നിസാന് വഴിതെളിച്ചു നൽകുമോ എക്സ്-ട്രെയിൽ; പുത്തൻ പ്രീമിയം എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകൾ ഇതാ

അങ്ങനെ കുറച്ചു കാലമായി മാഗ്നൈറ്റിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന മോഡൽ നിര നിസാൻ വിപുലീകരിച്ചിരിക്കുകയാണ്. കോംപാക്ട്, മിഡ് സൈസ് സെഗ്മെന്റുകളിൽ ഉന്നം വെയ്ക്കാതെ നേരെ ടോപ്പിലേക്കാണ് നിസാന്റെ ഉന്നം. ടൊയോട്ട ഫോർച്യൂണറിനെ മലർത്തിയടിക്കാനാണ് നിസാൻ തങ്ങളുടെ എക്സ്-ട്രെയിൽ അവതരിപ്പിച്ചിരിക്കുന്നത്. 49.92 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. ഈ മോഡൽ പ്രീമിയം എസ്‌യുവി സെഗ്‌മെൻ്റിൽ ഒരു കോളിളക്കം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ നിസാൻ എക്‌സ്-ട്രെയിൽ എസ്‌യുവിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത്.

നിസാൻ എക്സ്-ട്രെയിൽ ഫീച്ചറുകൾ: 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ -പേൻ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് നിസാൻ പുതിയ എക്‌സ്-ട്രെയിൽ എസ്‌യുവിയെ എത്തിക്കുന്നത്. കൂടാതെ കീലെസ് എൻട്രി ആൻഡ് ഗോ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

-

നിസാൻ എക്സ്-ട്രെയിൽ സേഫ്റ്റി: ഏഴ് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് & വൈപ്പർ, ട്രാക്ഷൻ കൺട്രോൾ, ഹിൽ -സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, 360 -ഡിഗ്രി ക്യാമറ ഫംഗ്ഷൻ, ലിമിറ്റഡ് -സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയാണ് നിസാൻ എക്സ്-ട്രെയിൽ എസ്‌യുവിയിലെ പ്രധാന സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നത്.

നിസാൻ എക്സ്-ട്രെയിൽ എഞ്ചിൻ ഓപ്ഷൻ: എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ നിസാൻ എക്സ്-ട്രെയിലിന് 163 bhp മാക്സ് പവറും 300 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ത്രീ -സിലിണ്ടർ ടർബോ -പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിനൊപ്പം 12V മൈൽഡ് -ഹൈബ്രിഡ് സിസ്റ്റവും ഉൾപ്പെടുന്നു, കൂടാതെ എട്ട് -സ്റ്റെപ്പ് CVT ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ട്രാൻസ്മിഷൻ ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നു.

-

നിസാൻ എക്സ്-ട്രെയിൽ സീറ്റിംഗും അളവുകളും: എക്സ്-ട്രെയിലിൽ മൂന്ന് നിര സീറ്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടാമത്തെ വരി സ്പ്ലിറ്റ് -ഫോൾഡിംഗ് സീറ്റുകളാണ്, 40/ 20/ 40 എന്ന അനുപാദത്തിൽ ഇവ മടക്കാനാവും എന്നതാണ് ഇതിന്റെ ഒരു സവിശേഷത, ഇത് വളരെ പ്രാക്ടിക്കലായ ഒരു നീക്കമാണ്.

കൂടാതെ സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ എന്നിവ ഈ സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു. മൂന്നാമത്തെ വരിയിൽ സ്പ്ലിറ്റ് -ഫോൾഡിംഗ്, 50/ 50 സീറ്റുകളാണ്, റീക്ലൈനിംഗ് ഫീച്ചറുകളും ഇവയ്ക്ക് ഉണ്ട്. ലഗേജ് സ്‌പേസ് എന്നത് 585 ലിറ്ററാണ്, രണ്ടാമത്തെ വരി സീറ്റ് മടക്കിയാൽ 1,424 ലിറ്റർ വരെ കാർഗോ സ്‌പേസ് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

-

ഇനി എക്സ്റ്റീരിയർ അളവുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, പുതിയ നിസാൻ എക്സ്-ട്രെയിലിന് 4,680 mm നീളവും 1,840 mm വീതിയും 1,725 mm ഉയരവുമാണ് ലഭിക്കുന്നത്. കൂടാതെ, മോഡലിൻ്റെ വീൽബേസ് എന്നത് 2,705 mm ആണ്. വലിപ്പത്തിന്റെ കാര്യത്തിലും ഇന്ത്യയിൽ മുമ്പ് വിൽപ്പനയ്ക്ക് എത്തിയിരുന്ന എക്സ്-ട്രെയിലിന്റെ ജിമ്മൻ പതിപ്പാണിത് എന്ന് പറയാം.

ഒരു കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്/ CBU ആയിട്ടാണ് എക്സ്-ട്രെയിലിനെ നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അതിനാൽ തന്നെ വില പ്രതീക്ഷിച്ചതിലും അല്പം കൂടുതലാണ്. ഈ വിലകൾ വാഹനത്തിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കും എന്നത് വരും ദിവസങ്ങളിൽ നമുക്ക് കണ്ട് അറിയാം എന്നല്ലാതെ നിലവിൽ ഒന്നും തന്നെ പറയാനാവില്ല.

More from DriveSpark

Article Published On: Thursday, August 1, 2024, 19:47 [IST]
English summary
Nissan x trail premium suv major highlights explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X