ഫോർച്യൂണറിനെ തീർക്കാൻ വന്ന പവനായി 'ശവമായി'! 150 എണ്ണം കൊടുത്തയച്ചതിൽ വിറ്റത് വെറും 21

ഇന്ത്യയില്‍ ഫുള്‍സൈസ് എസ്‌യുവി വിഭാഗം അടക്കി ഭരിക്കുന്നത് ടൊയോട്ട ഫോര്‍ച്യൂണറാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാനായി സ്വന്തം നാട്ടുകാരായ നിസാന്‍ X-ട്രെയില്‍ എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് X-ട്രെയില്‍ മടങ്ങിയെത്തിയത്. സിബിയു ആയി വരുന്നതിനാല്‍ തന്നെ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് നിസാന്‍ കാറിന് നല്‍കിയത്. ഇത് എസ്‌യുവിയുടെ വില്‍പ്പനയെ ബാധിച്ചുവെന്ന് നിസ്സംശയം പറയാം. വിപണിയില്‍ എത്തി നാല് മാസം പിന്നിടുമ്പോള്‍ ഈ നിസാന്‍ കാറിന്റെ വെറും 21 യൂണിറ്റുകളാണ് വിറ്റുപോയത്.

ഫുള്‍സൈസ് എസ്‌യുവിയുടെ 2024 നവംബറിലെ വില്‍പ്പന 0 യൂണിറ്റായിരുന്നു. അതായത് പോയ മാസം X-ട്രെയില്‍ ചോദിച്ച് ഒരാള്‍ പോലും നിസാന്‍ ഷോറൂമില്‍ എത്തിയില്ല. ഒക്ടോബറില്‍ 2 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കച്ചവടം സെപ്റ്റംബറിലായിരുന്നു. 13 യൂണിറ്റായിരുന്നു ആ മാസത്തെ വില്‍പ്പന. പുറത്തിറങ്ങിയ ആദ്യ മാസം 6 യൂണിറ്റ് വിറ്റുപോയി.

nissan x-trail rear profile

ഓഗസ്റ്റില്‍ കാര്‍ പുറത്തിറക്കിയപ്പോള്‍ ഉടനടി ഡെലിവറി ചെയ്യാനായി 150 ജോടി കമ്പനി കണക്കാക്കി വെച്ചിരുന്നു. വിപണിയിലെത്തി നാല് മാസത്തിന് ശേഷം അതിന്റെ നാലിലൊന്ന് പോലും വിറ്റ് തീര്‍ന്നില്ലെന്നതാണ് കഷ്ടം. തുടക്കത്തില്‍ പറഞ്ഞ പോലെ ഉയര്‍ന്ന വില തന്നെയാണ് X-ട്രെയിലിന്റെ വില്‍പ്പനയെ ബാധിച്ചതെന്ന് ഉറപ്പിച്ച് പറയാം.

ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്.

nissan x-trail front profile

വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്. വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഇന്ധനം ലാഭിക്കാനുള്ള ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നിസാന്‍ X-ട്രെയില്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ചില എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി നിസാന്‍ X-ട്രെയില്‍ ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുക.

ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്പീഡ് ലിമിറ്റര്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ നവീനമായ ഫീച്ചറുകളുടെ ഒരു നിര തന്നെ X-ട്രെയില്‍ എസ്യുവിയില്‍ കാണാം.

nissan x-trail interior

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, വിവിധ ഡ്രൈവിംഗ് മോഡുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, കൂടാതെ നിരവധി അധിക സൗകര്യങ്ങള്‍ എന്നിവ ഈ എസ്‌യുവിയില്‍ ഉണ്ട്. ഫോര്‍ച്യൂണറിനെ കൂടാതെ എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കൊഡിയാക്ക് എന്നിവയുമായി നിസാന്‍ X-ട്രെയില്‍ മത്സരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 21, 2024, 11:00 [IST]
English summary
Nissan x trail sales declined to 0 units in november 2024 all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X