6 ലക്ഷം രൂപയുടെ എസ്‌യുവി വെച്ച് നിസാന്റെ കൊലത്തൂക്ക്! ഇന്ത്യയില്‍ വിറ്റ കാറുകളുടെ എണ്ണം അറിയണോ?

നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നിസാന്‍ എന്ന ജാപ്പനീസ് കാര്‍ ബ്രാന്‍ഡിനെ കുറിച്ച് നൂറ് നാവായിരിക്കും. മരുഭൂമിയിലെ രാജാവായ നിസാന്‍ പട്രോള്‍ കാറിന് ഇങ്ങ് ഇന്ത്യയിലടക്കം ആരാധകര്‍ ഒത്തിരിയാണ്. എന്നാല്‍ നിലവില്‍ കമ്പനി ഇന്ത്യയില്‍ രണ്ട് കാറുകള്‍ മാത്രമാണ് വിപണിയില്‍ എത്തിക്കുന്നത്. അതില്‍ ഒന്ന് വിലയേറിയ X-ട്രെയില്‍ എസ്‌യുവിയാണ്. എന്നാല്‍ ഏക മാസ് മാര്‍ക്കറ്റ് കാറായ മാഗ്‌നൈറ്റാണ് കമ്പനിയുടെ അത്താണി എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ മാഗ്‌നൈറ്റിന്റെ മികവില്‍ നിസാന്‍ ഇന്ത്യയില്‍ ഒരു വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

2005-ലാണ് നിസാന്‍ കമ്പനി ഇന്ത്യയില്‍ കാലുകുത്തിയത്. അന്ന് തൊട്ട് ഇന്ന് വരെ 19 വര്‍ഷം കൊണ്ട് കമ്പനി 5 ലക്ഷം കാറുകള്‍ വിറ്റഴിച്ചു. 2020 തുടക്കത്തില്‍ പുറത്തിറക്കിയ മാഗ്‌നൈറ്റ് സബ് കോംപാക്ട് എസ്‌യുവിയാണ് അന്ന് മുതല്‍ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍. ഇതുവരെ 5,13,241 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതില്‍ വലിയൊരു പങ്കും മാഗ്‌നൈറ്റ് ആണ്. കയറ്റുമതിയടക്കം മൊത്തം 1.5 ലക്ഷം മാഗ്‌നൈറ്റുകള്‍ വിറ്റഴിച്തായി കമ്പനി അറിയിച്ചിരുന്നു.

2024 nissan magnite

മാഗ്‌നൈറ്റിന് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായിരുന്ന നിസാന്‍ മോഡലുകള്‍ ആയിരുന്നു മൈക്ര, കിക്ക്‌സ്, സണ്ണി, ടെറാനോ എന്നിവ. 2024 നവംബറില്‍ നിസാന്‍ മൊത്തം 9040 കാറുകളാണ് മൊത്ത വില്‍പ്പന നടത്തിയത്. ഇതില്‍ 2342 കാറുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. അതേസമയം 6698 കാറുകള്‍ കപ്പല്‍ കയറ്റി മറ്റ് വിദേശ വിപണികളിലേക്ക് അയക്കുകയായിരുന്നു. 2024 ഒക്ടോബറിനെ അപേക്ഷിച്ച് കമ്പനിയുടെ മൊത്ത വില്‍പ്പന 5570 യൂണിറ്റില്‍ നിന്ന് 62% വര്‍ധിച്ച് 9040 യൂണിറ്റായി.

അടുത്തിടെയാണ് മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കയറ്റുമതിക്ക് നിസാന്‍ തുടക്കമിട്ടത്. ഇത് മൊത്തം വില്‍പ്പന ഉയരാന്‍ കാരണമായി. 2024 നവംബറില്‍ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 222% ഉയര്‍ന്നു. 2023 നവംബറില്‍ 2081 കാറുകളായിരുന്നു കമ്പനി കയറ്റുമതി ചെയ്തിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിസാന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും 'മെയ്ഡ് ഇന്‍ ഇന്ത്യ' വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസവും ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നു.

nissan magnite export

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ അടക്കം 65 രാജ്യങ്ങളിലേക്ക് നിസാന്‍ ഇന്ത്യ കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ കണക്കുകള്‍ നിസാന്റെ ഒരു പ്രധാന കയറ്റുമതി കേന്ദ്രമെന്ന ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന എസ്‌യുവികളില്‍ ഒന്നാണ് നിസാന്‍ മാഗ്‌നൈറ്റ്. വെറും 6 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. അടുത്തിടെയാണ് കാര്‍ മുഖംമിനുക്കി കമ്പനി പുറത്തിറക്കിയത്.

പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും 16 ഇഞ്ചിന്റെ പുതിയ സെറ്റ് അലോയ് വീലുകളുമടക്കം നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളുമായാണ് നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വന്നത്. പുതിയ കളര്‍ തീം, ഓള്‍-ലെതര്‍ ട്രീറ്റ്മെന്റ്, സണ്‍റൂഫ് പോലുള്ള ഫീച്ചറുകള്‍, അപ്ഡേറ്റ് ചെയ്ത ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ ഉപയോഗിച്ച് ഇന്റീരിയര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പുത്തന്‍ അപ്‌ഡേറ്റുകള്‍ വരുത്തിയിട്ടും കാറിന്റെ വില ഉയര്‍ത്താന്‍ കമ്പനി തയാറായില്ലെന്നതാണ് ആശ്ചര്യകരം. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് മുന്‍ഗാമിയുടെ പവര്‍ട്രെയിന്‍ തന്നെ നിലനിര്‍ത്തി. 71 bhp കരുത്തും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നിസാന്‍ മാഗ്നൈറ്റിന് കരുത്തേകുന്നത്.

98 bhp പവറും 160 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫര്‍ ചെയ്യുന്നുണ്ട്. ഈ യൂണിറ്റുകള്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു. ടാറ്റ പഞ്ച്, ഹ്യുണ്ടയി എക്സ്റ്റര്‍, മാരുതി സുസുക്കി ഫ്രോങ്ക്സ്, റെനോ കൈഗര്‍ എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, December 3, 2024, 19:00 [IST]
English summary
Nissan motor crossed 5 lakh sales milestone in india magnite suv played significant role
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X