്പോഴും മുന്നിൽ തന്നെയാണ്. കൈലാഖ് സബ് 4 മീറ്റര്‍ എസ്‌യുവിക്ക് 3,995 mm നീളവും 2,566 mm വീല്‍ബേസും 189 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്.
കാറില്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും ഫീച്ചര്‍ ചെയ്യുന്നു. മികച്ച വീല്‍ബേസ് അളവിന്റെ ഫലമായി വിശാലമായ ക്യാബിന്‍ സ്‌കോഡ കൈലാക്കിന് ലഭിക്കുന്നു. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം. സ്‌കോഡ കൈലാക്കിന് കുഷാക്കിന് സമാനമായ ക്യാബിന്‍ ലേഔട്ട് ലഭിക്കുന്നു. സൈഡ് വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുടെ രൂപത്തില്‍ ഇത് കാണാന്‍ കഴിയും.

10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടക്കം വിപുലമായ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 446 ലിറ്ററാണ് കൈലാക്കിന്റെ ബൂട്ട് സൈസ്. പിന്‍സീറ്റുകള്‍ മടക്കിവെച്ച് ഇത് 1,265 ലിറ്ററായി വികസിപ്പിക്കാം.
നിസാൻ മാഗ്നൈറ്റിലേക്ക് വന്നാൽ ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ലഭിക്കുന്നത്. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്.

ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്.
കൈലാഖിലേക്ക് നോക്കിയാൽ സേഫ്റ്റിയുടെ കാര്യത്തില്‍ മറ്റ് സ്‌കോഡ മോഡലുകളെ പോലെ കൈലാക്കും മികച്ച് നില്‍ക്കുന്നു. എല്ലാ വേരിയന്റുകളിലുമായി 25 പാസീവ്, ആക്ടീവ് സുരക്ഷാ ഫീച്ചറുകള്‍ കമ്പനി കൊണ്ടുവരുന്നു. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡി ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനായിരിക്കും സ്‌കോഡ കൈലാക്കിന്റെ ഹൃദയം. കുഷാഖിനും സ്ലാവിയയ്ക്കും കരുത്തേകുന്ന ഈ എഞ്ചിന്‍ യൂണിറ്റ് 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവ് ഫോര്‍മാറ്റില്‍ വരുന്ന പുതിയ കൈലാക്കിന് ആറ് -സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








